പഞ്ചായത്ത് വിട്ടുപോകാത്തവർ കുരയ്ക്കും, വിമർശനങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കുള്ള യാത്ര; ദുബായിലേക്ക് പറന്ന് രേണു!

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ചപ്പോൾ ഷോ കാണാൻ ഏറ്റവും കൂടുതൽ പ്രേക്ഷകരെ പ്രേരിപ്പിച്ച ഘടകം രേണു സുധിയായിരുന്നു. ലോഞ്ചിങ് ഡെയിൽ രേണുവിനാണ് ഏറ്റവും നല്ല ​ഗ്രാന്റ് എൻട്രിപോലും ഷോയിൽ നിന്നും ലഭിച്ചത്. കൊല്ലം സുധി സ്വപ്നം കണ്ടിരുന്ന വേദിയായിരുന്നു ബി​ഗ് ബോസ്. സുധി ചേട്ടന് പോകാൻ സാധിച്ചില്ല. പക്ഷെ അദ്ദേഹത്തിന് വേണ്ടി എനിക്ക് പോകാൻ സാധിച്ചുവെന്ന് പറഞ്ഞാണ് ഹൗസിലേക്ക് രേണു കാലെടുത്ത് കുത്തിയത്.

ആദ്യത്തെ ഒരാഴ്ച രേണു ഫയറായിരുന്നു. ഈ സീസണില ആദ്യത്തെ വഴക്ക് പോലും രേണുവുമായി ബന്ധപ്പെട്ടായിരുന്നു. ജനപിന്തുണയുടെ കാര്യത്തിലും രേണു മുന്നിലായിരുന്നു. പക്ഷെ ഒരാഴ്ച പിന്നിട്ടപ്പോൾ മുതൽ രേണുവിലെ ​ഗെയിം സ്പിരിറ്റ് കുറഞ്ഞ് തുടങ്ങി.

Renu Sudhi
Photo Credit: Renu sudhi / instagram

ഭക്ഷണത്തിന്റെ കുറവ്, മക്കളെ കാണാതെയുള്ള ജീവിതം എല്ലാം രേണുവിനെ ബാധിച്ചിരുന്നു. തനിക്ക് പോകണമെന്ന് നിരന്തരമായി രേണു ആവശ്യപ്പെട്ടതോടെ വാക്കൗട്ട് ചെയ്യാൻ ബി​ഗ് ബോസ് ടീം രേണുവിനെ അനുവദിച്ചു. തിരുവോണം ബി​ഗ് ബോസ് കുടുംബത്തോടൊപ്പം ആഘോഷി‌ച്ചശേഷം ഷോയുടെ ഹോസ്റ്റായ മോഹൻലാലിന്റെ കൈപിടിച്ച് രേണു ഹൗസിൽ നിന്നും പുറത്തേക്കിറങ്ങുകയായിരുന്നു.

സുധിയുടെ മരണത്തിന്റെ ട്രോമ അടക്കം അടച്ചിട്ട വീട്ടിൽ അകപ്പെട്ട് പോയപ്പോൾ തന്നിലേക്ക് തിരിച്ചുവന്നുവെന്നും അതിനാലാണ് മത്സരത്തിൽ തുടരാൻ കഴിയാതെ പോയതെന്നും രേണു പുറത്തിറങ്ങിയശേഷം പറഞ്ഞിരുന്നു. ബി​ഗ് ബോസ് ഷോയ്ക്കുശേഷം കൈ നിറയെ അവസരങ്ങളും ബിസി ലൈഫുമാണ് രേണുവിന്റേത്. ഇപ്പോഴിതാ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പ് പോയിരിക്കുകയാണ് രേണു.

