ഹരിക്കാൻ പോലും അറിയില്ല, പിന്നെങ്ങനെ പോകും! ജോലി കിട്ടിയിട്ടും വേണ്ടെന്ന് പറഞ്ഞതിന്റെ കാരണം വ്യക്തമാക്കി രേണു

ഓരോ കാലഘട്ടത്തിലും സോഷ്യല്‍ മീഡിയയുടെ ഇരയാവുന്ന താരങ്ങളുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാദ നായികയായി നിറഞ്ഞ് നില്‍ക്കുന്നത്. സുധിയുടെ മരണത്തിന് ശേഷം അഭിനയ രംഗത്തേക്ക് രേണു വരികയാണെന്ന പറഞ്ഞപ്പോള്‍ വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ അവര്‍ സ്ഥിരമായി അഭിനയിച്ച് തുടങ്ങിയതോടെ പരിഹാസമായി.

ഇതുവരെ കാണാത്ത വേഷത്തിലും മറ്റുമൊക്കെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് രേണുവിന് സൈബര്‍ ആക്രമണം നേരിടാനുള്ള കാരണമായി. ഇതിനിടെ പലരുടെയും വെളിപ്പെടുത്തലുകളും രേണുവിനെതിരെ വരാന്‍ തുടങ്ങി. അതിലൊന്ന് അവര്‍ക്ക് മറ്റ് പല ജോലികള്‍ക്കും അവസരമൊരുക്കി കൊടുത്തിട്ടും പോയില്ലെന്നുള്ളതാണ്.

renu-sudhi0-

കൊല്ലം സുധി ഏറെ ശ്രദ്ധേയനാവുന്നത് ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ്. സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായവുമായി വന്നതും സ്റ്റാര്‍ മാജിക്കിലുള്ളവരായിരുന്നു. അവതാരക ലക്ഷ്മി നക്ഷത്രയെ പോലെ അതിന്റെ പിന്നണിയിലുള്ള ആളുകളും രേണുവിനെ സഹായിച്ചിരുന്നു. കുടുംബത്തിന്റെ ആശ്രയമായ സുധി മരണപ്പെട്ടതിനാല്‍ രേണുവിന് ഒരു ജോലിയായിരുന്നു ആദ്യ ലക്ഷ്യം.

അതിന് വേണ്ടി പല ജോലിയുടെ ഓഫറുകളും അവര്‍ക്ക് നല്‍കി. സര്‍ക്കാര്‍ ജോലി കിട്ടുന്നതിന് വേണ്ടി വരെ ശ്രമിച്ചിരുന്നു എന്നാണ് സ്റ്റാര്‍ മാജിക്കിന്റെ സംവിധായകനായ അനൂപ് പറഞ്ഞത്. പല ജോലികളും നല്‍കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അതിനോടൊന്നും താല്‍പര്യം പ്രകടിപ്പിച്ചില്ല. 'പലയിടത്ത് നിന്നും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു. പക്ഷേ അവര്‍ അതിന് ഫിറ്റല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നു. ഗവണ്‍മെന്റ് ജോലി കൊടുക്കുന്നതിനെ പറ്റിയും ആലോചിച്ചിരുന്നു. പിന്നെയാണ് ഈ ഫീല്‍ഡിലേക്ക് പോകുന്നത്.

ഇപ്പോള്‍ അവരുടെ വീഡിയോസ് ഒക്കെ വന്ന് തുടങ്ങി. അതിനെ കുറിച്ച് എനിക്ക് അറിയില്ല. അഭിപ്രായം പറയാം. പക്ഷേ അവരുടെ ജീവിതത്തില്‍ കയറി ഇടപെടേണ്ടതില്ലെന്നാണ് അനൂപ് പറഞ്ഞത്. ഇത് പുറത്ത് വന്നതോടെ രേണുവിന് വീണ്ടും വിമര്‍ശനമായി. ജോലി ചെയ്യുകയോ പൈസ ഉണ്ടാക്കുകയോ അല്ല ഇവരുടെ ലക്ഷ്യമെന്നും അങ്ങനെയെങ്കില്‍ കിട്ടിയ ജോലി നഷ്ടപ്പെടുത്തുമായിരുന്നോ എന്നൊക്കെയാണ് പലരും ചോദിച്ചത്. ഒടുവില്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

renu-sudhi0-

കഴിഞ്ഞ ദിവസം ഒരു ആല്‍ബം ഷൂട്ടിങ്ങിനിടെ ഓണ്‍ലൈന്‍ മീഡിയയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രേണു. സ്റ്റാര്‍ മാജിക്കിന്റെ സംവിധായകന്‍ നിങ്ങള്‍ക്ക് ജോലി ശരിക്കി തന്നിട്ടും പോയില്ലെന്ന് പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് അതിന് പോവാത്തതെന്ന ചോദ്യത്തിന് രേണു പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു...

'ഞാന്‍ പഠിച്ചത് ഹ്യൂമാനിറ്റിക്‌സ് ആയിരുന്നു. എനിക്ക് വേണ്ടി അവര്‍ ജോലി ശരിയാക്കിയെന്ന് പറയുന്നത് സത്യമാണ്. പക്ഷേ അത് അക്കൗണ്ടന്റിന്റെയായിരുന്നു. എനിക്ക് നേരെ ചൊവ്വേ ഹരിക്കാന്‍ പോലും അറിയില്ല. കൂട്ടാന്‍ അറിയാമെങ്കിലും ബാക്കി കണക്കിനെ കുറിച്ച് യാതൊന്നും അറിയില്ല. അങ്ങനെയുള്ള ഞാന്‍ എങ്ങനെയാണ് അക്കൗണ്ടന്റിന്റെ ജോലി നോക്കുക എന്ന് പറഞ്ഞിരുന്നു. അത്രയേയുള്ളു' എന്നാണ് രേണു വ്യക്തമാക്കുന്നത്.

2023 ലായിരുന്നു കോഴിക്കോട് ഒരു പരിപാടി കഴിഞ്ഞ് തിരികെ വരുന്ന വഴിയ്ക്ക് കൊല്ലം സുധി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ ബിനു അടിമാലി അടക്കമുള്ളവര്‍ രക്ഷപ്പെട്ടെങ്കിലും സുധി മരണപ്പെടുകയായിരുന്നു. ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് താമസിക്കാനായി നല്ലൊരു വീടും ഭാര്യയ്ക്ക് ജോലിയുമൊക്കെ ഏര്‍പ്പാടാക്കി. പുതിയ വീട്ടില്‍ താമസമാക്കിയതിന് രേണു പിന്നാലെ അഭിനയത്തിലേക്ക് ഇറങ്ങുകയായിരുന്നു. പൂര്‍ണമായിട്ടും നാടകനടിയാണ് എന്നതിനൊപ്പം റീല്‍സ് വീഡിയോയിലും കവര്‍ സോംഗിലുമൊക്കെ അഭിനയിക്കാന്‍ തുടങ്ങി. ഇതാണ് പരിഹാസങ്ങള്‍ക്ക് കാരണമായത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X