സുധിയുടെ കൂടെ കിടന്ന് ഒരു കുഞ്ഞ് എനിക്ക് ഉണ്ടായില്ലേ?, ആ ചാറ്റ് പുറത്ത് വന്നാൽ എനിക്ക് നാണക്കേടില്ല; രേണു

By Desk

വീണ എസ് പിള്ള എന്ന സ്ത്രീയുടെ അഭിമുഖങ്ങളും വോയ്സുകളും പുറത്ത് വരുന്നത് വരെ കൊല്ലം സുധി താൻ രണ്ട് വിവാഹം മാത്രമെ കഴിച്ചിട്ടുള്ളുവെന്നാണ് ജനങ്ങളോട് പറഞ്ഞിരുന്നത്. രണ്ടാമത്തെ ഭാര്യയെന്ന ലേബൽ നൽകിയാണ് രേണുവിനെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തിയതുപോലും. എന്നാൽ സത്യം അതല്ലെന്നും താനായിരുന്നു രണ്ടാം ഭാര്യയെന്നും രേണു തനിക്കും സുധിക്കും സുധിക്കും ഇടയിലേക്ക് വന്നതുകൊണ്ടാണ് തങ്ങൾ വിവാ​ഹമോചിതരായതെന്നുമാണ് വീണ പറഞ്ഞത്.

സുധിയുമായി നടന്നത് പ്രണയ വിവാഹമായിരുന്നുവെന്നും വീണ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് കൃത്യമായി രേണു പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി വിഷയത്തിൽ മറുപടി നൽകുകയാണ് രേണു.

Renu Sudhi
Photo Credit: renu sudhi / veena

മുൻ ബി​ഗ് ബോസ് താരം വൈബർ ​ഗുഡ് ദേവുവിന്റെ യുട്യൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ് താനുമായി ബന്ധപ്പെട്ട വിവാ​ദങ്ങളോട് എല്ലാം രേണു പ്രതികരിച്ചത്. കൊല്ലം സുധിയുടേയും അദ്ദേഹത്തിന്റെ ഭാര്യയായ രേണു സുധിയുടേയും സെക്സ് ചാറ്റ് ആണോ പുറത്ത് വന്നത്?.

ഞാൻ ഒരു കാര്യം ചോദിക്കട്ടേ... കൊല്ലം സുധിയുടെ കൂടെ കിടന്ന് ഒരു കുഞ്ഞ് എനിക്ക് ഉണ്ടായല്ലോ?. ആളുമായുള്ള സെക്സ് ചാറ്റ് പുറത്ത് വന്നാൽ എനിക്ക് ഒരു നാണക്കേടുമില്ല. കാരണം കൊല്ലം സുധിയുടെ കൂടെയല്ലേ...? എനിക്ക് അത് വിഷയമല്ല. ആ സ്ത്രീ പറയുന്ന 2013 എന്ന വർഷത്തിൽ കൊല്ലം സുധിയെ എനിക്ക അറിയില്ലായിരുന്നു.

2017ൽ ആണ് സുധി ചേട്ടനെ ഞാൻ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ജീവിതത്തിൽ കാണാത്ത ആ സ്ത്രീയെ കുറിച്ച് ഞാൻ എന്തിന് പറയണം?. അദ്ദേഹത്തിന് സീറോ ബാലൻസ് ഉള്ളപ്പോഴാണ് എന്റെ ജീവിതത്തിലേക്ക് അദ്ദേഹം വരുന്നത്. ഞാൻ എന്റെ ഇഷ്ടത്തിന് ജോലി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു.

എനിക്ക് ജോലി ഉള്ളതുകൊണ്ടാണ് വീട്ടുകാരും കഴിഞ്ഞ് പോകുന്നത്. എനിക്ക് വേണ്ടി സംസാരിക്കാൻ വേറെ ആരുമില്ല. ഞാൻ മാത്രമെയുള്ളു. അല്ലാതെ അഹങ്കാരമായതുകൊണ്ടല്ല. നല്ല കുറച്ച് ആളുകൾ എനിക്കൊപ്പമുണ്ട്. പക്ഷെ കുടുംബ വിട്ടേച്ച് ഇരുപത്തിനാല് മണിക്കൂറും എനിക്ക് വേണ്ടി പ്രതികരിക്കാൻ അവർക്ക് പറ്റില്ല. എനിക്ക് അഹങ്കാരമില്ല. ബോൾ‍ഡ്നെസുണ്ട്. അതിനുള്ള ധൈര്യം എനിക്ക് വന്നു.

Renu Sudhi
Photo Credit: Renu sudhi / instagram

ഞാൻ സുധി ചേട്ടനെ ഓടിച്ചിട്ട് അടിച്ചുവെന്ന് അയൽപക്കകാർ പറഞ്ഞതായി പറയുന്നു. അത് അങ്ങനെയല്ലെന്നും അടിച്ചിട്ടില്ലെന്നും ഇനി സുധി ചേട്ടൻ തിരിച്ച് വന്ന് പറയുമോ?. ഞാൻ എന്തോ വലിയ സംഭവമായി എന്ന് കരുതി ആളുകൾക്കുള്ള കുശുമ്പുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. എന്നെ പറ്റി ഇതൊക്കെ പറഞ്ഞ് പരത്തിയെ അയൽപക്കകാരെ ഞാൻ സഹായിച്ചിട്ടേയുള്ളു.

സുധി ചേട്ടനാണ് അടുക്കളയിൽ ജോലി ചെയ്യുന്നതെന്നും പറയുന്നത് കേട്ടു. ചേട്ടൻ ചൈനീസ് ഫുഡ് ഉണ്ടാക്കി തരും അതിനാണ് അവർ ഇങ്ങനെ പറയുന്നത്. ആ ഭക്ഷണം അവരും കഴിച്ചിട്ടുണ്ട്. ഞാൻ സിനിമ നടിയാകുമോ, കോടികൾ സമ്പാദിക്കുമോ എന്നൊക്കെ അവർക്ക് ഭയമാണ്. ഞാൻ സുധി ചേട്ടനെ അടിച്ചാൽ കിച്ചു അതിന് സമ്മതിക്കുമോ?.

ആരോ​ഗ്യമുള്ള അദ്ദേഹത്തെ എനിക്ക് അടിക്കാൻ പറ്റുമോ?. സിം​ഗിൾ മ​ദറായി ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭാവിയിൽ എന്താകുമെന്ന് അറിയില്ലെന്നും രേണു പറയുന്നു. വിവാഹ ജീവിതം അഞ്ചാം വർഷത്തിലേക്ക് കടന്നപ്പോഴാണ് സുധി വാ​ഹനാപകടത്തിൽ മരിച്ചത്. സുധിയുടെ ആദ്യ ഭാര്യ ശാലിനിയിൽ നടന് പിറന്ന മകനാണ് കിച്ചു. സുധിക്കും രേണുവിനും പിറന്ന മകൻ റിതുൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X