കൈപിടിക്കാതെ, തൊടാതെ റൊമാന്‍സ് ചെയ്യാന്‍ പറ്റുമോ! രേണുവിനൊപ്പമുള്ള ഇന്റിമേറ്റ് രംഗത്തെക്കുറിച്ച് ഷണ്‍മുഖ ദാസ്
ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലിമുകളുമൊക്കെയായി സജീവമാണ് രേണു സുധി. ദാസേട്ടന്‍ കോഴിക്കോടിനൊപ്പമായി ചെയ്ത വീഡിയോകളെല്ലാം വൈറലായിരുന്നു. അടുത്തിടെ റിലീസ് ചെയ്ത മന്ദാര ചേല് ആല്‍ബവും ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു. ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചായിരുന്നു വിമര്‍ശനങ്ങള്‍. രേണുവിന് അഭിനയിക്കാനറിയില്ല, നല്ല ഗാനമായിരുന്നു. വേറെ ആരെയെങ്കിലും വെച്ച് ചെയ്തിരുന്നെങ്കില്‍ നന്നായേനെ എന്ന അഭിപ്രായങ്ങളും വന്നിരുന്നു. നെഗറ്റീവുകള്‍ പറഞ്ഞാലും ഞങ്ങളുടെ പാട്ടിന് റീച്ചുണ്ടെന്നായിരുന്നു രേണു പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവര്‍ വിവാദങ്ങളില്‍ പ്രതികരിച്ചത്. രേണുവിന് പിന്തുണ അറിയിച്ച് ദാസേട്ടന്‍ എത്തിയിരുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലും അദ്ദേഹം രേണുവിനെക്കുറിച്ചും, ഒന്നിച്ച് ചെയ്ത ആല്‍ബങ്ങളെക്കുറിച്ചും സംസാരിച്ചത്.
ഡാന്‍സ് പഠിച്ച ആളൊന്നുമല്ല ഞാന്‍. സ്വതസിദ്ധമായ ശൈലിയിലാണ് ചെയ്യുന്നത്. അത് കാണാനും ആള്‍ക്കാര്‍ക്ക് ഇഷ്ടമാണ്. അന്നത്തെ സംഗതി കുറച്ച് ഓവറല്ലേ, പൊടിക്ക് കുറയ്ക്കാമായിരുന്നു എന്ന് ഇപ്പോള്‍ കാണുമ്പോള്‍ തോന്നാറുണ്ട്. നേരത്തെ കുറേ ട്രോളുകളൊക്കെ വരാറുണ്ടായിരുന്നു. ഇപ്പോള്‍ നല്ലതൊക്കെ ചെയ്യുമ്പോള്‍ ട്രോളൊന്നും കാണാറില്ല. രേണു സുധിയെ ഞാനാണ് റീല്‍സിലേക്ക് വിളിച്ചത്. അങ്ങനെ വന്നവരില്‍ പലരും ഇന്ന് സിനിമയിലൊക്കെ സജീവമാണ്. എനിക്ക് നല്ല റീച്ചുണ്ട്, അങ്ങനെ എന്റെ കൂടെ വന്ന് അവര്‍ക്ക് നല്ല അവസരം ലഭിക്കുന്നതില്‍ സന്തോഷമേയുള്ളൂ. എന്റെ കൂടെ വന്നവരൊന്നും എന്നെ മറക്കാറില്ല. ആരും എന്നെ ഇട്ടേച്ച് പോവാറില്ല. രണ്ട് വര്‍ഷം കഴിഞ്ഞ് കാണുമ്പോഴും ആ ദാസേട്ടാ എന്ന് വിളിച്ച് സംസാരിക്കും.

ശ്രീലക്ഷ്മിയാണെങ്കിലും, രേണു സുധിയാണെങ്കിലും എന്റെ നല്ല ഫ്രണ്ട്‌സാണ്. അവരുടെ ഇടയിലെ വിഷയങ്ങളൊന്നും എനിക്കറിയില്ല. ഞാനും രേണുവും അടിച്ചുപിരിഞ്ഞു എന്നതൊക്കെ വെറുതെ പറയുന്നതാണ്. ഞങ്ങളിപ്പോള്‍ ഒന്നിച്ച് ആല്‍ബം ചെയ്തതേയുള്ളൂ. ഫെബ്രുവരി 19നാണ് ഞങ്ങളുടെ 'ചാന്ത് കുടഞ്ഞൊരു' റീല്‍ വരുന്നത്. ഓഗസ്റ്റില്‍ രേണു ബിഗ് ബോസിലേക്ക് കയറി. ആ ഷോയിലേക്ക് കയറാന്‍ അത് ഗുണകരമായിരുന്നു. സൗഹൃദം വെച്ചാണ് ഞാന്‍ രേണുവിനെ വിളിച്ചത്. വരും എന്ന പ്രതീക്ഷയൊന്നും ഇല്ലായിരുന്നു എനിക്ക്. ആ ചേട്ടാ വരാം എന്ന് പറഞ്ഞാണ് വരുന്നത്. റീല്‍ ചെയ്യാം എന്നല്ലാതെ പാട്ടൊന്നും തീരുമാനിച്ചിരുന്നില്ല. കാറില്‍ പോവുന്നതിനിടയിലായിരുന്നു ചാന്ത് കുടഞ്ഞൊരു എന്ന പാട്ട് കേള്‍ക്കുന്നത്. അങ്ങനെയാണ് ആ പാട്ട് ചെയ്താലോ എന്ന് ചിന്തിക്കുന്നത്. രേണുവിനോട് ചോദിച്ചപ്പോള്‍ ഓക്കെയായിരുന്നു.
രേണുവിന് ഇപ്പോള്‍ സ്വന്തമായൊരു ഐഡന്റിറ്റിയുണ്ട്. കൊല്ലം സുധിയോടുള്ള ഇഷ്ടം കൊണ്ടാണ് സുധിയുടെ ഭാര്യ എന്ന് പറയുന്നത്. ബിഗ് ബോസിന് ശേഷമാണ് രേണുവിനെ ആളുകള്‍ അടുത്തറിഞ്ഞത്. മന്ദാര ചേല് നല്ല റൊമാന്റിക് സോംഗാണ്. കൈപിടിക്കാതെ, ഹഗ് ചെയ്യാതെ റൊമാന്‍സ് കാണിക്കാന്‍ പറ്റുമോ. അതേ, ഞങ്ങളും ചെയ്തുള്ളൂ. സിനിമയില്‍ കാണുമ്പോള്‍ പ്രശ്‌നമില്ല, റീല്‍ ആവുമ്പോഴാണ് പ്രശ്‌നം. ഇത് വിവാദമാവുമോയെന്ന ചോദ്യത്തിന് നമ്മള്‍ കുറേ വിവാദം കണ്ടതല്ലേ. വിവാദം വരികയാണെങ്കില്‍ വരട്ടെ.ഞങ്ങളിപ്പോഴും നല്ല സുഹൃത്തുക്കള്‍ തന്നെയാണ്. രേണു ബിഗ് ബോസില്‍ നിന്നും വന്ന ശേഷം ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. അതിന് ശേഷമാണ് ഈ ആല്‍ബം വരുന്നതെന്നുമായിരുന്നു ഷണ്‍മുഖ ദാസ് പറഞ്ഞത്.


Click it and Unblock the Notifications











