ബിനു എന്നൊരാളെ അറിയില്ലെന്ന് അന്ന് ആണയിട്ടു; ഇന്ന് തന്റെ വിവാഹം ഒരിക്കൽ കഴിഞ്ഞതാണെന്ന് സമ്മതിച്ച് രേണു സുധി!

അഭിനയം പ്രൊഫഷനായി സ്വീകരിച്ചശേഷമാണ് രേണു സുധി വൈറലായതും സോഷ്യൽമീഡിയയിൽ ചർച്ച വിഷയമായി തുടങ്ങിയതും. സന്നദ്ധ സംഘടന നിർമ്മിച്ച് നൽകിയ വീടിനെ വിമർശിച്ചതോടെ രേണുവിന് എതിരെ സുധിയെ സ്നേഹിക്കുന്നവർ പോലും തിരിഞ്ഞു. സുധിയുടെ മരണത്തിന് മുമ്പും ശേഷവും പലവിധ സഹായങ്ങൾ ചെയ്തിട്ടുള്ള കലാകാരനായ താജ് പത്തനംതിട്ട പോലും ഇന്ന് രേണുവിന് എതിർഭാ​ഗത്താണ്.

ഒരുപാട് പേരുടെ പണവും പ്രാർത്ഥനയും കൊണ്ട് നിർമ്മിച്ച വീടിനെ വിമർശിച്ച രേണുവുമായി സൗഹൃദം സൂക്ഷിക്കാൻ താൽപര്യപ്പെടുന്നില്ലെന്ന നിലപാടിലാണിപ്പോൾ താജ്. എത്രയോ കലാകാരന്മാർ മരിച്ച് പോയിട്ടുണ്ട്. അതിൽ പലരുടേയും ഭാര്യമാർ വിധവകളായാണ് കഴിയുന്നത്. അവർക്കൊന്നും ഇല്ലാത്ത പ്രിവിലേജ് എന്തിന് രേണുവിന് കൊടുക്കുന്നു.

Renu Sudhi
Photo Credit: Renu sudhi / instagram

ഇനി ഞാൻ രേണുവിന്റെ പിതാവിനെ വിളിക്കുകയോ അവർ വിളിച്ചാൽ എടുക്കുകയോ ചെയ്യില്ല. ആ കുടുംബത്തോട് എനിക്ക് ഒരു കടപ്പാടും ഇനി ഇല്ല. ഞാൻ ഇനി അവരുടെ കാര്യത്തിൽ ഇടപെടില്ല. രേണുവും കുടുംബവും എന്നെ കുറിച്ച് പറയുന്നത് കേട്ട് മക്കൾ പോലും എന്നെ വഴക്ക് പറഞ്ഞു രേണുവിനേയും കുടുംബത്തിനേയും സഹായിച്ചതിന്.

എന്തിനെ കുറിച്ച് ചോദിച്ചാലും താൻ യുട്യൂബ് വീഡിയോ കാണാറില്ലെന്നാണ് രേണുവിന്റെ മറുപടി കാണാതെ പിന്നെ എങ്ങനെയാണ് രേണു റിയാക്ഷൻ വീഡിയോ ചെയ്യുന്ന യുട്യൂബറുടെ പേരിൽ കേസ് കൊടുത്തത്. അതുപോലെ അർഹതപ്പെട്ടവരെ ഇനിയും സഹായിക്കണമെന്നാണ് ഫിറോസിനോട് എനിക്ക് പറയാനുള്ളത്. ഒരുപാട് പേർ പൈസ മുടക്കിയാണ് ആ വീട് നിർമ്മിച്ചത്. ​ഗൃഹപ്രവേശന ദിവസം ഞാൻ സുധിയുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചില്ല.

