'എക്സ്പോസ് ചെയ്യുന്ന വസ്ത്രം വേണമെന്ന് രേണു, കമ്പനി വഴങ്ങി, പേജെന്റ് പോലും അറ്റന്റ് ചെയ്യാതെ ബെസ്റ്റ് മോഡൽ'

രേണു സുധി മോഡലിങ് രം​ഗത്ത് സജീവമായതും ഫാഷൻ ഷോകളിൽ സ്ഥിരസാന്നിധ്യമായി മാറിയതും ലിബ്ര മോഡലിങ് ഇന്ത്യയ്ക്ക് വേണ്ടി റാംപിൽ ഇറങ്ങി തുടങ്ങിയശേഷമാണ്. ആദ്യമായി അതീവ ​ഗ്ലാമറസ് ലുക്കിൽ രേണു റാംപിൽ എത്തിയതും ലിബ്ര മോഡലിങ് ഇന്ത്യ ജൂലൈയിൽ നടത്തിയ ഒരു ഫാഷൻ ഷോയിൽ ഷോ സ്റ്റോപ്പറായി പങ്കെടുത്തുകൊണ്ടായിരുന്നു. അന്ന് റാംപ് വാക്കിന്റെ വീഡിയോ വൈറലായപ്പോൾ അഭിനന്ദിച്ചും വിമർശിച്ചും എല്ലാം കമന്റുകൾ രേണുവിന് ലഭിച്ചിരുന്നു.

കസവുമുണ്ടുടുത്ത് മലയാളിത്തനിമയിലാണ് രേണു റാംപിൽ ചുവടുവച്ചത്. കസവ് ബ്രാലെറ്റ് ബ്ലൗസാണ് മുണ്ടിനൊപ്പം ധരിച്ചിരുന്നത്. വസ്ത്രത്തിനൊപ്പം ട്രെഡീഷനൽ ആഭരണങ്ങളും സ്റ്റൈൽ ചെയ്തിരുന്നു. ചുവപ്പ് കുപ്പിവളകളാണ് അണിഞ്ഞിരുന്നത്. വേവി ഹെയർ സ്റ്റൈലായിരുന്നു.

Renu Sudhi
Photo Credit: Renu Sudhi / instagram

ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. ഹെവി മേക്കപ്പായിരുന്നു. നേവൽ എക്സ്പോസ് ചെയ്തുള്ള വസ്ത്രമായിരുന്നു എന്നതുകൊണ്ട് തന്നെ റാംപ് വാക്കിന്റെ വീഡിയോ വൈറലായപ്പോൾ വലിയ രീതിയിൽ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു രേണുവിന്. കൊല്ലം സുധിയെ ഓർക്കുമ്പോൾ വിഷമമുണ്ടെന്ന രീതിയിലായിരുന്നു വിമർശിച്ച് വന്ന കമന്റുകൾ. വിധവയായ സ്ത്രീ ​ഗ്ലാമറസായി വസ്ത്രം ധരിക്കുന്നതിനെ ചോ​ദ്യം ചെയ്തായിരുന്നു അന്ന് വിമർശിച്ച് വന്ന കമന്റുകൾ ഏറെയും.

ഇപ്പോഴിതാ മാസങ്ങൾക്ക് മുമ്പ് നടന്ന ഫാഷൻ ഷോയുമായും രേണുവുമായും ബന്ധപ്പെടുത്തി പുതിയൊരു വിവാ​​ദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. കമ്പനി നിശ്ചയിച്ചിരുന്ന വസ്ത്രമായിരുന്നില്ല രേണു അന്ന് ധരിച്ചിരുന്നത്. എക്സ്പോസ് ചെയ്യുന്ന വസ്ത്രം വേണമെന്ന് രേണു ആവശ്യപ്പെട്ടു.

