'ചീത്തപ്പേര് മാറിവരുന്നതേയുള്ളു ഇനി കോടതിയും കയറണോ?, വീട് പൊളിച്ച് കൊണ്ടുപോകൂ... രേണു പണിയെടുത്ത് വെച്ചോളും'
വീടിന് സ്ഥലം ദാനമായി നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പിനെ നിരന്തരമായി പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തത് രേണു സുധിക്ക് വിനയായി മാറിയിരിക്കുന്നു. അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ചെയ്ത വീഡിയോകൾ നീക്കം ചെയ്തില്ലെങ്കിൽ ദാനമായി കൊടുത്ത സ്ഥലത്തിന്റെ ആധാരം റദ്ദ് ചെയ്യാനാണ് ബിഷപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച് രേണുവിനും കുടുംബത്തിനും വക്കീൽ നോട്ടീസും അയച്ച് കഴിഞ്ഞു.
രേണു സുഡി-ബിഷപ്പ് വിവാദമാണ് രണ്ട് ദിവസമായി വലിയ രീതിയിൽ ചർച്ചയാകുന്നുണ്ടെങ്കിലും രേണു ഇതുവരേയും പ്രതികരിച്ചിട്ടില്ല. രേണുവിന്റെ മാത്രമല്ല സുധിയുടെ മൂത്ത മകൻ കിച്ചുവിന്റെ പേരിൽ കൂടിയാണ് ബിഷപ്പ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. സ്ഥലം മാത്രമാണ് ബിഷപ്പ് നൽകിയത്. വീട് സൗജന്യമായി നിർമ്മിച്ച് കൊടുത്തത് കെഎച്ച്ഡിഇസി എന്ന സംഘടനയാണ്.

ആധാരം റദ്ദാക്കാൻ ബിഷപ്പ് ഒരുങ്ങുന്നുവെന്ന വാർത്ത വന്നതോടെ കെഎച്ച്ഡിഇസി സന്നദ്ധ സംഘടനയുടെ ഭാരവാഹി ഫിറോസ് വിഷയത്തിൽ തന്റെ ചില ആശങ്കകൾ പ്രകടിപ്പിച്ച് എത്തി. ആധാരം റദ്ദാക്കിയാൽ ആ സ്ഥലത്ത് നിർമ്മിച്ച വീടിന്റെ ഭാവി എന്താകുമെന്ന ആശങ്കയാണ് ഫിറോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. എന്റെ സംശയം ഇതാണ് മരണപ്പെട്ടുപോയ കലാകാരൻ സുധിയുടെ മക്കൾക്ക് ബഹുമാനപെട്ട ബിഷപ്പ് നോബിൾ ഫിലിപ്പ് നൽകിയ ദാനം നൽകിയ പ്രോപ്പർട്ടി കാൻസൽ ചെയ്യാൻ ബിഷപ്പ് ലീഗലായി നോട്ടീസ് അയച്ചതായി അറിയുന്നു.
ഇതിൽ എന്റെ ചോദ്യം അല്ലങ്കിൽ സംശയം ഇതാണ് അങ്ങിനെ ആ പ്രോപ്പർട്ടിയുടെ ആധാരം റദ്ദ് ചെയ്യുകയാണെങ്കിൽ ആ വീട് എന്ത് ചെയ്യും?. ബിഷപ്പ് സ്ഥലം മാത്രമല്ലേ കൊടുത്തത്... ഇപ്പോൾ അതിലൊരു വീടില്ലേ?. ആകെ കൺഫ്യൂഷൻ ആയല്ലോ. ഒരു വീട് കൊടുത്ത് കിട്ടിയ ചീത്തപേര് പതിയെ മാറി വരികയായിരുന്നു.
ഇനിയിപ്പോൾ ഇതിന്റെ പേരിൽ നമ്മളും കോടതി കയറേണ്ടി വരുമോ?. ഇനി അഥവാ... നമ്മുടെ അഭിപ്രായം എന്താണെന്ന് കോടതി ചോദിച്ചാൽ നമ്മൾ ആരുടെ ഭാഗത്ത് നിൽക്കണം?. എന്താ നിങ്ങളുടെ അഭിപ്രായം?. എന്തിന്റെ പേരിലാണെങ്കിലും കൊടുത്തത് തിരിച്ച് വാങ്ങുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല എന്നായിരുന്നു ഫിറോസ് കുറിച്ചത്. നിരവധിപേർ കുറിപ്പിന് പ്രതികരണവുമായിയെത്തി. ഫിറോസിനെ വിമർശിച്ചും രേണുവിനെ അനുകൂലിച്ചും വരെ ആളുകൾ തങ്ങളുടെ അഭിപ്രായങ്ങൾ കുറിച്ചിട്ടുണ്ട്.
ദാനം കൊടുത്തിട്ട് അതിൻ്റെ പുറകെ നടക്കുന്നത് തന്നെ ഏറ്റവും മോശപ്പെട്ട കാര്യമാണ്. ഒരാൾക്ക് അത് കൊടുത്ത് കഴിഞ്ഞാൽ പിന്നെ അവരെന്ത് ചെയ്യുന്നുവെന്ന് അന്വേഷിക്കേണ്ട കാര്യമില്ല. രണ്ട് കുട്ടികൾക്കാണ് കൊടുത്തത്. സത്യം പറഞ്ഞാൽ ഇതിലും ഭേദം രേണു തെരുവിൽ കിടക്കുന്നത് തന്നെയായിരുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്.

