'പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ, ആരുമായും ഇടപെടാൻ രേണുവിന് അനുവാദമില്ല'

രേണു സുധിക്ക് എതിരെ കൂടുതൽ തെളിവുകളുമായി യുട്യൂബർ ഷെഫീന ബീവി രം​ഗത്ത്. നല്ല ഉദ്ദേശത്തോടെയോ പ്രമോഷന് വേണ്ടിയോ അല്ല രേണു ദുബായ് യാത്രകൾ നടത്തുന്നതെന്ന് ഷെഫീന ബീവി. കഴിഞ്ഞ ദിവസവും സമാന വിഷയത്തിൽ ഷെഫീന ബീവി വീ‍ഡിയോ പങ്കുവെച്ചിരുന്നു. ആ വീഡിയോയിൽ പങ്കിട്ട ഓഡിയോ ക്ലിപ്പ് എഐ ജനറേറ്റഡാണെന്ന ആരോപണം വന്നതോടെയാണ് കൂടുതൽ തെളിവുകളും ഒറിജിനൽ ഓഡിയോകളുമായും ഷെഫീന എത്തിയത്.

ഞാൻ കഴിഞ്ഞ ദിവസം ഷെയർ ചെയ്ത വോയ്സ് എഐ ജനറേറ്റഡാണെന്ന സംശയം പലരും പ്രകടിപ്പിച്ച് കണ്ടു. അതിന് ചിലർ നറേഷൻ കൊടുക്കുന്നതും അത്തരത്തിലാണ്. ഞാൻ‌‍ പങ്കുവെച്ചത് എഐ ജനറേറ്റഡ് വോയ്സ് അല്ല. പകരം സൗണ്ടിൽ മോഡുലേഷൻ കൊണ്ടുവന്നതാണ്.

Renu Sudhi

ആ വോയ്സ് തന്നയാളുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയാൽ അവർക്ക് അത് ആപത്താകും എന്ന് കരുതിയാണ് അങ്ങനെ ചെയ്തതും. അല്ലാതെ രേണുവിനെ പെടുത്താൻ എഐ വഴി വോയ്സ് ഉണ്ടാക്കിയതല്ല. ഇവളെ ഇല്ലാതാക്കിയിട്ട് എനിക്ക് എന്ത് കിട്ടാനാണ്. ഇപ്പോഴിതാ രേണുവിന് എതിരെ കൂടുതൽ തെളിവുകൾ എനിക്ക് കിട്ടിയിട്ടുണ്ട്. അത് ഞാൻ പുറത്ത് വിടുകയാണ്. എന്റെ സെക്കന്റ് ഹോമാണ് ദുബായ്.

അത്യാവശ്യം അസോസിയേഷനിൽ എല്ലാം സജീവമായിരുന്ന ആളുമാണ് ഞാൻ. രേണുവിന്റെ വിവരങ്ങൾ പുറത്ത് വിട്ട് തുടങ്ങിയശേഷം എനിക്ക് വലിയ രീതിയിൽ‌ അറ്റാക്ക് വരുന്നുണ്ട്. എന്റെയും കുടുംബത്തിന്റെയും ലൈഫ് റിസ്ക്കിലാണെന്ന് എനിക്ക് അറിയാം. ദുബായിൽ ആയിരുന്നപ്പോൾ ഒരു കോംപ്രമൈസിനും ഞാൻ പോയിട്ടില്ല. അങ്ങനെ പോയാൽ കോടീശ്വരിയാകാമെന്നത് എനിക്കും അറിയാമെന്നും ഷെഫീന ബീവി പറഞ്ഞു.

ഷെഫീന പുറത്ത് വിട്ട പുതിയ ഓഡിയോയിൽ രേണുവിനെ കുറിച്ച് ഒരു സ്ത്രീ പറയുന്നത് ഇങ്ങനെയാണ്.... ബാർ റെസ്റ്റോറന്റിന്റെ മറവിൽ ​ഗോൾഡ് ബിസിനസും മയക്ക് മരുന്ന് കച്ചവടവും മാത്രമാണ് ഇവിടെ നടക്കുന്നത്. നാല് വർഷം സ്പാ ഫീൽഡിൽ ഉണ്ടായിരുന്നതുകൊണ്ട് ഇതെല്ലാം എനിക്ക് പച്ചവെള്ളം പോലെ അറിയാം. നമ്മളെ അവർ ഉപയോ​ഗിക്കും എന്ന് മനസിലായപ്പോഴാണ് ഞാൻ ഇതിൽ നിന്നെല്ലാം വിട്ടുപോയത്.

റാസൽഖൈമയിൽ കഴിഞ്ഞ പ്രാവശ്യം രേണു വന്നപ്പോൾ ഒരുപാട് പേർക്കൊപ്പം കഴിഞ്ഞു. എനിക്ക് അറിയാവുന്നവർ അക്കൂട്ടത്തിലുണ്ട്. ശരീരം വിൽപ്പനയാണ് നടക്കുന്നത്. പാഡിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തുന്നത്. ഇതെല്ലാം ഇവിടെ സ്ഥിരമായി നടക്കുന്ന പരിപാടികളാണ്. ജീൻസിൽ ഒളിപ്പിച്ചും കടത്തും. പക്ഷെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്.

Renu Sudhi

സ്ഥിരം പോയി വരുന്ന കാരിയേഴ്സ് നിരവധിയുണ്ട്. ഡാൻസ് ബാറിന്റേയും സ്പായുടേയും മറവിൽ സ്വർണ കടത്തും പെൺവാണിഭവും ഡ്ര​ഗ് മാഫിയയുമാണ് ഉള്ളത്. കൂടുതൽ ഡീറ്റെയ്ൽസ് ഞാൻ ചേച്ചിക്ക് സംഘടിപ്പിച്ച് തരാം. രേണുവിന്റെ സെലിബ്രിറ്റി എന്ന ടാ​ഗ് കണ്ടാണ് പലരും അവരുടെ അടുത്തേക്ക് ചെല്ലുന്നത്. ഒരുപാട് പണം ഇറക്കിയാണ് രേണുവിനെ കൊണ്ടുവരുന്നത്.

മൂന്ന് ലക്ഷം വരെ രേണുവിന് കൊടുക്കുന്നുണ്ട്. മണിക്കൂറിനാണ് കാശ് കൊടുക്കുന്നത്. നമ്മൾ ഇതെല്ലാം അറിയുന്നുവെന്ന് അവർക്ക് അറിയില്ല. ഫോട്ടോകൾ സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. രേണു നന്നായി സി​ഗരറ്റ് വലിക്കും. പിന്നെ രേണുവിന് അടുത്തേക്ക് നമ്മളെ അടുപ്പിക്കില്ല. രേണുവിന് സ്പെഷ്യൽ റൂമും ട്രീറ്റുമാണ് കൊടുക്കുന്നത്. ദുബായിൽ വന്നാൽ മറ്റുള്ളവരോട് മിണ്ടാൻ രേണുവിന് അവസരം ഇല്ല.

പതിനഞ്ച് ദിവസം തുടർച്ചയായി ബുക്കിങ് ഉണ്ടെങ്കിൽ മാത്രമെ ദുബായിലേക്ക് രേണു വരാറുള്ളു എന്നുമാണ് ഓഡ‍ിയോയിൽ പറയുന്നത്. രേണു നിരന്തരമായി ദുബായ് യാത്രകൾ നടത്തുന്നതിനെ കുറിച്ച് ആദ്യം സംശയം പ്രകടിപ്പിച്ച് എത്തിയ ആളും ഷെഫീന ബീവി തന്നെയായിരുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X