ചുമരിലെ തേപ്പ് മുഴുവൻ പൊളിഞ്ഞ് ഇളകി, ആറ് മാസം മുമ്പ് പണിത വീട് പഴയതുപോലെയായി; രേണു പറഞ്ഞതിലും സത്യമുണ്ട്?

By Desk

കെഎച്ച്ഡിഇസി എന്ന സന്നദ്ധ സം​ഘടന നിർമ്മിച്ച് നൽകിയ വീടിനുള്ളിൽ ചോർച്ചയുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് രേണു സുധി വെളിപ്പെടുത്തിയത്. ഹാളിലേക്ക് മഴ പെയ്യുമ്പോൾ ചാറ്റൽ അടിച്ച് കയറി നനയുന്നുവെന്നാണ് രേണു വെളിപ്പെടുത്തിയത്. എന്നാൽ അത് സത്യമല്ലെന്നും രേണു കള്ളം പറഞ്ഞതാണെന്നുമാണ് കെഎച്ച്ഡിഇസിക്ക് നേതൃത്വം നൽകുന്ന ഫിറോസ് പറഞ്ഞത് ഇപ്പോഴിതാ ഫിറോസിനുള്ള മറുപടി കൃത്യമായ തെളിവിലൂടെ തിരിച്ച് നൽകുകയാണ് രേണുവും പിതാവ് തങ്കച്ചനും.

ആറ് മാസം മുമ്പ് പണിത വീടിന്റെ തേപ്പ് മുഴുവൻ പൊളിഞ്ഞ് ഇളകിയെന്നും രേണുവും കുടുംബവും മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇനിയാർക്കും ഇതുപോലൊരു വീട് ഉണ്ടാക്കി കൊടുത്ത് സഹായിക്കരുതെന്നും രേണുവും പിതാവും പറയുന്നു. ചാറ്റൽ അടിച്ച് ഹാളിൽ വെള്ളം വീഴുന്നുണ്ടായിരുന്നു. ഫിറോസിനെ വിളിച്ചു ഫോൺ എടുത്തില്ല.

Renu Sudhi
Photo Credit: MainstreamOne / youtube

എഞ്ചിനീയറെ വിളിച്ചു. താമസം തുടങ്ങിയ അടുത്ത ആഴ്ച നടന്ന സംഭവമാണിത്. എഞ്ചിനീയറും മറ്റ് പ്രധാന പണിക്കാരും വന്നപ്പോൾ വീടിന്റെ പല കാര്യങ്ങളും ഞാൻ കാണിച്ച് കൊടുത്തു. മഴ പെയ്ത് തേപ്പ് വിട്ട് പോകാൻ തുടങ്ങിയിരുന്നു. അതൊക്കെ ഞാൻ പറഞ്ഞു. ലൈറ്റും കത്തുന്നില്ലായിരുന്നു. സിമന്റും മണലും ഇല്ലാതെയാണ് ഈ വീട് തേച്ചിരിക്കുന്നത്. കുമ്മായം പോലിരിക്കുന്ന എന്തോ വസ്തുകൊണ്ടുവന്നാണ് വീട് തേച്ചത്.

ഇത് നീണ്ടുനിൽക്കുമോയെന്ന് ചോദിച്ചപ്പോൾ ഒരു കുഴപ്പവുമില്ല. പുതിയ മോഡലാണെന്നാണ് പറഞ്ഞത്. ഞാനും തർക്കിച്ചില്ല. കുമ്മായം കൊണ്ടാണ് തേച്ചത് എന്നതുകൊണ്ട് പൊളിഞ്ഞ് ഇളകി തുടങ്ങി. രേണു കള്ളം പറഞ്ഞതല്ല. കൊല്ലംകാർ താമസിക്കുമെന്നാണ് കരുതിയതെന്ന് ഫിറോസ് പറയുന്നത് കേട്ടു. പക്ഷെ ബിഷപ്പ് ഏഴ് സെന്റ് സ്ഥലം കൊടുത്തത് രേണുവിനോ കൊല്ലംകാർക്കോ അല്ല. സുധിയുടെ മക്കൾക്ക് വേണ്ടിയാണ്.

കുഞ്ഞുങ്ങളുടെ വി​ദ്യാഭ്യാസ ചിലവ് നോക്കാമെന്നും ഭവനം പണിത് തരാമെന്നും ഏറ്റത് 24 ന്യൂസാണ്. കെഎച്ച്ഡിഇസി സംഘടന അവരോട് അങ്ങോട്ട് പോയി വീട് വെച്ച് കൊടുക്കാമെന്ന് പറയുകയായിരുന്നു. വീട് നിർമ്മിച്ചതിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് തന്നിട്ടില്ല. ഒരുപാട് നാളായി ഫിറോസിനെയും പണിക്കാരെയും മാറി മാറി ഞാൻ വിളിക്കുന്നു. ഫിറോസ് ഫോൺ എടുക്കാറില്ല. നിരന്തരമായി വിളിച്ചതിന്റെ ഫലമായി രണ്ടാഴ്ച മുമ്പ് രണ്ടുപേർ വന്ന് വീട് അളന്നു.

