വീടിന് ചോർച്ച ബെഡ് റൂമിലും ഹാളിലും വെള്ളമെന്ന് രേണു, ക്വാളിറ്റിയിൽ ചെയ്തതാണ് രേണു പറയുന്നത് കള്ളമെന്ന് ഫിറോസ്!

കഴിഞ്ഞ വർഷം ആ​ഗസ്റ്റിലാണ് കൊല്ലം സുധിയുടെ മക്കൾക്കായി കെഎച്ച്ഡിഇസി എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് കോട്ടയത്ത് വീട് നിർമ്മിച്ച് നൽകിയത്. 1050 സ്ക്വയർഫീറ്റിൽ നിർമിച്ച വീട്ടിൽ സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ്, മൂന്ന് ബെഡ്റൂം, കിച്ചൺ, വാഷ് ഏരിയ, രണ്ട് ബാത് അറ്റാച്ച് ബാത് റൂമുകൾക്ക് പുറമേ ഒരു കോമൺ ബാത്റൂമും എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളുമുണ്ട്.

എന്നാൽ ഇപ്പോൾ വീടിന്റെ പലയിടങ്ങളിലായി ചോർച്ചയുണ്ടെന്ന് പറയുകയാണ് സുധിയുടെ ഭാര്യ രേണു. വീടിന് ചോർച്ചയുണ്ട്. ചില്ലിട്ട ഭാ​ഗത്ത് കൂടി മഴ പെയ്യുമ്പോൾ നല്ല ചോർച്ചയുണ്ട്. അത് പരിഹരിക്കാൻ പറ്റുമോ എന്നതിനെ പറ്റി എനിക്ക് വിശദ​മായി അറിയില്ല. നല്ലൊരു വീടാണ് അവർ ഞങ്ങൾക്ക് തന്നത്. ​എല്ലാവരും പറയാറുണ്ട് ദാനം തന്ന വീടല്ലേ എന്തിനാണ് നീ ഇങ്ങനെ പറയുന്നത് എന്നൊക്കെ കമന്റ്സ് വന്നത് ഞാൻ കണ്ടിരുന്നു.

Kollam sudhi house
Photo Credit: renu sudhi / Firose

ശരിയാണ്... ദാനം കിട്ടിയ വീടാണ്. അവർ ഞങ്ങൾക്ക് ചെയ്ത് തന്നത് ഞങ്ങൾക്കല്ല എന്റെ മക്കൾക്ക് വേണ്ടി ചെയ്തത് വലിയ കാര്യം തന്നെയാണ്. അതിലൊക്കെ ഒരുപാട് നന്ദിയുണ്ട്. എന്നാലും മഴ പെയ്യുമ്പോൾ ചോരുന്നുണ്ട്. അത് നമുക്ക് പരിഹരിക്കാവുന്നതല്ലേയുള്ളു. മോൻ റിഥപ്പൻ കിടക്കുന്ന സ്ഥലത്ത് ചോർച്ചയുണ്ട്. ഹാളിലും ചോർച്ചയുണ്ടെന്നാണ് രേണു പറഞ്ഞത്.

വീഡിയോ വൈറലായതോടെ വീട് നിർമ്മിച്ച് നൽകിയ ഫിറോസ് പ്രതികരിച്ച് എത്തി. വീട് ചോരുന്നുവെന്ന് രേണു പറഞ്ഞത് കണ്ടിരുന്നു. പക്ഷെ സത്യത്തിൽ ആ വീട് ചോരുന്നില്ല. പച്ചകള്ളമാണ് രേണു പറയുന്നത്. നൂറല്ല ഇരുന്നൂറ് ശതമാനം ഉറപ്പോടെ ഞങ്ങൾക്ക് അത് പറയാൻ കഴിയും. ഏറ്റവും നല്ല ക്വാളിറ്റിയിൽ വളരെ നല്ല രീതിയിൽ ‍ഞങ്ങൾ ചെയ്ത് കൊടുത്ത വീടാണത്.