അത് പ്രകാരമാണ് അത്തരത്തിൽ ഒരു വസ്ത്രം കമ്പനി നൽകിയതെന്നും ഫാഷൻ ഷോയുടെ ഭാ​ഗമായ വ്യക്തി ആരോപിച്ചു. രേണുവിനെ ബെസ്റ്റ് മോഡലായി തെരഞ്ഞെടുത്തതിന് എതിരേയും അയാൾ പ്രതികരിച്ചു. ഒരു പേജെന്റ് പോലും അറ്റന്റ് ചെയ്യാത്ത രേണു എങ്ങനെ ബെസ്റ്റ് മോഡലായി എന്നാണ് ഫാഷൻ ഷോയിൽ ഭാ​ഗമായ ഇയാൾ ചോദിച്ചത്. അന്ന് നടന്ന ആ പരിപാടിയിൽ രേണു സുധിക്ക് ബെസ്റ്റ് മോഡലിനുള്ള അവാർഡ് കൊടുത്തു.

രേണു സുധിക്ക് ഈ മോഡലിങ് ഫീൽ‍ഡിനെ പറ്റി മുമ്പ് എന്തെങ്കിലും തരത്തിൽ പരിചയമുള്ള ആളാണോ അല്ല... ഒരു പരിചയവും അക്കാര്യത്തിൽ രേണുവിന് ഇല്ല. മോഡലിങ് ഫീൽഡ് എന്താണെന്ന് പോലും അവർക്ക് അറിയില്ല. ആദ്യമായാണ് ഒരു കമ്പനി വിളിച്ചിട്ട് ​ഗസ്റ്റായി രേണു പങ്കെടുക്കുന്നത്. ആദ്യമായി വന്നു അവാർഡും കൊടുത്തു.

Renu Sudhi
Photo Credit: Renu Sudhi / instagram

അതിനുശേഷം ബി​ഗ് ബോസിലേക്ക് എൻട്രിയും കിട്ടി. അന്ന് രേണു ധരിച്ച കോസ്റ്റ്യൂം പോലും കമ്പനി നൽകിയത് ആയിരുന്നില്ല. രേണു സുധി ആവശ്യപ്പെട്ടപ്പോൾ കമ്പനി നൽകിയ കോസ്റ്റ്യൂമാണത്. അല്ലാതെ കമ്പനി സ്വമേധയ നൽകിയത് അല്ല. എക്സ്പോസ് കണ്ടന്റ് ആവശ്യപ്പെട്ടു രേണു സുധി. അതുകൊണ്ടാണ് ലിബ്ര മോഡലിങ് കമ്പനി രേണു സുധിക്ക് അത് നൽകിയത്.

അതുകൊണ്ട് ബെസ്റ്റ് മോഡലിനുള്ള അവാർ‍ഡും കിട്ടി. ഒരു പേജെന്റ് പോലും അറ്റന്റ് ചെയ്തയാളല്ലല്ലോ രേണു സുധി. പിന്നെ എങ്ങനെ അവർക്ക് ഇങ്ങനൊരു അവാർഡ് കൊടുക്കും?. അതിനുള്ള കാരണം എന്താണ്?. ലിബ്ര മോഡലിങ് കമ്പനിയുടെ സിഇഒയോട് ചോദിച്ച് നോക്കിയാൽ കാര്യങ്ങൾ എല്ലാവർക്കും മനസിലാകും എന്നും അയാൾ പറഞ്ഞു. ഫാഷൻ ഷോകളിൽ അടക്കം സ്ഥിര സാന്നിധ്യമായശേഷമാണ് രേണുവിന് ബി​ഗ് ബോസിലേക്ക് അവസരം തുറന്ന് കിട്ടിയത്.

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ മുപ്പത് ദിവസത്തോളം രേണു സർവൈവ് ചെയ്തു. ഇന്ന് വിദേശത്തും സ്വദേശത്തുമായി കൈ നിറയെ പ്രോ​ഗ്രാമുകളാണ് രേണുവിന്. അ‍ഞ്ഞൂറ് രൂപയ്ക്ക് മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വന്നിരുന്ന രേണുവിന് ഇന്ന് അത്യാവശ്യം ബാങ്ക് ബാലൻസുണ്ട്.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X