സ്ട്രെസ് താങ്ങാനാവുന്നില്ല, ആത്മഹത്യയുടെ വക്കിൽ, എന്ത് അറിഞ്ഞിട്ടാണ് തെറിവിളിക്കുന്നത്?; പൊട്ടിക്കരഞ്ഞ് രേണു!
കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ മൂത്തമകൻ കിച്ചു എന്ന് വിളിക്കപ്പെടുന്ന രാഹുൽ തന്റെ ജീവിത കഥ വെളിപ്പെടുത്തി എത്തിയിരുന്നു. അച്ഛന്റെ മൂന്ന് വിവാഹങ്ങളെ കുറിച്ചും ആ സമയങ്ങളിൽ താൻ അനുഭവിച്ച ഒറ്റപ്പെടലിനെ കുറിച്ചും രേണുവും കുടുംബവും കാരണം നേരിടേണ്ടി വന്ന മാനസീക സംഘർങ്ങളെ കുറിച്ചുമെല്ലാം കിച്ചു സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു.
അച്ഛനോട് മിണ്ടാനും സ്നേഹം പ്രകടിപ്പിക്കാനുമൊന്നും രേണു വന്നശേഷം സാധിച്ചിരുന്നില്ലെന്നും ഒറ്റപ്പെടൽ മൂലം ലഹരി ഉപയോഗം പോലും ഒരു ഘട്ടത്തിൽ താൻ തുടങ്ങിയിരുന്നുവെന്നുമെല്ലാം കിച്ചു പറഞ്ഞിരുന്നു. ആ വീഡിയോ വൈറലായതിന് പിന്നാലെ ഇതുവരെ രേണുവിനെ പിന്തുണച്ചവരെല്ലാം രേണുവിനും കുടുംബത്തിനും എതിരെ തിരിഞ്ഞു. കമന്റ് ബോക്സ് മുഴുവൻ രേണുവിനെ പരിഹസിച്ചും വിമർശിച്ചമുള്ള കമന്റുകളാണ്.

ഇപ്പോഴിതാ തനിക്ക് എതിരെ ഉയരുന്ന വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു. സോഷ്യൽമീഡിയയും റിയാക്ഷൻ വീഡിയോ ചെയ്യുന്നവർ നൽകുന്ന സ്ട്രസും താങ്ങാൻ കഴിയുന്നില്ലെന്നും ആത്മഹത്യയുടെ വക്കിലാണെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് രേണു പറയുന്നു. എന്റെ ജീവിതാവസാനത്തിൽ... അവസാനത്തെ ഉത്തരം ലഭിക്കട്ടെ... എന്ന ക്യാപ്ഷനോടെയാണ് വീഡിയോ രേണു പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്കും ഇൻസ്റ്റയും ഒന്നും തുറക്കാൻ പറ്റുന്നില്ല. രേണു സുധിയ്‌ക്കൊപ്പം അല്ലെങ്കിൽ രേണു സുധിക്ക് മുകളിൽ എന്ന രീതിയാണ് കണ്ടന്റ് തിരയുന്നവന്മാർക്ക്. രേണു സുധി എന്ന കണ്ടന്റ് മാത്രമെ ഇവർക്കുള്ളോ?. വേറൊരു കണ്ടന്റും ഇല്ലേ?. തുറക്കാൻ പറ്റാത്ത അവസ്ഥയായി. എന്നെ ബാധിക്കുന്ന കാര്യം അല്ലെങ്കിൽ പോലും ചിലതൊക്കെ എന്നെ ബാധിക്കും.
കാരണം ഞാനും ഫേസ്ബുക്കിൽ വീഡിയോകൾ എന്തെങ്കിലും കാണാനായി നോക്കാറുണ്ട്. എന്റെ കമന്റ് ബോക്സ് തുറന്ന് കഴിഞ്ഞാൽ ഞാൻ എന്തൊക്കയോ അപരാധം ചെയ്തെന്ന മട്ടിലാണ് മുഴുവൻ കമന്റുകളും. എല്ലാവർക്കും അറിയാം കണ്ടന്റാണ് രേണു സുധി എന്നത്. കാശ് കിട്ടുന്നുണ്ടാകും ഇവർക്കെല്ലാമെന്ന് അറിയാം. ഞാൻ ഇടുന്ന ഈ വീഡിയോ ആഘോഷിക്കാനും ആളുകൾ കാണുമെന്ന് അറിയാം.
അവൾ കള്ളക്കരച്ചിലുമായി ഇറങ്ങി മുതല കണ്ണീരുമായി ഇറങ്ങി എന്നൊക്കെ ഈ വീഡിയോ കാണുമ്പോൾ ആളുകൾ പറയും എനിക്ക് അറിയാം. എനിക്ക് വേണമെങ്കിൽ ആത്മഹത്യ ചെയ്യാം. കേൾക്കാവുന്നതിന്റെ അപ്പുറം ഞാൻ കേട്ടു. അത് ഞാൻ ചെയ്യാത്തതിന് കാരണം ചില കാര്യങ്ങൾ എന്നെ പിന്നോട്ട് വലിക്കുന്നത് കൊണ്ടാണ്. ചില കാര്യങ്ങൾ എന്നെ പിടിച്ച് വെക്കുകയാണ്.

