പുതിയ ആവശ്യം ഏസി?; തണലിന് മരം പോലുമില്ല വീടിനുള്ളിൽ എപ്പോഴും ചൂട്; ചെയ്യുന്നത് നന്ദികേട് രേണു പിച്ചയെടുക്കും!
സ്ഥലം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പിനും വീട് നിർമ്മിച്ച് നൽകിയ കെഎച്ച്ഡിഇസി സംഘടന ഭാരവാഹി ഫിറോസിനും എതിരെ രേണു സുധി ഇതിനോടകം പലതരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ച് കഴിഞ്ഞു. വീടിന്റെ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് രേണു ആദ്യം ചൂണ്ടികാണിച്ചത്. അതിന്റെ പേരിൽ ഫിറോസുമായി വാഗ്വാദങ്ങൾ നടക്കുന്നതിന് ഇടയിൽ ബിഷപ്പ് നോബിൾ ഫിലിപ്പിനെ പരിഹസിച്ചും അധിക്ഷേപിച്ചും സോഷ്യൽമീഡിയയിൽ രേണുവിന്റെ വീഡിയോകൾ പ്രത്യക്ഷപ്പെട്ടു.
തനിക്ക് എതിരെ രേണു നിരന്തരമായി വീഡിയോ ചെയ്ത് തുടങ്ങിയപ്പോൾ ബിഷപ്പ് നിയമരമായി നീങ്ങി. ഇഷ്ടദാനം നൽകിയ സ്ഥലത്തിന്റെ ആധാരം റദ്ദാക്കാനുള്ള നടപടികൾ വരെ ബിഷപ്പ് ആരംഭിച്ചു. ഏഴ് സെന്റ് ഭൂമിയാണ് കൊല്ലം സുധിയുടെ മക്കൾക്കായി ബിഷപ്പ് നൽകിയത്.

ആ ഭൂമിയിലാണ് ഇന്ന് സുധിലയം നിലകൊള്ളുന്നത്. എല്ലാവിധ സൗകര്യങ്ങളോടെയും ചുറ്റുമതിൽ അടക്കം പണിതാണ് കെഎച്ച്ഡിഇസി വീട് നിർമ്മിച്ചത്. ഇപ്പോഴിതാ വീണ്ടും ദാനം കിട്ടിയ ഭൂമിയേയും വീടിനേയും കുറ്റപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുന്ന രേണുവിന്റെ വീഡിയോ വൈറലാവുകയാണ്. ദാസേട്ടൻ കോഴിക്കോട് കഴിഞ്ഞ ദിവസം സുധിലയത്തിൽ എത്തിയിരുന്നു. ദാസേട്ടനുമായുള്ള സംസാരത്തിന് ഇടയിലാണ് പരിസരത്ത് മരങ്ങൾ ഒന്നും ഇല്ലാത്തതിനാൽ വീടിനുള്ളിൽ എപ്പോഴും ചൂടാണെന്ന പരാതി രേണു പങ്കുവെച്ചത്.
ഈ വീഡിയോ വൈറലായതോടെ രേണുവിന് വിമർശിച്ച് ഷഫീന ബീവി എന്ന യുട്യൂബർ രംഗത്ത് എത്തിയ. ഷഫീന ബീവി പങ്കുവെച്ച വീഡിയോ ഇതിനോടകം ചർച്ചയായി മാറി കഴിഞ്ഞു. രേണു സുധി പറയുന്നതും പ്രവൃത്തിക്കുന്നതും നന്ദിയില്ലാത്ത കാര്യങ്ങളാണെന്നും വൈകാതെ രേണു സുധി പിച്ചയെടുക്കുമെന്നും ഷഫീന പറയുന്നു.
ഒപ്പം ആധാരം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ബിഷപ്പ് അയച്ച വക്കീൽ നോട്ടീസിന് രേണു സുധി നൽകിയ മറുപടിയും ഷഫീന ബീവി വെളിപ്പെടുത്തി. ദാസേട്ടൻ രേണുവിന് ഒരു ഏസിയോ ഫ്രിഡ്ജോ വാങ്ങി കൊടുക്ക്. ഉഷ്ണം മാറാൻ അതിനുള്ളിൽ രേണു കയറി ഇരിക്കട്ടെ. ചൂട് കൂടുതലാണ് പോലും. രേണുവിന്റെ വീടിന് സമീപമാണ് ബിഷപ്പ് ചെറിയൊരു വീട് കെട്ടി താമസിക്കുന്നത്.
അതിന് ചുറ്റും നിരവധി മരങ്ങൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിഷപ്പ് താമസിക്കുന്ന വീട്ടിൽ നല്ല തണുപ്പാണ്. രേണു പറയുന്ന ചൂടുന്ന അവിടെ ഇല്ല. ആസ്പറ്റോസ് ഇട്ട വീടായിട്ട് കൂടി ബിഷപ്പിന്റെ വീട്ടിൽ നിന്നാൽ ചൂട് അനുഭവപ്പെടില്ല. രണ്ടേക്കർ പറമ്പിന്റെ ഒരു ഭാഗത്താണ് രേണുവിനായി നിർമ്മിച്ച വീടുള്ളത്. രണ്ടരലക്ഷം സെന്റിന് വിലയുള്ള ഭൂമിയിലാണ് രേണുവിന്റെ വീടിരിക്കുന്നത്.

