എന്നെ തള്ളി പറഞ്ഞാൽ ഞാനും വേണ്ടെന്ന് വെയ്ക്കും, ഇരുപത്തിരണ്ട് വയസുള്ള യുവാവാണ്; രേണു സുധി പറയുന്നു!

തുറന്ന് പറച്ചിൽ നടത്തിയശേഷം രേണുവും കൊല്ലം സുധിയുടെ മൂത്ത മകനായ കിച്ചുവും തമ്മിലുള്ള ബന്ധത്തി‌ന് വിള്ളൽ സംഭവിച്ചിട്ടുണ്ട്. അച്ഛന്റെ മൂന്നാം ഭാര്യയാണെങ്കിലും അവരും കുടുംബവും തന്നെ സ്നേഹി‍ച്ചിട്ടില്ലെന്നും അച്ഛൻ ഉണ്ടായിരുന്നപ്പോൾ പോലും ഒറ്റപ്പെടൽ അനുഭവിച്ചിരുന്നുവെന്നുമാണ് കിച്ചു വെളിപ്പെടുത്തിയത്. മക്കൾ വേണ്ടിയാണ് താൻ ജീവിക്കുന്നതും രാപ്പകൽ ഇല്ലാതെ അധ്വാനിക്കുന്നതുമെന്ന് നിരന്തരം രേണു മീഡിയയോട് പറയാറുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ കിച്ചുവിന്റെ വെളിപ്പെടുത്തൽ രേണുവിനെ നെ​​ഗറ്റീവായി ബാധിക്കുകയും ജനവും സോഷ്യൽമീജിയയും അവർക്ക് എതിരെ തിരിയുകയും ചെയ്തിരുന്നു. ആ സംഭവത്തിനുശേഷം കിച്ചുവു‌മായി താൻ സംസാരിച്ചിട്ടില്ലെന്നാണ് രേണുവും പറഞ്ഞത്. ‌സുധിയുടെ അമ്മയ്ക്കൊപ്പം കൊല്ലത്തെ തറവാട്ടിലാണ് കിച്ചുവിന്റെ താമസം.

Renu Sudhi

ഇപ്പോഴിതാ കിച്ചു എന്നെങ്കിലും തള്ളി പറഞ്ഞാൽ എന്താകും പ്രതികരണം എന്ന ചോദ്യത്തിന് രേണു നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. മക്കൾ തന്നെ തള്ളി പറഞ്ഞാൽ അവരെ അവരുടെ വഴിക്ക് വിടുമെന്നും ഒരിക്കലും പിന്നാലെ പോയി ശല്യം ചെയ്യില്ലെന്നും രേണു സുധി പറയുന്നു. സമൂഹ​ത്തിൽ നമ്മൾ കാണുന്നതാണ് മാതാപിതാക്കളെ ആളുകൾ വൃദ്ധ സദനത്തിൽ ആക്കുന്നതും തള്ളി കളയുന്നതും അതുപോലെ മക്കളെ തള്ളികളയുന്ന മാതാപിതാക്കളേയും.

ഇതൊക്കെ സ്വാഭാവികമായും നമ്മൾ വാർത്തകളിലും മറ്റും കാണുന്നതാണ്. കിച്ചുവിന്റെ സ്ഥാനത്ത് റിഥപ്പൻ ആണെങ്കിൽ പോലും എന്ന തള്ളി പറഞ്ഞാൽ അവനെ ഞാൻ അവന്റെ വഴിക്ക് വിടും. പിന്നാലെ പോയി ശല്യം ചെയ്യാൻ നിൽക്കുകയില്ല. കിച്ചു തള്ളി പറഞ്ഞാലും ബൈ പറയും ഞാൻ. ഇരുപത്തിരണ്ട് വയസുള്ള യുവവാണ് കിച്ചു. അവനെ പിറകെ പോയി ശല്യം ചെയ്യേണ്ട കാര്യം ഇല്ല.

