രേണുവിന്റെ കയ്യിലാണ് കുഴപ്പം, ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഇത്തരം കാര്യങ്ങളല്ലേ, വൈറലാകാനുള്ള ശ്രമം!

രേണു സുധിയും ആൽബം സംവിധായകൻ വിപിൻ ലാലും തമ്മിലുള്ള വിവാദത്തിൽ പ്രതികരണവുമായി ബി​ഗ് ബോസ് താരം സായ് കൃഷ്ണ. രേണുവിനെ വെച്ച് പ്രണയം ചിത്രീകരിക്കാനല്ല ലസ്റ്റ് ചിത്രീകരിക്കാനാണ് സംവിധായകൻ ശ്രമിച്ചതെന്നാണ് അഭിമുഖം കണ്ടപ്പോൾ മനസിലായതെന്ന് സായ് കൃഷ്ണ പറയുന്നു. ഇത്തരം സംഭവങ്ങളിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ടെങ്കിൽ അതിന് കാരണം രേണുവിന്റെ മുൻകാല പ്രവൃത്തികളാണെന്നും സായ് കൃഷ്ണ പറയുന്നു.

വൈറൽ ആകണം എന്ന ഉദ്ദേശം മാത്രമെ വിപിൻ ലാൽ എന്ന സംവിധായകനുള്ളു. രേണു സുധിയെ വെച്ച് വൈറലാവുകയാണെങ്കിൽ കുറച്ച് കൂടി നല്ലതാണല്ലോ. അയാളുടെ ചിന്തയിൽ അതിൽ കൂടുതൽ ഒന്നും ഉണ്ടെന്ന് തോന്നിയില്ല. രേണു പ്രതിഫലം കൂട്ടി ചോദിച്ചതിനെ കുറിച്ചെല്ലാം ഇയാൾ പറയുന്നുണ്ട്.

Renu Sudhi

ശരിയാണ്... ആദ്യത്തെ ആൽബത്തിൽ അഭിനയിച്ചപ്പോൾ അവർ മൂവായി​രം രൂപയാണ് വാങ്ങിയത്. ഇപ്പോൾ സമീപിക്കുമ്പോൾ അവർ പൈസ കൂട്ടി എന്ന് പറയുന്നത് കേട്ടു. മോഹൻ‌ലാലും മമ്മൂട്ടിയും ഒന്നും ആദ്യ കാലത്ത് വാങ്ങിയ പ്രതിഫലമല്ലല്ലോ ഇപ്പോൾ വാങ്ങുന്നത്. എല്ലാ ആർട്ടിസ്റ്റുകളും അങ്ങനെയാണ്. അതിൽ കുറ്റം പറയേണ്ട കാര്യമില്ല.

രേണുവിനെ വെച്ച് അവാർഡിന് അയക്കാനുള്ള സിനിമ ഒന്നുമല്ലല്ലോ എടുക്കുന്നത്. കട്ട് റീൽസും മറ്റും ഇട്ട് രേണുവിന് ഒപ്പം ശ്രദ്ധ നേടാൻ തന്നെയല്ലേ ശ്രമം?. രേണു മദ്യം വാങ്ങിപ്പിച്ചുവെന്ന് ഇയാൾ പറയുന്നത് കേട്ടു. മദ്യം ചോദിച്ചാൽ വാങ്ങി തരാൻ കഴിയില്ലെന്ന് പറഞ്ഞ് അപ്പോൾ തന്നെ വേറെ ആളെ വിളിച്ച് അഭിനയിക്കണം. അതാണ് ചെയ്യേണ്ടത്. അല്ലാതെ വാങ്ങി കൊടുക്കുകയല്ല വേണ്ടത്.

സെറ്റിൽ വെച്ച് രേണു ബഹളം വെച്ചത് ഏതോ ഒരു സീൻ‌ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞാണെന്നാണ് വീഡിയോ കണ്ടപ്പോൾ മനസിലായത്. അതുപോലെ രേണു ലഹരി ഉപയോ​ഗിച്ചുവെന്ന് സംശയം തോന്നിയാൽ എക്സൈസിനെ അറിയിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അല്ലാതെ മറച്ച് വെക്കുകയല്ല. എന്തോ ഒരു പ്രശ്നം രേണുവുമായി ഇയാൾക്ക് ഉണ്ടായിട്ടുണ്ട്. അതാണ് അന്ന് റിസോർട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമെന്നാണ് മനസിലാകുന്നത്.

വിപിന്റെ അഭിമുഖം കാണുമ്പോൾ രേണുവിനെ വെച്ച് പ്രണയമല്ല ലസ്റ്റ് ചിത്രീകരിക്കാനാണ് ഇയാൾ ശ്രമിച്ചതെന്നാണ് തോന്നിയത്. ഇതിനെല്ലാം രേണുവിനെ പറഞ്ഞാൽ മതി. ഇത്തരത്തിലുള്ള കാര്യങ്ങൾ തുടക്കം മുതൽ ചെയ്ത് വന്നതുകൊണ്ടും പ്രോത്സാഹിപ്പിച്ചതുകൊണ്ടും നിന്ന് കൊടുത്തതുകൊണ്ടുമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്.

Renu Sudhi

ഓൺലൈൻ മീഡിയകളുടെ കാര്യത്തിൽ പോലും രേണുവിന് നിയന്ത്രണം വെക്കാൻ പറ്റുന്നില്ല. ചിലപ്പോൾ തുടക്ക കാലത്ത് രേണുവിന്റെ കൈവിട്ട് പോയ എന്തെങ്കിലും മീഡിയയുടെ കയ്യിൽ കാണും. അതുകൊണ്ടാകും അവരെ രേണു ഒപ്പം കൊണ്ടുനടക്കുന്നത്. വിപിൻ രേണുവിനെ ബോഡി ഷെയിം ചെയ്യുന്നുമുണ്ടെന്നും സായ് കൃഷ്ണ പറയുന്നു. കഴിഞ്ഞ ദിവസമാണ് ആൽബത്തിൽ അഭിനയിക്കാൻ പോയപ്പോഴുണ്ടായ മോശം അനുഭവം രേണു വെളിപ്പെടുത്തിയത്.

ശരീരം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനും കംഫേർട്ടബിൾ അല്ലാത്ത ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കാനും സംവിധായകനും സംഘവും നിർബന്ധിച്ചുവെന്നാണ് രേണു വെളിപ്പെടുത്തിയത്. ഭക്ഷണം പോലും തന്നില്ലെന്നും ഓൺലൈൻ മീഡിയ ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ട് വന്നതെന്നും അല്ലായിരുന്നുവെങ്കിൽ‌ അവർ അപായപ്പെടുത്തുമായിരുന്നുവെന്നും രേണു പറഞ്ഞിരുന്നു.

കോഴിക്കോട് വെച്ചായിരുന്നു ഷൂട്ട് നടന്നത്. കുറച്ച് സീനുകളിൽ രേണു അഭിനയിക്കുകയും ചെയ്തിരുന്നു. കഥ പറയാതെയാണ് തന്നെ അഭിനയിക്കാൻ വിളിച്ചെതന്നും തന്നെ കുടുക്കാനായി ഷെഫീന ബീവി എന്ന യുട്യൂബറും സംഘവും നടത്തിയ കളികളുടെ ഭാ​ഗമാണോ ആൽ‌ബം ഷൂട്ടെന്ന് സംശയിക്കുന്നതായും രേണു പറഞ്ഞിരുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X