അതുകൊണ്ടാണ് ആത്മഹത്യ ചെയ്യാത്തത്. നെഗറ്റീവ് കണ്ടന്റ് ചെയ്യുന്നവർ എനിക്ക് നൽകുന്ന സ്ട്രസ് താങ്ങാൻ ആവാതെ ചിലപ്പോൾ ഞാൻ അവസാനം അതുതന്നെ ചെയ്യുമായിരിക്കും. എന്ത് അറിഞ്ഞിട്ടാണ് ആളുകൾ എന്ന തെറിവിളിക്കുന്നതെന്ന് എനിക്ക് അറിയില്ല എന്നുമാണ് രേണു പറഞ്ഞത്. എന്നാൽ ആ വീഡിയോയ്ക്കും ഇപ്പോൾ രേണുവിനും കുടുംബത്തിനും ഉണ്ടായിരിക്കുന്ന ഡാമേജ് മാറ്റാൻ കഴിയുമെന്ന് തോന്നുന്നില്ല.
പൊട്ടിക്കരഞ്ഞുള്ള വീഡിയോയെ പരിഹസിച്ചും ആളുകൾ പ്രതികരിച്ച് എത്തി. ഇന്ന് നീ കരഞ്ഞ് ഇട്ടിരിക്കുന്ന വീഡിയോ ഇല്ലേ... ആ ചെക്കൻ വർഷങ്ങളായി അനുഭവിച്ച കണ്ണീരിന്റെ അത്ര വരില്ല, അഹങ്കാരം കണ്ടപ്പോഴേ തോന്നിയിരുന്നു... അധഃപതനം അടുത്ത് തന്നെ ഉണ്ടാകുമെന്ന്, നമിച്ചു... ഇത്രയും നാൾ വെറുതെ സപ്പോർട്ട് ചെയ്തു. ഇപ്പോഴാണ് സ്വഭാവം മനസിലായത്.
ആ മോൻ കുറച്ച് സത്യങ്ങൾ പറഞ്ഞപ്പോൾ പാനിക്ക് ആയല്ലേ. എന്ത് പറഞ്ഞ് ഇനി സ്വയം വെളുപ്പിക്കും എന്നോർത്ത് ആദി കയറിയല്ലേ?, ഇന്നലെ വരെ നിങ്ങളുടെ കമന്റ് ബോക്സിൽ ആളുകൾ തെറിവിളിക്കുന്നത് കണ്ട് സങ്കടം തോന്നിയിരുന്നു. പക്ഷെ കിച്ചുവിന്റെ ലൈഫ് സ്റ്റോറി കേട്ടപ്പോൾ ആ തെറിയൊക്കെ കേൾക്കാൻ നിങ്ങൾ അർഹയാണെന്ന് മനസിലായി.
ആ ചെക്കൻ കുറച്ച് കര്യങ്ങൾ മാത്രമെ പറഞ്ഞിട്ടുള്ളൂ. എല്ലാം ഓപ്പണായി പറഞ്ഞാൽ എന്തായിരിക്കും?. എല്ലാം സുധിച്ചേട്ടന് വേണ്ടി എന്ന നാടകം ഇതോടുകൂടി അവസാനിച്ചിരിക്കുന്നു എന്നിങ്ങനെയാണ് രേണുവിന്റെ പുതിയ വീഡിയോയ്ക്ക് വന്ന പ്രതികരണങ്ങൾ.


Click it and Unblock the Notifications

