ദുബായിൽ ഒരു പ്രോ​ഗ്രാമിലേക്ക് അതിഥിയായി പങ്കെടുക്കാൻ രേണുവിന് ക്ഷണം ലഭിച്ചിരുന്നു. വിദേശത്ത് നിന്നും പ്രോ​ഗ്രാമുകൾ ലഭിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണു. ദുബായിൽ പോവുകയാണെന്ന് അറിയിച്ച് വീഡിയോയും രേണു പങ്കുവെച്ചിരുന്നു. ആ​ദ്യത്തെ ഇന്റർനാഷണൽ ട്രിപ്പാണ്. അതിന്റേതായ സന്തോഷമുണ്ടെന്നും രേണു പ്രതികരിച്ചു.

പിങ്ക് നിറത്തിലുള്ള മിഡി ഡ്രസ്സും ബ്ലാക്ക് ബൂട്ട് ഷൂസും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ എയർ പോട്ടിൽ വന്നിറങ്ങുന്ന രേണുവിന്റെ വീ‍ഡിയോ വൈറലാണ്. നിരവധി പേരാണ് രേണുവിന് ആശംസകൾ അറിയിച്ച് എത്തിയത്. ഭർത്താവിന്റെ മരണശേഷം അനാഥമായിപ്പോയ കുടുംബം ഒറ്റയ്ക്ക് ചുമലിലേറ്റിയാണ് രേണു ഇവിടെ വരെ എത്തിച്ചത്. റീലുകൾ ചെയ്തായിരുന്നു തുടക്കം. പിന്നീട് ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചു.

Renu Sudhi
Photo Credit: Renu sudhi / instagram

രേണു നായികയായ മ്യൂസിക്ക് വീഡിയോകൾക്കും റീലുകൾക്കും മില്യൺ കണക്കിന് വ്യൂസാണ് ലഭിക്കുന്നത്. സിനിമകളിലേക്കും രേണുവിന് അവസരങ്ങൾ വരുന്നുണ്ട്. രണ്ട് വർഷത്തെ കഠിനപ്രയത്നത്തിന്റെ ഭാ​ഗമാണ് ഇപ്പോൾ രേണുവിന് ലഭിച്ച ദുബായ് ട്രിപ്പ്. കൊള്ളാം... വിമർശനങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തിയ രേണുവിന് അഭിനന്ദങ്ങൾ, ബി​ഗ് ബോസിനുശേഷം രേണു കൂടുതൽ സുന്ദരിയായി, ഭർത്താവ് മരണപ്പെട്ടത് കൊണ്ട് ദൈവം ഒരു വഴി കാണിച്ച് കൊടുത്താണ്.

ഉയരങ്ങളിൽ എത്തിപ്പെടാൻ രേണുവിന് ആശംസകൾ, മോശം പറഞ്ഞവരെ കൊണ്ട് തന്നെ നല്ലത് പറയിപ്പിച്ചു. സ്വന്തം പഞ്ചായത്തിന്റെ ബോർഡർ വിട്ടുപോകാത്ത പൊട്ടകിണറ്റിലെ തവളകൾ കുരക്കട്ടെ. അത് രേണു മൈന്റ് ചെയ്യേണ്ട എന്നിങ്ങനെയാണ് കമന്റുകൾ.

മിഡി ഡ്രസ് ധരിച്ചുവെന്നതിന്റെ പേരിലും രേണുവിന് എതിരെ വിമർശനവും പരിഹാസവും പതിവുപോലെ പുതിയ വീഡിയോയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബി​ഗ് ബോസ് ഷോയിൽ ഒരു മാസത്തോളം നിന്ന ശേഷമാണ് രേണു പുറത്ത് വന്നത്. ആ കുറഞ്ഞ കാലയളവിൽ തന്നെ നിരവധി വൈറൽ കണ്ടന്റുകൾ രേണു നൽകുകയും ചെയ്തു. വല്ലപ്പോഴും മാത്രമാണ് ആക്ടീവാകുന്നതെങ്കിലും എന്റർടെയ്ൻമെന്റ് കണ്ടന്റ് അതിൽ അടങ്ങിയിട്ടുണ്ടാകും. ഹേറ്റേഴ്സിനെ വരെ ഫാൻസാക്കി മാറ്റിയാണ് രേണു ഷോയിൽ നിന്നും പുറത്ത് വന്നത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X