എന്ന് കരുതി അമ്മ എന്ന രീതിയിൽ കിച്ചുവിനോടുള്ള സ്നേഹം ഒരിക്കലും ഇല്ലാതാവില്ല. ആദ്യമായി എന്നെ അമ്മയെന്ന് വിളിച്ചത് കിച്ചുവാണ്. ആ ഒരു സ്നേഹം അവനോട് എന്നും എനിക്ക് ഉണ്ടാകും എന്നും രേണു പറയുന്നു. സ്വന്തം മക്കളെ ഒരു അമ്മയ്ക്കും ബൈ പറഞ്ഞ് വേണ്ടെന്ന് വെക്കാൻ പറ്റില്ല, ആവിശ്യം ഇല്ലാത്ത കുറെ ഇന്റർവ്യൂ ഒഴിവാക്കുക എന്നാൽ തന്നെ രേണുവിന്റെ ലൈഫ് ഹാപ്പി ആകും,

മരിച്ചാലും സമാധാനം തരില്ല എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. രേണുവിന്റെ കാര്യത്തിൽ അത് ശരിയാണ്. സുധി എന്ന വ്യക്തി മരിച്ചശേഷം ആ വ്യക്തിയുടെ പേരിൽ ഇത്രയും കാലമായി വേട്ടയാടപെടുന്ന ഒരു സ്ത്രീയും അവരുടെ കുടുംബവും. ഒരാളുടെ മരണം കൊണ്ട് സമാധാനം പൂർണമായും നഷ്ടപ്പെട്ടവർ എന്നിങ്ങനെയാണ് മക്കളെ കുറിച്ചുള്ള രേണു പറഞ്ഞ വാക്കുകൾക്ക് ലഭിച്ച പ്രതികരണങ്ങളിൽ ചിലത്.

Renu Sudhi kichu

മദ്യപാനവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചതിന് എതിരേയും രേണു പുതിയ അഭിമുഖത്തിൽ പ്രതികരിക്കുന്നുണ്ട്. മ​ദ്യപിക്കാറുണ്ടെന്ന് സോഷ്യൽമീഡിയയിൽ തുറന്ന് പറഞ്ഞതുകൊണ്ടാണ് തന്നെ എല്ലാവരും വേട്ടയാടുന്നതെന്ന് രേണു പറയുന്നു. മനസിൽ ഒന്നും നിൽക്കാത്തയാളാണ് ഞാൻ. മദ്യപിക്കാത്ത ആരാണുള്ളത്.

ഞങ്ങൾ കോട്ടയംകാർ ക്രിസ്മ‌സിന് ബിയർ അടിക്കുകയും മദ്യപിക്കുകയും ചെയ്യാറുണ്ട്. അതുപോലെ ദുബായിലും ബഹ്റൈനിലും ബാർ റസ്റ്റോറന്റ് പ്രമോഷന് ‍പോകാറുമുണ്ട്. ഞാൻ വല്ലപ്പോഴും മദ്യപിക്കുമെന്നത് സത്യമാണ്. അതിൽ എന്താണ് പ്രശ്നം?. എന്നെ കുറ്റപറയുന്നവരുടെ കാശിന് അല്ലല്ലോ ഞാൻ മ​ദ്യം കഴിക്കുന്നത്. ഞാൻ വല്ലപ്പോഴും കഴിക്കുന്നത് ഇത്ര വലിയ സംഭവമായിട്ടൊന്നും കരുതേണ്ടതില്ല.

സർക്കാർ തന്നെയല്ലേ ബിവറേജും ബാറും തുറന്ന് വെച്ചിരിക്കുന്നത്. കാശ് കടം മേടിച്ച് മദ്യപിക്കാതിരുന്നാൽ മതി. സ്വന്തം കാശന് നമുക്ക് കഴിക്കാം. അതിനകത്ത് വലിയ സംഭവമായി ഒന്നുമില്ലെന്നും രേണു പറഞ്ഞു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X