ശ്വാസകോശത്തിലേക്ക് പടർന്നു, പോലീസ് സ്റ്റേഷനിൽ വെച്ച് അറിഞ്ഞത്..; രേണുവിന്റെ അസുഖത്തെ കുറിച്ച് ഷെഫീന ബീവി!
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് രേണു സുധിക്ക് കാൻസർ സ്ഥിരീകരിച്ചുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചത്. സ്തനാർബുദമാണെന്നും ദുബായിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയതെന്നുമാണ് പ്രചരിച്ചത്. റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയയായ യുട്യൂബർ ഷെഫീന ബീവിയാണ് ഇക്കാര്യം ആദ്യം പുറത്ത് വിട്ടത്. പരുമലയിൽ ഒരു ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായി വോയ്സ് ക്ലിപ്പുകളും പ്രചരിച്ചിരുന്നു.
വാർത്ത കാട്ടുതീ പോലെ പടർന്നപ്പോൾ രേണു പ്രതികരിച്ച് എത്തിയിരുന്നു. പക്ഷെ അസുഖം ഉണ്ടെന്നോ ഇല്ലന്നോ തുറന്ന് പറഞ്ഞില്ല. ഇപ്പോഴിതാ രേണുവുമായി ബന്ധപ്പെട്ട ഒരു കേസിന് പോലീസ് സ്റ്റേഷനിൽ പോയപ്പോൾ അറിഞ്ഞ വിവരങ്ങൾ വെളിപ്പെടുത്തുകയാണ് ഷെഫീന ബീവി പുതിയ വീഡിയോയിലൂടെ.

രേണു നൽകിയൊരു പരാതിയുടെ അടിസ്ഥാനത്തിനാണ് കുറച്ച് ദിവസം മുമ്പ് ഷെഫീന പോലീസ് സ്റ്റേഷനിൽ പോയത്. അവിടെ വെച്ച് അറിഞ്ഞ വിവരങ്ങളെ കുറിച്ച് ഷെഫീന പറഞ്ഞത് ഇങ്ങനെയാണ്... തൃക്കൊടിത്താനത്ത് ഞാൻ പോയിയെന്നും എന്നെ പോലീസ് പിടിച്ചുവെന്നുമുള്ള തരത്തിലൊക്കെ പ്രചരിക്കുന്നത് ഞാൻ കണ്ടു.
അതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി ഇങ്ങനൊരു വീഡിയോ ഇടുന്നത്. രേണു എനിക്ക് എതിരെ കേസ് കൊടുത്തത് ഇപ്പോഴല്ല. കുറേ നാളുകൾക്ക് മുമ്പ് കൊടുത്ത പരാധിയാണ്. ഞാൻ അവരെ എന്തോ പറഞ്ഞുവെന്ന തരത്തിലാണ് കേസ്. നിരന്തരം എനിക്ക് വിളി വരുമായിരുന്നു. നിങ്ങൾ കേസ് എടുത്തോളു ഞാൻ വരുന്നില്ലെന്നായിരുന്നു നൽകിയ മറുപടി.
അവസാനം കോൾ വന്നപ്പോൾ പെരുന്നാൾ ദിവസം വൈകീട്ട് ഞാൻ വരാമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ അവിടെ ചെന്നു. സിഐ ഉണ്ടായിരുന്നില്ല. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സ്ത്രീയോട് കാര്യങ്ങൾ തിരക്കി. അവർ കരുതിയിരുന്നത് ഞാൻ ചെല്ലില്ലെന്നാണ്. ഞാൻ ചെന്നപ്പോൾ അവർ എന്നോട് രേണുവിനെ കുറിച്ച് ഒരേയൊരു കാര്യമെ പറഞ്ഞുള്ളു. കാൻസറാണ്.
അത് ഫോർത്ത് സ്റ്റേജിലാണ്. സർട്ടിഫിക്കറ്റ് അടക്കം ഞങ്ങളെ കൊണ്ട് വന്ന് കാണിച്ചു. ശ്വാസകോശത്തിലേക്കും പടർന്നിട്ടുണ്ട് എന്നാണ്. ഒരു വിഷയം സോൾവ് ചെയ്യാനാണ് എന്നെ വിളിച്ചതെങ്കിൽ ഇതെല്ലാം എന്തിന് എന്നോട് പറഞ്ഞുവെന്ന് ഞാൻ അപ്പോൾ ചിന്തിച്ചു. എനിക്ക് നൂറ് ശതമാനം ഉറപ്പാണ് ഞാൻ ഇതുവെച്ച് വീഡിയോ ചെയ്യണമെന്നതാണ് അവരുടെ ഉദ്ദേശം.

കൂട്ടുകാരോടൊക്കെ ഇക്കാര്യം ഡിസ്കസ് ചെയ്തപ്പോൾ ആകെ ചത്ത് കുത്തിയിരിക്കുന്ന ഒരാളെ ഇനിയും കുത്തേണ്ട കാര്യമുണ്ടോ എന്നാണ്. അതുപോലെ ഇപ്പോൾ രേണു എന്തിനാണ് ഗൾഫിൽ പോയിരിക്കുന്നത്. നിങ്ങൾ തന്നെ കോമൺ സെൻസ് ഉപയോഗിച്ച് ചിന്തിച്ച് നോക്കൂ. ഒരു ഒറ്റ എവിഡൻസ് കൊണ്ട് തന്നെ അവർ എന്താണെന്ന് എനിക്ക് പബ്ലിക്കിന് കാട്ടി കൊടുക്കാൻ സാധിച്ചിട്ടുണ്ട്. ബോധവും വിവരവുമുള്ളവർക്ക് അത് മനസിലായിട്ടുമുണ്ട്.
വെറുതെ ആരുടെ മേലും ഞാൻ ആരോപണങ്ങൾ ഉന്നയിക്കാറില്ല. തെളിവുകൾ കൂടി ഞാൻ നിരത്താറുണ്ട്. ഹനാൻ നടത്തിയ ആരോപണങ്ങളിൽ സത്യമില്ലെങ്കിൽ രേണുവിന് പിന്നീട് ഹനാനെ കണ്ടപ്പോൾ നേരിട്ട് ചോദിക്കാമായിരുന്നല്ലോ. ഞാൻ ആണെങ്കിൽ ചോദിക്കും. എനിക്ക് എതിരെയാണ് രേണുവിന് എതിരെ വന്നതുപോലുള്ള ആരോപണങ്ങൾ വന്നതെങ്കിൽ ഞാൻ കേസ് കൊടുക്കും.
രേണു അത് ചെയ്തില്ല. പോലീസ് സ്റ്റേഷനിൽ നിന്നും എന്നെ വിളിപ്പിച്ചത് പരാതി കിട്ടിയതുകൊണ്ട് ഒന്ന് ചോദിച്ച് അന്വേഷിക്കാൻ വേണ്ടിയാണ്. അല്ലാതെ അവർ കേസാക്കിയിട്ടില്ല. പരാതിയിൽ അന്വേഷണം നടത്തി ക്ലോസ് ചെയ്യുക എന്നതായിരുന്നു പോലീസുകാരുടെ ഉദ്ദേശം എന്നും ഷെഫീന ബീവി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണു ബഹ്റൈനിലാണ്. സുധിയുടെ ചരമവാർഷികത്തിൽ പങ്കെടുക്കാൻ പോലും എത്തിയില്ല.


Click it and Unblock the Notifications