ഒരു വാഴപോലും ആ വീടിന് സമീപത്തെങ്ങും കാണാനില്ല. തണുപ്പിനായി മരങ്ങൾ വെച്ച് പിടിപ്പിക്കാമല്ലോ... അത് രേണുവോ കുടുംബാംഗങ്ങളോ ചെയ്തിട്ടില്ല. വെള്ളത്തിന് പോലും കുറവുമില്ലാത്ത സ്ഥലമാണ്. അത്യാവശ്യം ഫിനാഷ്യൽ സ്റ്റാറ്റസുള്ള മനുഷ്യർ താമസിക്കുന്ന ഏരിയയാണ്. അവരെല്ലാം രേണുവിന്റെ കുടുംബത്തിന് എതിരെ പരാതി കൊടുത്ത് തുടങ്ങി. വണ്ടി കൊണ്ട് വന്ന് വളയ്ക്കലും തിരിക്കലും സർക്കസ് കാണിക്കലും ബഹളവുമാണ്.
ഞാൻ ആദ്യം കരുതിയത് ചതുപ്പ് നിലമാണെന്നാണ്. പക്ഷെ അങ്ങനെയല്ല. നല്ല പ്രോപ്പർട്ടിയാണ്. രേണുവിന് പക്ഷെ അതിന്റെ മൂല്യം അറിയില്ല. ചൂട് വീടിനുള്ളിൽ അധികമാകാതിരിക്കാൻ ഉയരം കൂട്ടി വെന്റിലേഷൻ കൊടുത്താണ് വീട് നിർമ്മിച്ചത്. അത് രേണുവും പിതാവും കൂടി ബഹളം വെച്ച് അടപ്പിച്ചു. പിന്നെ എങ്ങനെ വീടിനുള്ളിൽ ചൂട് വരാതിരിക്കും?.
പറമ്പും വീടുമെന്നും ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇറങ്ങിപൊയ്ക്കൂടെ രേണു?. പരാതി ഒഴിഞ്ഞ് രേണുവിന് നേരമില്ല. കുറച്ചൊക്കെ ഉളുപ്പ് വേണം. കൊച്ചിനെ നോക്കാൻ നേരമില്ലാത്ത രേണു എങ്ങനെ വീടിന് ചുറ്റും ചെടികൾ നട്ട് പിടിപ്പിക്കാനാണല്ലേ?. ബിഷപ്പിന് രേണു അയച്ച മറുപടിയിൽ പറഞ്ഞ ചില കാര്യങ്ങൾ പറയാം. വ്യവസ്ഥ ലംഘനം നടന്നിട്ടില്ല.
സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലെ ആരോപിക്കപ്പെടുന്ന പോസ്റ്റുകൾ നിഷേധിക്കുന്നു. എന്റെ ക്ലൈന്റ് നിങ്ങളുടെ ക്ലൈന്റിനെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല എന്നിങ്ങനെയാണ്. ബിന്ദു അമ്മിണിയാണ് രേണുവിന്റെ വക്കീൽ. രേണു ഭിക്ഷയെടുക്കും. കർമകൊണ്ട് അനുഭവിക്കാൻ പോകുന്നത് അതാണ് എന്നാണ് ഷഫീന ബീവി രേണുവിനെ വിമർശിച്ച് പറഞ്ഞത്.


Click it and Unblock the Notifications











