കോമാളി വേഷം അഴിച്ച് ഞാൻ ഒരിക്കൽ പോകും, എല്ലാം സുധി ചേട്ടന് വേണ്ടി, മറ്റാർക്ക് വേണ്ടി ചെയ്യണം?; രേണു സുധി

സൈബർ ബുള്ളിയിങും ബോഡി ഷെയ്മിങും രേണു സുധിക്ക് പുതിയ കാര്യമല്ല. കൊല്ലം സുധി എന്ന കലാകാരൻ വാഹനാപകടത്തിൽ മരണപ്പെട്ടുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ അടുത്തറിയാവുന്ന ഒരാൾ വേർപിരിഞ്ഞുപോയെ സങ്കടമായിരുന്നു മലയാളികൾക്ക്. അന്ന് കേരളം ഏറെ സങ്കടപ്പെട്ടത് രേണുവും മക്കളും അനാഥരായിപ്പോയല്ലോ എന്നോർത്തായിരുന്നു.

പിന്നീട് കുറച്ച് നാളുകൾ രേണുവിനും മക്കൾക്കും ഏല്ലാവിധ സഹായവും നൽകിയത് സുമനസുകളും സുധിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായിരുന്നു. എന്നും മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് ഭർത്താവിന്റെ വഴി തന്നെ ജീവിത മാർ​ഗമായി തെരഞ്ഞെടുത്തതും രേണുവിന്റെ മാത്രം തീരുമാനമായിരുന്നു.

Renu Sudhi

അഭിനയം തൊഴിൽ മേഖലയായി തെരഞ്ഞെടുത്തത് രേണുവിന് എതിരെ ആളുകൾ തിരിയാൻ കാരണമായി. തന്നിലേക്ക് എത്തുന്ന എല്ലാ വർക്കുകളും രേണു ചെയ്യാറുണ്ട്. ​ഗ്ലാമറസായി അഭിനയിക്കാനും പ്രണയ രം​ഗങ്ങളിൽ അഭിനയിക്കാനും മടി കാണിക്കാറില്ല. അതെല്ലാം നെ​ഗറ്റീവ് ഇംപാക്ടാണ് രേണുവിന് നൽകിയത്. മോഡേൺ വസ്ത്രങ്ങൾ ധരിച്ച് തുടങ്ങിയശേഷവും ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിച്ച് തുടങ്ങിയശഷവും രേണുവിന്റെ കമന്റ് ബോക്സിൽ പ്രധാനമായും ‌പ്രത്യക്ഷപ്പെടുന്നൊരു കമന്റാണ് എല്ലാം സുധി ചേട്ടന് വേണ്ടി എന്നത്.

ഭർത്താവ് മരിച്ച സ്ത്രീ മറ്റ് പുരുഷന്മാർക്കൊപ്പം ആടിപാടി അഭിനയിക്കുന്നതും വലിയൊരു പാപം എന്ന രീതിയിൽ കണ്ടാണ് ചിലർ വിമർശിക്കുന്നത്. താൻ ജോലിയുടെ ഭാ​ഗമായാണ് മോഡേണായി വസ്ത്രം ധരിക്കുന്നതും ആടി പാടുന്നതെന്നും രേണു തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ നിരന്തരമായി വരുന്ന 'എല്ലാം സുധി ചേട്ടന് വേണ്ടി' എന്ന കമന്റിന് മറുപടി നൽകുകയാണ് രേണു. എന്റെ ഏത് റീൽ എടുത്താലും അതിൽ എപ്പോഴും കാണാറുള്ള ഒരു കമന്റാണ് എല്ലാം സുധി ചേട്ടന് വേണ്ടി എന്നത്. അതേ അത് അങ്ങനെ തന്നെയാണ്. സുധി ചേട്ടന് വേണ്ടി അല്ലാതെ കമന്റിടുന്ന ആർക്കെങ്കിലും വേണ്ടി ഡാൻസ് കളിക്കാനോ പാട്ട് പാടാനോ എനിക്ക് പറ്റുമോ?.

എല്ലാം എന്റെ സുധി ചേട്ടന് വേണ്ടി തന്നെയാണ്. സുധി ചേട്ടൻ എന്റെ ഭർത്താവാണ്. അതുകൊണ്ട് തന്നെ ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ അദ്ദേഹത്തിന്റെ ഫോട്ടോ പിടിക്കും എടുക്കും അത് ബാ​ഗ്രൗണ്ടായി വെച്ച് റീൽ എടുക്കും. അതൊക്കെ എന്റെ ഇഷ്ടമാണ്. ഇറ്റ്സ് മൈ ഹസ്ബന്റ്. അല്ലാതെ നിങ്ങളുടെ ഭർത്താക്കന്മാരുടെ ഫോട്ടോ പിടിച്ച് എനിക്ക് റീൽ ചെയ്യാൻ പറ്റില്ലല്ലോ.

Renu Sudhi

മനസിലായോ?. കൊല്ലം സുധി എന്റെ ഭർത്താവാണ്. നിങ്ങൾ സ്ഥിരമായി ഇടുന്ന കമന്റിനുള്ള മറുപടിയാണ് ഞാനിപ്പോൾ പറഞ്ഞത്. ശരിയാണ് ഞാൻ ചെയ്യുന്നതെല്ലാം എന്റെ സുധി ചേട്ടന് വേണ്ടി മാത്രമാണ് രേണു പറഞ്ഞു. ഒപ്പം ഇങ്ങനെ കൂടി രേണു ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു... ഒരിക്കൽ ‍ഞാൻ അങ്ങ് പോകും.

നിങ്ങൾ പറയുന്ന ഈ കോമാളിത്തരത്തിന്റെ വേഷം പാതി വഴിയിൽ അഴിച്ച് വെച്ച്. അന്ന് തൊട്ട് എന്നെ നെ​ഗറ്റീവ് പറയുന്ന വ്ലോ​ഗേഴ്സും കമന്റിടുന്നവരും എന്റെ കണ്ടന്റ് കിട്ടാതെ എന്ത് ചെയ്യും?. ആ നോക്കാം അപ്പോൾ പുതിയ ഏതേലും രേണു സുധിമാർ വരുമായിരിക്കും അല്ലേ? രേണു കുറിച്ചു. വർഷങ്ങളോളം മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലും സജീവമായി നിന്നുവെങ്കിലും കാര്യമായി ഒന്നും സമ്പാദിക്കാൻ സുധിക്ക് കഴിഞ്ഞിരുന്നില്ല.

സ്വന്തമായി ഒരു വീ‍ടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള പരിശ്രമത്തിന് ഇടയിലായിരുന്നു മരണം. ഇന്ന് രേണുവാണ് കുടുംബത്തിന്റെ എല്ലാമെല്ലാം. മക്കളുടെ ചിലവും മാതാപിതാക്കളുടെ സംരക്ഷണവും എല്ലാം രേണുവാണ് ഏറ്റെടുത്തിരിക്കുന്നത്. ബി​ഗ് ബോസിനുശേഷം സാമ്പത്തികമായി മെച്ചപ്പെടാൻ രേണുവിന് കഴിഞ്ഞു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X