എനിക്ക് മാത്രം വയറ് കാണിക്കാനും പറ്റില്ല സബ്സ്ക്രിപ്ഷനും പറ്റില്ല, അവരുടെ സഹായം വേണ്ട, ചത്തുപോയാൽ പോട്ടെ!
ദുബായിൽ വെച്ച് രേണു സുധിക്ക് കാൻസർ സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. എന്നാൽ വാർത്തയുടെ പിന്നിലെ സത്യാവസ്ഥ രേണു ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല. ദുബായിൽ പോയി സ്ഥിരീകരിച്ചുവെന്നത് കെട്ടിച്ചമച്ച കഥയാണെന്ന് പുതിയ അഭിമുഖത്തിൽ രേണു പറഞ്ഞു. അസുഖം ബാധിച്ച് കിടന്നാൽ തന്നെ പറ്റി നെഗറ്റീവ് പറഞ്ഞ ആരോടും സഹായം ചോദിക്കില്ലെന്നും രേണു പറഞ്ഞു. ഏറ്റവും വലുത് മരണമാണ്.
അതിലും കഠിനമാണ് കാൻസർ പോലുള്ള രോഗം വരുന്ന അവസ്ഥ. ആശുപത്രികളിൽ പോയി നോക്കിയാൽ അറിയാം. ഒരു തെറ്റും ചെയ്യാത്ത കുഞ്ഞ് മക്കൾക്ക് വരെ ഈ അസുഖം വരുന്നുണ്ട്. അതുകൊണ്ട് തന്നെ കാൻസർ പോലുള്ള അസുഖം ആർക്കെങ്കിലും പിടിപെട്ടുവെന്ന് കേട്ടാൽ ആഘോഷിക്കുകയല്ല. മറിച്ച് പ്രാർത്ഥിക്കുകയാണ് വേണ്ടത്.

ഇങ്ങനെയുള്ള രോഗം പിടിപെട്ട് ഇന്നോ നാളെയോ എന്ന് പറഞ്ഞ് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. എന്റെ കാര്യം ഞാൻ പ്രേക്ഷകരോട് വന്ന് പറഞ്ഞിരിക്കും. അല്ലാതെ അവരും ഇവരും പറഞ്ഞല്ല നിങ്ങൾ അറിയേണ്ടത്. ദുബായിൽ നിന്നും രോഗം സ്ഥിരീകരിച്ചു എന്നതെല്ലാം പച്ചകള്ളമാണ്. റീച്ചിന് വേണ്ടി അവർ പലതും പറയും. രോഗം വെച്ച് ഒരു മനുഷ്യരും ഇങ്ങനെയൊന്നും ചെയ്യില്ല. ഈ വാർത്തകൾ കണ്ട് എന്നെ ഒരുപാട് പേർ വിളിച്ചു.
സത്യാവസ്ഥ ചോദിച്ചു. അതിനുള്ള കൃത്യമായ മറുപടി അവർക്ക് ഞാൻ കൊടുത്തു. ഇങ്ങനൊരു അസുഖത്തെ പറ്റി പറയാനുണ്ടെങ്കിൽ എന്റെ പ്രേക്ഷകരുടെ അടുത്ത് വന്ന് ഞാൻ പറഞ്ഞിരിക്കും. വ്ലോഗേഴ്സ് പറയുന്നതല്ലല്ലോ നോക്കേണ്ടത്. എയ്ഡിസനെ പറ്റി ഇവർ പറയുന്നില്ല. കാൻസറിനെ പറ്റിയാണ് പറയുന്നത്.
മുമ്പും എനിക്ക് എതിരെ ആരോപണങ്ങൾ ഇവർ കൊണ്ടുവന്നിട്ടുണ്ട്. ഇതിന് പ്രതികരിക്കാൻ സമയമായതായി തോന്നിയിട്ടില്ല. അവരുടെ മനസിലെ ദുഷ്ട ചിന്തകൊണ്ടാണ് കാൻസറാണെന്ന് പറയുന്നത്. എനിക്ക് കാൻസറാണെന്ന് എവിടേയും ഞാൻ ഇതുവരേയും പറഞ്ഞിട്ടില്ല. ദുബായിൽ പോയി സ്ഥിരീകരിച്ചുവെന്നത് കെട്ടിച്ചമച്ച കഥയാണ്. കുറച്ച് ദിവസങ്ങളായി പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്.
എനിക്ക് കാൻസറാണെങ്കിലും അല്ലെങ്കിലും എന്നെ പറ്റി നെഗറ്റീവ് പറഞ്ഞ് നടക്കുന്ന ആരുടേയും സഹായം എനിക്ക് വേണ്ട. ചത്തുപോയാൽ പോട്ടേയെന്ന് വെയ്ക്കും. രോഗിയുടെ വിവരങ്ങൾ പുറത്ത് വിടുന്നത് ആശുപത്രി അധികൃതർ ചെയ്ത തെറ്റ്. അവർ കച്ചവടമാക്കി. രോഗവിവരം ഒരാളുടെ പ്രൈവസിയല്ലേ. 40 വയസിനും 50 വയസിനും ഇടയിൽ ബ്രെസ്റ്റ് കാൻസർ സാധ്യതയുണ്ടോയെന്ന് പരിശോധിക്കണം.

ഞാനും ഇടയ്ക്കിടെ ചെക്ക് ചെയ്യാറുണ്ട്. അസുഖ വിവരം ആഘോഷിക്കുന്നത് തെറ്റാണ്. ഇത് വിറ്റിട്ട് കാശുണ്ടാക്കിയാൽ അത് നല്ലതായി നിങ്ങൾക്ക് ഭവിക്കില്ല. ഇത്രയും നാൾ എന്നെ വിറ്റ് കാശ് സമ്പാദിച്ചില്ലേ? രേണു ചോദിച്ചു. സുധിയുള്ളതുകൊണ്ടാണ് ഇവന്മാരെല്ലാം എന്നെയും വിറ്റ് കാശാക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഇവന്മാരല്ലേ സുധിയെ വിറ്റ് കാശാക്കിയത്. സുധിയുടെ മൂന്നാമത്തെ ആണ്ടാണ് വരാൻ പോകുന്നത്.
കഴിഞ്ഞ വർഷം സുധിയുടെ ആണ്ടാണ് വരണമെന്ന് പറഞ്ഞതിന് ഞാൻ ഒരുപാട് സൈബർ ബുള്ളിയിങ് അനുഭവിച്ചു. ഈ വർഷം ഒരു ചടങ്ങും നടത്തുന്നില്ല. എനിക്ക് എന്തെങ്കിലും അത്യാവശ്യം കാണുമായിരിക്കും. ഞാൻ അന്നേ ദിവസം വീട്ടിലുണ്ടെങ്കിൽ സെമിത്തേരിയിൽ പോയി തിരി കത്തിച്ച് പ്രാർത്ഥിക്കും. അതുപോലെ അനാഥാലയത്തിൽ ഭക്ഷണം വിതരണം ചെയ്യും.
ഒരു നേരത്തെ ആഹാരം അവർക്കൊപ്പം ഇരുന്ന് കഴിക്കും. എനിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. സബ്സ്ക്രിപ്ഷനും ചെയ്യാൻ പറ്റില്ല, വയറും കാണിക്കാൻ പറ്റില്ല. ബാക്കിയുള്ളവർക്ക് എല്ലാം ചെയ്യാം. അവർക്കൊന്നും ഒരു കുഴപ്പവുമില്ലെന്നും രേണു പ്രതികരിച്ച് പറഞ്ഞു.


Click it and Unblock the Notifications


