വിവരവും വിദ്യാഭ്യാസവുമുള്ളവർ എന്നെ ഈ നിമിഷം വരെ ​നെ​ഗറ്റീവ് പറഞ്ഞിട്ടില്ല, അവന് വേണ്ടി ജീവിച്ചേ മതിയാകൂ; രേണു

കിച്ചു സുധിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ തന്നെ നെ​ഗറ്റീവ് പറയുന്നവർക്കെതിരെ പ്രതികരിച്ച് രേണു സുധി. പ്രമോഷനായി രേണു ദുബായിൽ ആയിരുന്ന സമയത്തായിരുന്നു തന്റെ ജീവിത കഥ വെളിപ്പെടുത്തി കിച്ചു എത്തിയത്. രേണുവിനെ അച്ഛൻ വിവാഹം ചെയ്തശേഷവും താൻ അനുഭവിച്ചത് ഒറ്റപ്പെടലായിരുന്നുവെന്നും ആർക്കും തന്നോട് ഇഷ്ടമുണ്ടായിരുന്നില്ലെന്നുമാണ് കിച്ചു പറഞ്ഞത്. ആ വീഡിയോ വൈറലായതോടെ രേണുവിന് എതിരെ അതുവരെ പിന്തുണച്ച പ്രേക്ഷകർ അടക്കം തിരിഞ്ഞു.

എന്റെ മോൻ എന്ന് പറയുന്നതിൽ രേണുവിന് ആത്മാർത്ഥയില്ലെന്ന് മനസിലായി എന്നായിരുന്നു വിമർശനം. പുതിയ വിവാദങ്ങൾ വലിയ രീതിയിൽ ചർച്ചയാകുന്നതിന് ഇടയിലാണ് രേണുവിന്റെ പുതിയ പ്രതികരണം വന്നത്. തന്നെ പിന്തുണയ്ക്കുന്ന രണ്ട് പേരുണ്ടെങ്കിൽ എന്ത് പ്രശ്നം വന്നാലും മുന്നോട്ട് തന്നെ പോകുമെന്ന് രേണു പറയുന്നു.

Renu Sudhi

ഇപ്പോൾ എനിക്ക് മക്കളുണ്ട് അവർക്ക് വേണ്ടി ജീവിക്കണം. പ്രായ പൂർത്തിയായ ആർക്കും എന്തും സംസാരിക്കാനുള്ള അവകാശമുണ്ട്. മോൻ കിച്ചുവിന്റെ പേരിൽ ഒരു വിവാദം നടക്കുന്നുണ്ട്. അവൻ ലൈവ് വഴി അവന് പറയാനുള്ളത് പറഞ്ഞു. ഇനി അതായിരിക്കും ചോദ്യങ്ങൾ. അതൊക്കെ നടക്കട്ടെ അവരവരുടെ ഇഷ്ടമാണ് എന്ത് പറയണമെന്നത്. നമ്മുടെ ഇഷ്ടം നമ്മൾ പറയുന്നു.

അതുപോലെ അവൻ പ്രായപൂർത്തിയായ കുട്ടിയാണ്. എന്റെ ഇളയമകൻ ഒരു കൊച്ചുകുട്ടിയാണ്. അവന് വേണ്ടി എനിക്ക് ജീവിച്ചേ മതിയാകൂ. നല്ല ആളുകൾ രേണു സുധി നന്നായിട്ട് തന്നെ മുന്നോട്ട് പോകട്ടെ എന്നാണ് ചിന്തിക്കാറുള്ളത്. ഞാൻ ഇത് പറയുമ്പോൾ രേണു ഉയർന്ന ആൾക്കാരെ പറ്റി മാത്രം സംസാരിക്കുന്നുവെന്ന് ചിലർ പറയുമായിരിക്കും.

അങ്ങനെയല്ല... വിവരവും വിദ്യാഭ്യാസവും ബുദ്ധിയുമുള്ളവർ എന്നെ ഈ നിമിഷം വരെ ​നെ​ഗറ്റീവ് പറഞ്ഞിട്ടില്ല. വെറുതെ ചൊറിയും കുത്തിയിരുന്ന് ഒരു പണിയുമില്ലാതെ നടക്കുന്ന അലവലാതികൾ മാത്രമാണ് എന്നെ പറ്റി നെ​ഗറ്റീവ് പറയുന്നത്. എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിവുണ്ടെങ്കിൽ അവർക്ക് കുറ്റം പറഞ്ഞ് ഇരിക്കേണ്ട ആവശ്യമില്ല. നൂറ് പേര് നെ​ഗറ്റീവ് പറഞ്ഞാലും രണ്ട് പേർ നല്ലത് പറയുന്നുണ്ടെങ്കിൽ അത് മതി എനിക്ക്. എന്റെ മൈന്റ് ഓക്കെയാകും.

ഞാൻ മുന്നോട്ട് പോകും. ഇനി ആകാശം ഇടിഞ്ഞ് വീഴുന്ന പ്രശ്നം ഉണ്ടായാലും രേണു സുധി ഇങ്ങനെ തന്നെ മുന്നോട്ട് പോകും. എന്നെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തുവെന്ന് വരെ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യവും ഇതുപോലെ പ്രചരിച്ചിരുന്നു. ​മദ്യപിച്ച് വഴിയിൽ കിടന്ന രേണുവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു എന്നായിരുന്നു അന്ന് പ്രചരിച്ചത്.

Renu Sudhi

ഉദ്ഘാടനവും അതോടൊപ്പം പ്രമോഷനും ചെയ്യാൻ വേണ്ടിയാണ് ഞാൻ ദുബായിൽ വന്നത്. അത് എന്റെ വരുമാന മാർ​ഗമാണ്. നമുക്ക് ജീവിക്കണമെങ്കിൽ പണം വേണമല്ലോ. ഫോൺ തുറന്നാൽ രേണു സുധി. ഇൻസ്റ്റ​ഗ്രാം തുറക്കാൻ പറ്റില്ല. ഫേസ്ബുക്കിലും രേണു സുധിയുമായി ബന്ധപ്പെട്ടുള്ള വിവാദം. എന്നെ കുറ്റം പറയുന്നവർക്കും ആ​ഗ്രഹമുണ്ട്. ഇവരുടെ മുഖവും ഇതുപോലെ വരണമെന്ന്.

പക്ഷെ നടക്കുന്നില്ല. ഞാൻ ഇൻസ്റ്റ​ഗ്രാമിൽ‌ സബ്സ്ക്രിബ്ഷൻ തുടങ്ങിയിട്ടുണ്ട്. മൂന്ന് ലക്ഷമാണ് മാസ വരുമാനം. എന്റെ വളർച്ച ഉൾക്കൊള്ളാൻ പറ്റുന്നില്ല. ടിപ്പിക്കൽ മലയാളീസ്. അതാണ് സത്യം. രേണു സുധി എന്ന പേര് പറയുന്നവർക്കെല്ലാം റീച്ചാണ്. അവരുടെ ഫോളോവേഴ്സ് കൂടും. അക്കൗണ്ടിന് റീച്ച് വരും.

എന്നെ കുറിച്ച് വീ‍ഡിയോ ഇടാൻ അത് അവർക്ക് പ്രചോദനമാണ്. രേണു സുധി ഒരു ഇക്കോ സിസ്റ്റമായി വളർന്ന് കഴിഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം സീക്രട്ട് ഏജന്റ് എന്ന യുട്യൂബർ പറഞ്ഞത് എന്നും രേണു പറയുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X