പോക്ക് കേസാണെന്ന് കമന്റുണ്ട്, ഷൂട്ട് കഴിഞ്ഞാൽ വീട് പിടിക്കും, അവരെ ആരും വിമർശിക്കുന്നില്ല; പ്രതീഷും രേണുവും

സംഘമിത്ര എന്ന നാടക ട്രൂപ്പിൽ അഭിനേത്രിയായിട്ടായിരുന്നു രേണു സുധിയുടെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. നിരവധി വേദികളിൽ നാടകം അഭിനയിച്ച രേണു ഇപ്പോൾ സിനിമയിലും ഷോർട്ട് ഫിലിമുകളിലും മ്യൂസിക്ക് വീഡിയോകളിലും അഭിനയിക്കുന്നുണ്ട്. എന്നാൽ വിധവയായ രേണു പരപുരുഷന്മാർക്കൊപ്പം ഇന്റിമേറ്റ് സീനുകൾ അഭിനയിക്കുന്നതിനോട് സോഷ്യൽമീഡിയയിലെ ഒരു വിഭാ​ഗം ആളുകൾക്ക് എതിർപ്പുണ്ട്.

എന്നാൽ അഭിനയത്തെ അഭിനയമായി മാത്രമെ കാണുന്നുള്ളുവെന്നാണ് രേണുവിന്റെ മറുപടി. മെയിൻ സ്ട്രീം വൺ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രേണു. അഭിനയം അഭിനയമായി കാണുന്നവർ അഭിനയിച്ചേ പറ്റു. എനിക്ക് പ്രതീഷിനൊപ്പം കെട്ടിപിടിച്ച് അഭിനയിക്കാൻ നല്ല കംഫേർട്ടായിരുന്നു.

Renu Sudhi
Photo Credit: instagram

അഭിനയം എന്റെ പാഷനാണ്. പക്ഷെ ലിപ് ലോക്ക് പോലുള്ളവ ചെയ്യില്ല. കെട്ടിപിടിക്കുന്ന സീൻ വന്നാൽ എനിക്ക് ഓക്കെയായിട്ടുള്ള സീനാണെങ്കിൽ അഭിനയിക്കും. അതുപോലെ തന്നെയാണ് വസ്ത്രധാരണവും. എനിക്ക് ഓക്കെയായിട്ടുള്ള വസ്ത്രം ധരിച്ച് ഞാൻ ഫോട്ടോഷൂട്ടും ചെയ്യും അഭിനയിക്കുകയും ചെയ്യും. ഇതൊന്നും ചെയ്യാൻ കഴിയാത്തവർ വീട്ടിലിരിക്കണം. എന്തിനാണ് അഭിനയിക്കാൻ വരുന്നത്.

കെട്ടിപിടിച്ച് അഭിനയിക്കാനൊന്നും പറ്റില്ലെങ്കിൽ പിന്നെ നീ എന്തിന് അഭിനയിക്കാനെന്നും പറഞ്ഞ് ഇറങ്ങി എന്നാണ് ഞാൻ എന്നോട് തന്നെ ചോദിക്കാറുള്ളത്. ലിപ് ലോക്കുള്ള ഒരു പ്രോജക്ടിലേക്ക് ക്ഷണം വന്നിരുന്നു. താൽപര്യമില്ലാത്തതുകൊണ്ട് ചെയ്തില്ലെന്ന് രേണു പറഞ്ഞു. അടുത്തിടെ പാലക്കാട് ഞാൻ ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് പോയിരുന്നു.

അന്ന് ഏതൊക്കെ ആം​ഗിളിൽ ക്യാമറ വെച്ചാണ് എന്റെ വീഡിയോ മീഡിയക്കാർ എടുത്തതെന്ന് എനിക്ക് അറിയില്ല. രേണു സുധി കാണിച്ച് തുടങ്ങി എന്നൊക്കെയായിരുന്നു ക്യാപ്ഷൻ. ഞാൻ ആദ്യമായാണ് അത്തരത്തിൽ കഴുത്തുള്ള ടോപ്പ് ഇടുന്നത്. കൊളാബ് ചെയ്ത് കിട്ടിയ ഡ്രസ്സായിരുന്നു. ടോപ്പിന്റെ കഴുത്തിറങ്ങിയെന്ന് പറഞ്ഞായിരുന്നു അന്ന് വിമർശനം.