ഫിറോസ് ആ വീടിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ രേണുവും കുടുംബവും അദ്ദേ​ഹത്തോട് നന്ദികേട് കാണിച്ചു. സുധി മരിച്ച് കഴിഞ്ഞിട്ടും സുധിയുടെ അക്കൗണ്ടിലേക്ക് പലരും പണം അയച്ച് കൊടുത്ത് സഹായിച്ചിട്ടുണ്ടെന്നുമാണ് താജ് പത്തനംതിട്ട പറഞ്ഞത്. സുധിയുടെ മൂത്ത മകന് വേണ്ട സഹായങ്ങൾ എത്തിക്കാൻ ഇപ്പോൾ താജ് സന്നദ്ധത കാണിക്കുന്നുണ്ട്. രേണുവിന്റെ മുൻ‌കാല ജീവിതവും അടുത്തിടെ ചർച്ചയായിരുന്നു.

സുധിയെ മാത്രമെ താൻ വിവാഹം ചെയ്തിട്ടുള്ളുവെന്നാണ് രേണു പറഞ്ഞിരുന്നത്. എന്നാൽ അത് സത്യമല്ലെന്ന് പിന്നീട് പുറത്ത് വന്നു. പക്ഷെ രേണു അത് സമ്മതിക്കാൻ കൂട്ടാക്കിയില്ല. ഇപ്പോഴിതാ ആദ്യമായി രേണു അത് തുറന്ന് സമ്മതിച്ചിരിക്കുന്നു. മൈ മീഡിയ ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രേണു. സുധി ചേട്ടൻ ജീവിതത്തിലേക്ക് വരും മുമ്പ് എനിക്കൊരു ലൈഫുണ്ടായിരുന്നു. അത് സുധി ചേട്ടനും അറിയാം. ആ ലൈഫിനെ കുറിച്ച് ഞാൻ ഇതുവരേയും പുറത്ത് പറയാതിരുന്നത് സുധി ചേട്ടന്റെ വാക്കിനെ മാനിച്ചാണ്.

Renu Sudhi
Photo Credit: Renu sudhi / instagram

അവരുടെ കാര്യം നമ്മൾ പറയേണ്ടതില്ലെന്ന് സുധി ചേട്ടൻ എന്നോട് പറഞ്ഞു. മനുഷ്യരാണ്... മുന്നിലോട്ടും പിന്നിലോട്ടും ലൈഫുണ്ടാകും. ആ വ്യക്തിക്ക് പോലും ഞാൻ ആ ബന്ധത്തെ കുറിച്ച് വീണ്ടും വീണ്ടും പറയുന്നതിനോട് താൽപര്യമുണ്ടാവില്ല. ബിനുവെന്നാണ് ആളുടെ പേര്. അയാൾ ഇപ്പോൾ ഒരു കുടുംബമായി ജീവിക്കുകയാണ്. ആദ്യ വിവാഹത്തെ കുറിച്ച് സ്റ്റാർ മാജിക്കിൽ വന്നപ്പോൾ ഞാൻ പറയാൻ തുനിഞ്ഞു.‍ പക്ഷെ സുധി ചേട്ടൻ വിലക്കി.

പെന്തക്കോസ്ത് രീതിയിലുള്ള വിവാഹമായിരുന്നു. അതുകൊണ്ടാണ് ആളുകൾ പാസ്റ്റർ എന്ന് അദ്ദേഹത്തെ പറയുന്നത്. പക്ഷെ അയാൾ പാസ്റ്ററായിരുന്നില്ല. പെന്തക്കോസ്ത് രീതിയിലുള്ള വിവാഹമായതുകൊണ്ട് താലികെട്ടിയില്ല. അതുകൊണ്ടാണ് എന്നെ താലികെട്ടിയത് സുധി ചേട്ടൻ മാത്രമാണെന്ന് ഞാൻ പറഞ്ഞത്. അതുകൊണ്ട് ഞാൻ കള്ളത്തരം പറഞ്ഞിട്ടില്ല.

ആ വിവാഹം രജിസ്റ്റർ ചെയ്തിട്ടുമില്ല. പുതുമോടി കഴ‍ിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് എല്ലാവരും വിവാഹം രജിസ്റ്റർ ചെയ്യുന്നത്. അത്രയും കാലം ആ ബന്ധം നിന്നില്ല. താൽപര്യമില്ലാതെ വിവാഹം കഴിച്ചതാണ്. അയൽപക്കക്കാർ കൊണ്ടുവന്ന ആലോചനയായിരുന്നു എന്നാണ് രേണു സുധി പറഞ്ഞത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X