നീയൊക്കൊ ആ വീട് പൊളിച്ചുകൊണ്ട് പോകാമോ? രേണു പണി എടുത്ത് വീട് വെച്ചോളും. ആ വീട് നിർമ്മിച്ചതുകൊണ്ട് ഫിറോസിനും കെഎച്ച്ഡിഇസി സംഘടനയ്ക്കും കോടിക്കണക്കിന് രൂപയുടെ പരസ്യം കിട്ടി. ഇനിയും അതിന്റെ പുറകെ പോയി വില കളയരുത്, ഫിറോസാണ് ഈ പ്രശ്നം ഉണ്ടാകാൻ പ്രധാന കാരണം. താങ്കളുടെ പണിയുടെ മഹത്വം കൊണ്ടാണ് ഇത്രയും കാര്യങ്ങൾ ഉണ്ടായത് തന്നെ. പാളിച്ചകൾ അവർ ചൂണ്ടി കാട്ടി. അതിനെ മറയ്ക്കാൻ കുറെ ഷോ നടത്തി.
അന്തസ് കെട്ട പരിപാടിയാണ് നിങ്ങൾ കാണിച്ചത്. ദാനം ചെയ്ത അത് എന്തും ആകട്ടെ അത് കൊടുത്താൽ പിന്നെ അത് അവരുടേതാണ്. നാണം ഇല്ലാതെ അവരുടെ പേഴ്സണൽ കാര്യങ്ങളിൽ ഒന്നും ഇടപെടണ്ടേ കാര്യം ഫിറോസിന് ഇല്ലായിരുന്നു. നിങ്ങൾക്ക് അവരെ ഉപദ്രവിക്കണം അതിന് വേണ്ടത് എല്ലാം ചെയ്തു എന്നിങ്ങനെയാണ് രേണുവിനെ അനുകൂലിച്ചവർ കുറിച്ചത്.
രേണുവിന്റെ കയ്യിൽ നിന്നും വീട് തിരികെ വാങ്ങി പാവപ്പെട്ട ആർക്കെങ്കിലും നൽകണം. ബിഷപ്പും താങ്കളും കൂടി ആലോചിച്ച് അർഹതയുള്ള ആർക്കെങ്കിലും അത് കൊടുക്കണം. രേണുവിനേയും വീട്ടുകാരേയും അവിടുന്ന് ഇറക്കണം. സുധിയുടെ മകനും അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാടുണ്ട്. രേണുവിന് ഇന്ന് സാമ്പത്തികശേഷിയുമുണ്ട്. അതിനാൽ ഇറക്കിവിടുമ്പോൾ കുറ്റബോധം വേണ്ടെന്നാണ് ഫിറോസിനേയും ബിഷപ്പിനേയും അനുകൂലിച്ചവർ കുറിച്ചത്.


Click it and Unblock the Notifications