പക്ഷെ അടുത്തിടെയാണ് മറ്റൊരാൾ വഴി അറിഞ്ഞത്. കംപ്ലീഷൻ സർട്ടിഫിക്കറ്റ് തരില്ലെന്ന് ഫിറോസ് പറഞ്ഞുവെന്നത്. ഇതിനാണോ വീട് ഉണ്ടാക്കി കൊടുത്തുവെന്ന് ഫിറോസ് പറയുന്നത്. തേപ്പ് പൊട്ടി പൊളിഞ്ഞ് ഒഴുകുകയാണ്. അവർ ദാനം തന്നതല്ലേ അതുകൊണ്ടാണ് ഇതുവരെ മിണ്ടാതിരുന്നത്. ഫിറോസിനെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി.

Renu Sudhi
Photo Credit: MainstreamOne / youtube

അകത്തുള്ള തേപ്പ് നശിക്കാത്തത് നനയാത്തുകൊണ്ടാണ്. പക്ഷെ നനയുന്ന ഭാ​ഗങ്ങളിലെ തേപ്പ് പൊളിഞ്ഞ് തുടങ്ങി. യുട്യൂബേഴ്സ് പലരും ചോദിച്ചിരുന്നു തേപ്പിന് എന്തുപറ്റിയെന്ന്. അന്നൊന്നും ഞാൻ ഒന്നും പറഞ്ഞില്ല. വീ‍ഡിയോ എടുത്ത് ഇടരുതെന്നും അവരോട് പറഞ്ഞിരുന്നു. പിന്നീടാണ് ഒരാൾ വഴി ഇനി എന്തെങ്കിലും കാര്യങ്ങളുമായി ചെന്നാൽ ബുൾഡോസർ കൊണ്ട് വീട് ഇടിച്ച് നിരത്തി പഴയതുപോലെ ആക്കുമെന്ന് ഫിറോസ് പറഞ്ഞുവെന്ന് അറിഞ്ഞത്.

ഇങ്ങനെ ഒരാളാണ് രേണു പച്ചക്കള്ളം പറഞ്ഞുവെന്ന് പറയുന്നത്. രേണുവിനെ വിമർശിക്കുന്നവർ അയാൾ പറഞ്ഞത് വിശ്വസിക്കുമായിരിക്കും. പക്ഷെ ദൈവം ഉണ്ടെങ്കിൽ തിക്ത ഫലം ഞങ്ങൾക്ക് എതിരെ നിന്നവർക്ക് കിട്ടും. ചുണ്ണാമ്പ് പോലൊരു പേസ്റ്റ് വെച്ചാണ് തേപ്പ് നടത്തിയിരിക്കുന്നത്. ഒരു ആണിപോലും അടിക്കാൻ പറ്റില്ല. ഒന്നര ഇ‍ഞ്ചിന്റെ സ്ക്രൂവിലാണ് ഫിറോസ് ഫാൻ ഭിത്തിൽ ഫിറ്റ് ചെയ്തിരുന്നത്. അത് അടർന്ന് വീണത് എന്റെ ദേഹത്താണ്. നെഞ്ചത്ത് മുറിവുണ്ടായി.

വാഷിങ് ബെയ്സണും ഒന്നര ഇഞ്ച് മാത്രം നീളമുള്ള ആണിയിലാണ് ഫിറ്റ് ചെയ്തിരുന്നത്. അതും അടർന്ന് വീണു. തലയിൽ ഫാൻ വീണിരുന്നുവെങ്കിൽ മരിച്ചുപോയേനെ. കള്ളം പറഞ്ഞ് എനിക്കൊന്നും നേടാനില്ല. എത്ര സമ്പന്നനാണെങ്കിലും ചെയ്യുന്ന കാര്യത്തിൽ സത്യസന്ധത വേണം. ഇനിയാർക്കും ഇതുപോലൊരു വീട് ഉണ്ടാക്കി കൊടുത്ത് സഹായിക്കരുതെന്ന് അപേക്ഷയുണ്ട്. ഈ ഒരു സഹായം കിട്ടിയതുകൊണ്ട് ഞങ്ങൾക്ക് ഒരുപാട് മനപ്രയാസമുണ്ടായിയെന്നും രേണുവും പിതാവും പറയുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X