ഇനി അറിയപ്പെടുന്നവർക്ക് സഹായം ചെയ്യാൻ ഭയം, രേണുവിന് ഒറ്റവാക്കിൽ എനിക്ക് വേണ്ടി സംസാരിക്കാമായിരുന്നു: ബിഷപ്പ്

രേണു സുധിയു‌ടെ വീടുമായി ബന്ധപ്പെട്ട വിവാദത്തിനിടെ രേണുവിനെ വിമർശിച്ച് വീട് വെക്കാൻ സ്ഥലം കൊടുത്ത ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ. രേണു വീട് നിർമ്മിച്ച നൽകിയ കെഎച്ച്ഡിഇസിക്കെതിരെ സംസാരിച്ചത് തെറ്റായിപ്പോയെന്ന് ബിഷപ്പ് പറയുന്നു. രേണുവിനല്ല മക്കൾക്ക് വീട് വെക്കാനാണ് താൻ സ്ഥലം നൽകിയതെന്നും ഇനി അറിയപ്പെടുന്നവരെ സഹായിക്കാൻ തനിക്ക് ഭയമാണെന്നും ബിഷപ്പ് പറയുന്നു. ഓൺലെെൻ മലയാളി സ്പെഷ്യൽസിനോടാണ് പ്രതികരണം.

രേണു സുധി എന്ന ഭാര്യക്കോ രേണുവിന്റെ അച്ഛനോ അമ്മയ്ക്കോ ചേച്ചിക്കോ കുടുംബത്തിനോ ഒരു സെന്റ് സ്ഥലം ഞാൻ കൊടുത്തിട്ടില്ല. കൊടുക്കുകയുമില്ല. കാരണം അവർ ആരോ​ഗ്യവും കഴിവുമുള്ളവരാണ്. അനാഥരെ അങ്ങേയറ്റം സ്നേഹിക്കുന്ന ആളാണ് ഞാൻ. അനാഥത്വം എന്താണെന്ന് മനസിലാക്കി ജീവിക്കുന്ന ആളാണ് ഞാൻ. ആ കുഞ്ഞുങ്ങളുടെ അനാഥത്വം മനസിലാക്കി കുഞ്ഞുങ്ങൾക്കാണ് ഞാൻ കൊടുത്തത്. ഒരിക്കലും രേണു സുധിയെന്ന കലാകാരിക്കോ അവരുടെ കുടുംബത്തിനോ അല്ല. അവരെന്നോട് ചോദിച്ചിട്ടുമില്ല. കുഞ്ഞുങ്ങളുടെ കാര്യത്തിൽ പൂർണ മനസോടെ ചെയ്തതാണ്. എന്നെക്കൊണ്ട് അത്രയും ചെയ്യാൻ പറ്റിയതിൽ ദെെവത്തോട് നന്ദി പറയുന്നു.

Renu Sudhi

രേണു സുധി പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞത് എനിക്ക് അം​ഗീകരിക്കാൻ പറ്റില്ല. എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നതിൽ അവരു‌ടെ ഇന്റർവ്യൂ എടുക്കണമെന്നാമ് എന്റെ അഭിപ്രായം. എന്നോടവർ സംസാരിക്കാറില്ല. ഒന്നോ രണ്ടോ വട്ടമേ ആകെ സംസാരിച്ചിട്ടുള്ളൂ. കാണുമ്പോൾ കെെ കൂപ്പി കാണിക്കും. പബ്ലിക് പ്ലാറ്റ്ഫോമിൽ ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ എന്നെപ്പോലുള്ളവർക്കും അത് വിഷമമുണ്ടാക്കും.

അത് ഒഴിവാക്കാമായിരുന്നു. എന്നെ അപമാനിച്ചെന്ന് ഞാൻ പറയില്ല. പക്ഷെ വീട് വെച്ച് കൊടുത്തവർക്ക് അത് ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്യുന്ന കാര്യമാണ്. കെഎച്ച്ഡിഇസിക്ക് ഞാൻ വർക്ക് പിടിച്ച് കൊടുത്താൽ ഈ വാർത്ത വന്നതോടെ എന്റെ ക്രെഡിബിലിറ്റിയും പോകില്ലേ. പ്രത്യേകിച്ച് പുള്ളിക്കാരി ​ഗുണം പറഞ്ഞാലും ദോഷം പറഞ്ഞാലും അതിനെ രണ്ടായി കാണുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്.

Renu Sudhi

അവശത അനുഭവിക്കുന്ന കലാകാരൻമാർക്കോ അറിയപ്പെടുന്നവർക്കോ സഹായം ചെയ്യാൻ എനിക്ക് ഭയമാണ്. ദേഷ്യം കൊണ്ടല്ല. കലയെ ആസ്വദിക്കുന്ന മനുഷ്യനാണ് ഞാൻ. പക്ഷെ ഈ വീട് കൊടുത്തതോടെ കുറേ പ്രശ്നങ്ങൾ എനിക്കുണ്ടായി. അതിൽ രേണു സുധിയുടെ പേര് ഞാൻ പറയുന്നില്ല. പക്ഷെ കുഞ്ഞുങ്ങൾക്ക് സ്ഥലമെഴുതി കൊടുത്തതിന്റെ പേരിൽ ഒത്തിരി മനപ്രയാസം അനുഭവിച്ചു. കരയേണ്ട അനുഭവങ്ങൾ വന്നിട്ടുണ്ട്.

രേണു സുധി എന്നെ പേഴ്സണലി ഒന്നും പറഞ്ഞിട്ടില്ല. അതേസമയം തന്നെക്കുറിച്ച് വ്ലോ​ഗർ തെറ്റായി പറയുമ്പോൾ ഒറ്റ വാക്കിൽ തിരുത്തിക്കൊടുക്കാമായിരുന്നെന്നും ബിഷപ്പ് പറയുന്നു. എന്നോട് ആരെങ്കിലും ചോദിച്ചാൽ അങ്ങനെയല്ലെന്ന ഒറ്റ ഉത്തരമേയുണ്ടാകൂ. തീർത്ത് പറയേണ്ടിടത്ത് തീർത്ത് പറയണം. ആ കാര്യത്തിൽ ദുഖമുണ്ട്. പക്ഷെ അവർക്കത്രയ്ക്കുള്ള അറിവേ ഉള്ളൂ എന്ന് കരുതി സമാധാനിക്കുന്നെന്നും ബിഷപ്പ് പറഞ്ഞു. ഞാൻ കൊല്ലം സുധിയുടെ കുടുംബത്തെ വെച്ച് മാർക്കറ്റ് ചെയ്യുന്നു എന്ന് പറയുമ്പോൾ എന്റെ കുടുംബത്തിനാണ് നാണക്കേട്.

ഞാൻ നല്ല കുടുംബത്തിൽ നിന്ന് വന്നയാളാണ്. എന്റെ കുടുംബ സ്വത്തുക്കളാണ് ഇതെല്ലാം. അങ്ങനെയുള്ള തനിക്ക് ഇവരെ തനിക്ക് മാർക്കറ്റ് ചെയ്യേണ്ടതില്ലെന്നും ബിഷപ്പ് പറഞ്ഞു. എനിക്ക് നൂറ് ശതമാനം തോന്നാതെ ഒരാൾ റെക്കമെന്റ് ചെയ്താലും ഞാൻ സഹായിക്കില്ല. ഒരു റെക്കമെന്റേഷന്റെ പേരിൽ തിക്താനുഭവങ്ങൾ തനിക്കുണ്ടായെന്നും ബിഷപ്പ് പറയുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X