ദുരന്തം നടന്ന, ഓര്‍ക്കാനിഷ്ടപ്പെടാത്ത കറുത്ത ദിവസം! സുധി മരിച്ച വര്‍ഷം ഓര്‍ക്കാത്തതിന് കാരണം പറഞ്ഞ് രേണു

ഉദ്ഘാടനങ്ങളും, ആല്‍ബം ഷൂട്ടുമൊക്കെയായി നല്ല തിരക്കിലാണ് താനെന്ന് രേണു സുധി പറയുന്നു. ഇപ്പോഴത്തെ തിരക്ക് ആസ്വദിക്കുന്നുണ്ട്. ജീവിക്കാന്‍ വേണ്ടിയാണ് ജോലി ചെയ്യുന്നത്. ഇതല്ലാതെ മറ്റൊരു ജോലിയും ചെയ്യാന്‍ അറിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ ഉദ്ഘാടന ചടങ്ങിന്റെ വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. നേരത്തെ സുധിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം മരിച്ച വര്‍ഷം പറഞ്ഞത് മാറിപ്പോയിരുന്നു. അത് ഞാനൊരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത കാര്യമാണെന്ന് രേണു പറയുന്നു. ഇത്തവണയും മൈക്കുമായി മുന്നിലെത്തിയവര്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നു.

സുധി ചേട്ടന്‍ മരിച്ച വര്‍ഷം രേണുവിനെ ഓര്‍മ്മയില്ല എന്നൊക്കെ പറയുന്നുണ്ടല്ലോ എന്നായിരുന്നു ചോദ്യം. നമ്മുടെ നല്ല കാര്യങ്ങളിലെ വര്‍ഷങ്ങളെല്ലേ ഓര്‍ക്കുന്നത്. ദുരന്തം നടന്ന വര്‍ഷങ്ങളൊന്നും, നമ്മള്‍ ഓര്‍ക്കാനിഷ്ടപ്പെടില്ലല്ലോ. അതുകൊണ്ട് അതോര്‍മ്മയില്ല, അതിനുള്ള ഉത്തരം അതാണ്. എന്റെ വേണ്ടപ്പെട്ട ആള്‍ മരിച്ച ദിവസം ഞാനോര്‍ക്കുന്നില്ല. എന്റെ ലൈഫിലെ ഏറ്റവും കറുത്ത അധ്യായമാണ്. അതേക്കുറിച്ച് ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. സുധി ചേട്ടനെക്കാളും ഒരുപാട് ഉയരങ്ങളില്‍ എത്തി എന്നൊന്നും ഒരിക്കലും പറയരുത്. എവിടെ എത്തിയാലും ആളുടെ താഴെ തന്നെയാണ് ഞാന്‍. അദ്ദേഹം വലിയൊരു കലാകാരനാണെന്നും രേണു വ്യക്തമാക്കിയിരുന്നു.

Renu Sudhi about her husband
Photo Credit: Renu Sudhi / Instagram

കണ്ടിന്യൂയസായിട്ട് വര്‍ക്കാണ്. എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല. മന്ദാരച്ചേലിന് ശേഷം അടുത്ത ആല്‍ബം വരുന്നുണ്ട്. അതിന്റെ ഷൂട്ട് ഡേറ്റൊക്കെ തീരുമാനിച്ചതാണ്. പിന്നെ തലശേരിയില്‍ ഒരു അമ്പലത്തില്‍ പരിപാടിയുണ്ട്. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതില്‍ പിന്നെ ഇത്രയും വര്‍ക്കുള്ളത് രേണുവിന് മാത്രമാണെന്ന് പറഞ്ഞപ്പോള്‍, അയ്യോ, അങ്ങനൊന്നും പറയല്ലേ. എല്ലാവര്‍ക്കും ഓരോ സ്വഭാവമാണ്, നമുക്ക് വരാനുള്ള അവസരങ്ങള്‍ നമ്മളെ തേടി വരും. ആരെയും വിധിക്കാന്‍ ഞാന്‍ ആളല്ല. അഹങ്കാരിയാണോ എന്നൊന്നും എനിക്കറിയില്ല. നേരിട്ട് കാണാന്‍ ഭയങ്കര സുന്ദരിയാ, ഫോട്ടോയില്‍ കൊള്ളത്തില്ലെന്നൊക്കെ എന്നോട് ചിലര്‍ പറയാറുണ്ടെന്നും രേണു പറഞ്ഞിരുന്നു.

പ്രണയവിവാഹത്തിലൂടെയായിരുന്നു രേണുവും സുധിയും ഒന്നിച്ചത്. മൂത്ത മകനായ കിച്ചുവിനെ സ്വന്തം മകനായാണ് നേരത്തെ മുതലേ കണ്ടിരുന്നത്. ആദ്യ ഭാര്യയെക്കുറിച്ചൊക്കെ സുധി ചേട്ടന്‍ പറഞ്ഞിരുന്നു. സന്തോഷത്തോടെയായിരുന്നു ഞങ്ങള്‍ ജീവിച്ചിരുന്നത്. സാമ്പത്തികമായി അത്ര നല്ല അവസ്ഥയിലായിരുന്നില്ല. വാടക വീട്ടില്‍ നിന്നും മാറി സ്വന്തമായൊരു വീട് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമം അദ്ദേഹം നടത്തുന്നുണ്ടായിരുന്നു. നിങ്ങള്‍ക്ക് താമസിക്കാനായി നല്ലൊരു വീടുണ്ടാക്കുമെന്ന് എപ്പോഴും പറയുമായിരുന്നു. എവിടെ പോയാലും ഇടയ്ക്കിടയ്ക്ക് വിളിക്കുമായിരുന്നു. വീട്ടിലുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഭക്ഷണമൊക്കെ ഉണ്ടാക്കിത്തരും, എല്ലാവരും ഒന്നിച്ച് പുറത്തൊക്കെ പോവുമായിരുന്നു.

നിങ്ങളെപ്പോഴും സന്തോഷത്തോടെ കഴിയണം. ഈ കണ്ണ് ഒരിക്കലും നിറയരുതെന്നും പറയാറുണ്ട്. അന്ന് അഭിനയിക്കാനായി അവസരങ്ങള്‍ വരുന്നുണ്ടായിരുന്നു. ധൈര്യമായി ചെയ്യൂ എന്ന് പറഞ്ഞ് പോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് അതൊന്നും സ്വീകരിച്ചില്ല. മേക്കപ്പിട്ട് ഒരുങ്ങി നടക്കാനൊക്കെ അന്നേ ഇഷ്ടമായിരുന്നു എന്നും രേണു പറഞ്ഞിരുന്നു. ബിഗ് ബോസില്‍ മത്സരിച്ചപ്പോഴായിരുന്നു രേണുവിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ഷോയില്‍ നിന്നും ഇറങ്ങിയ ശേഷം തിരക്കോട് തിരക്കായിരുന്നു. യുഎഇ മാത്രമല്ല ഇനി യുകെയിലേക്കും പോവാനുണ്ട്. അതിനുള്ള കാര്യങ്ങളൊക്കെ ചെയ്ത് വരികയാണ്. പാട്ടും ഡാന്‍സുമൊക്കെയായി വേദികളിലും തിളങ്ങുന്നുണ്ട് രേണു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X