നേരെയുള്ള ആം​ഗിളിലായിരുന്നു അവർ വീഡിയോ എടുത്തിരുന്നതെങ്കിൽ കുഴപ്പം തോന്നുകയില്ലായിരുന്നു. എന്നാൽ മീഡിയ അന്ന് പല ആം​ഗിളിൽ നിന്ന് വീഡിയോ എടുത്തതുകൊണ്ട് കഴുത്തിറങ്ങിയതായി ആളുകൾക്ക് തോന്നി. അത്യാവശ്യം വൈറലുമായി. മറ്റ് സെലിബ്രിറ്റികളുടെ അടുത്ത് വയറ് കാണിച്ചുള്ള എന്റെ ഫോട്ടോഷൂട്ടിനെ കുറിച്ച് ആളുകൾ ചോ​ദിക്കുന്നുണ്ട്.

Renu Sudhi
Photo Credit: instagram

ഞാനൊരു പൊതുശല്യമായി മാറിയിരിക്കുകയാണോയെന്ന് തോന്നാറുണ്ടെന്നും രേണു പറയുന്നു. രേണുവിനെ പിന്തുണച്ച് താരത്തിന്റെ നായകനായി നിരവധി മ്യൂസിക്ക് വീഡിയോകളിൽ അഭിനയിച്ചിട്ടുള്ള പ്രതീഷും എത്തി. ​ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന നിരവധി പേരുണ്ടെന്നും അവർക്കൊന്നും കിട്ടാത്ത വിമർശനമാണ് രേണുവിന് നേരെ ആളുകൾ ഉപയോ​ഗിക്കുന്നതെന്നും പ്രതീഷ് പറയുന്നു.

ലിപ് ലോക്ക് ചെയ്യുന്ന അഭിനേതാക്കൾ നിരവധിയുണ്ട്. മിനി സ്കേർട്ടും വയറ് കാണിച്ചുള്ള വസ്ത്രങ്ങളും ധരിച്ച് അഭിനയിക്കുന്നവരുമുണ്ട്. ഐറ്റം ഡാൻസ് ചെയ്യുന്നവരുമുണ്ട്. അവരെയൊന്നും ആ​രും അധികം നെ​ഗറ്റീവ് പറയാറില്ല. എന്നാൽ ഇങ്ങനൊന്നും അഭിനയിക്കാതെ കുടുംബത്തിന് വേണ്ടി ഓടുന്ന ആളുകളെ തെരഞ്ഞുപിടിച്ചാണ് കുറ്റം പറയുന്നത്.

അവർ ആരും ചെയ്യുന്നതിന്റെ പത്ത് ശതമാനം പോലും രേണു ചേച്ചി ചെയ്യുന്നില്ല. ചേച്ചിക്ക് വിശ്രമം പോലും കുറവാണ്. അവള് പോക്ക് കേസാണ് എന്ന തരത്തിലാണ് പലരും കമന്റുകൾ ഇട്ട് കണ്ടത്. എന്നാൽ ചേച്ചി അങ്ങനൊരാളാണെന്ന് എനിക്ക് ഇന്നേവരെ തോന്നിയിട്ടില്ല.

വർക്ക് കഴിഞ്ഞാൽ ആള് നേരെ വീട് പിടിക്കുമെന്നും വീട്ടിലെ എല്ലാ ചിലവുകളും രേണുവിന്റെ വരുമാനത്തിലാണ് നടക്കുന്നതെന്നും പ്രതീഷ് പറയുന്നു. രണ്ട് വർഷം മുമ്പ് ഒരു കാർ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. അതിനുശേഷമാണ് അഭിനയം ജീവിത മാർ​ഗമായി രേണു സ്വീകരിച്ചത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X