സുധിയുടെ രണ്ട് കുഞ്ഞുങ്ങൾക്ക് വേണ്ടി നിർമ്മിച്ച് കൊടുത്ത വീടാണത്. ചോരുന്നുവെന്ന് അവർ പറയാനുള്ള കാരണം എന്താണെന്ന് വെച്ചാൽ വീടിന്റെ ഫ്രണ്ട് എലിവേഷൻ നോക്കിയാൽ നിങ്ങൾക്ക് കാണാൻ പറ്റും ഒരു ബ്ലാക്ക് ലൂബേഴ്സ് വരുന്നുണ്ട്. ആ സെയിം ലൂബേഴ്സ് അതിന്റെ വശങ്ങളിലും ഞങ്ങൾ ചെയ്തിട്ടുണ്ട്. ലൂബേഴ്സിന് ഉള്ളിലൂടെ ചെറിയ ​ഗ്യാപ്പുണ്ട്.

ശക്തമായ കാറ്റും ശക്തമായ മഴയുമുണ്ടാകുമ്പോൾ അ‌തിന്റെ ഉള്ളിലൂടെ വെള്ളത്തുള്ളികളുടെ ചാറ്റൽ വീടിനുള്ളിലേക്ക് കയറുന്നുണ്ട്. അതിനെയാണ് ചോർച്ചയായി അവർ പറയുന്നത്. ഞങ്ങൾ ഉണ്ടാക്കി കൊടുത്ത വീടിന് ഒരു ക്വാളിറ്റിയും ഇല്ലെന്ന രീതിയിലാണ് സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുന്നത്. എല്ലാവർഷവും ഒരു വീട് അർഹതപ്പെട്ടവർക്ക് ഞങ്ങൾ വെച്ച് കൊടുക്കാറുണ്ട്.

Kollam sudhi house
Photo Credit: renu sudhi / Firose

അതിന്റെ ഭാ​ഗമായാണ് സുധിയുടെ മക്കൾക്കും വീട് വെച്ച് കൊടുത്തതെന്നാണ് ഫിറോസ് പറഞ്ഞത്. വിഷയത്തിൽ റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബർ വിവി ഹിയർ പറഞ്ഞ വാക്കുകളും ചർച്ചയാകുന്നുണ്ട്. വീട് പണിത് കൊടുത്ത ഫിറോസ് എന്ന വ്യക്തിയെ രേണുവിന്റെ വീഡിയോ കണ്ടശേഷം ഞാൻ കോൺടാക്ട് ചെയ്തിരുന്നു.

വളരെ മനസ് വിഷമിച്ചാണ് ആ വ്യക്തി എന്നോട് സംസാരിച്ചത്. അവസാന നിമിഷങ്ങളിൽ ആ വീട് പണിയാൻ കാശ് തികയാതെ വന്നപ്പോൾ പുള്ളിയുടെ സ്വന്തം കയ്യിൽ നിന്നും ബാക്കി പണം കൂടി ഇട്ടാണ് ആ വീട് പണി പൂർത്തിയാക്കിയത്. അങ്ങനെ ചെയ്ത് തന്നൊരു മനുഷ്യനെപറ്റി പബ്ലിക്ക് പ്ലാറ്റ്ഫോമിൽ വന്നിരുന്ന് ഇത്രത്തോളം കള്ളം പറയാനായിട്ട് രേണുവിന് ഉളുപ്പില്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.

കാരണം രേണു ഇതുവരേയും ആ വീടിന്റെ വില മനസിലാക്കിയിട്ടില്ല. മനസിലാക്കിയിരുന്നുവെങ്കിൽ ആ വീട് ഒരിക്കലും അങ്ങനെ കിടക്കുമായിരുന്നില്ല. ആ വീടിന്റെ കോലവും കാര്യങ്ങളും നമ്മൾ എല്ലാവരും കണ്ടതല്ലേയെന്നുമാണ് വിവി പ്രതികരിച്ച് ചോദിച്ചത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X