'വിധവ... അത് ആയവര്‍ക്ക് മാത്രം മനസിലാകുന്ന ഒരു വേദന'; വിവാദങ്ങള്‍ക്കിടെ കൊല്ലം സുധിയുടെ ഭാര്യ

മലയാളി ടെലിവിഷന്‍ പ്രേക്ഷകരെ ഒത്തിരി സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള കലാകാരനായിരുന്നു കൊല്ലം സുധി. കോഴിക്കോട് നിന്നും തിരുവന്തപുരത്തേക്കുള്ള യാത്രാ മധ്യേ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വെച്ച് നടന്ന വാഹനാപകടത്തിലാണ് കൊല്ലം സുധി മരിക്കുന്നത്. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് കാറില്‍ മടങ്ങവെ 2023 ജൂണ്‍ അഞ്ച് പുലര്‍ച്ചെയാണ് അപകടം നടന്നത്.

അന്ന് കാറിലുണ്ടായിരുന്ന ബിനു അടിമാലി, കാര്‍ ഡ്രൈവര്‍, ആര്‍ടിസ്റ്റ് മഹേഷ് കുഞ്ഞുമോന്‍ എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭാര്യയെയും രണ്ട് മക്കളെയും തനിച്ചാക്കിയാണ് സുധി ലോകത്തു നിന്ന് പോയത്. സുധി മാത്രമാമയിരുന്നു രേണുവിനും രണ്ട് മക്കള്‍ക്കും ആശ്രയമായുണ്ടായിരുന്നത്. സുധിയുടെ മരണത്തിന് പിന്നാലെ ജീവിതം ബുദ്ധിമുട്ടിലായ തന്നെ ലക്ഷ്മ നക്ഷത്ര അടക്കമുള്ളവര്‍ സഹായിക്കാറുണ്ടെന്ന് രേണു തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

sudhi

എന്നാല്‍ മിമിക്രി ചലച്ചിത്ര താരമായ ബിനു അടിമാലി, സുധിയുടെ മരണ ശേഷം സുധിയുടെ വീട്ടില്‍ പോയത് പിആര്‍ വര്‍ക്കിന്റെ ഭാഗമാണെന്ന് ബിനുവിന്റെ മുന്‍ സോഷ്യല്‍ മീഡിയ മാനേജരും ഫോട്ടോഗ്രാഫറുമായ ജിനേഷ് ആരോപിച്ചത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. ജിനേഷിനെ ബിനു അടിമാലി റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചുവരുത്തി ക്യാമറ തല്ലി തകര്‍ക്കുകയും മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് ജിനേഷ് ആരോപിച്ചത്.

എന്നാല്‍ താന്‍ ഇങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നും അന്നം തരുന്ന ക്യാമറ തല്ലിപ്പൊട്ടിക്കില്ലെന്നുമാണ് ബിനു അടിമാലി ഇതിന് വിശദീകരണമായി പറഞ്ഞത്. അന്തരിച്ച ജിനേഷിന്റെ വീട്ടില്‍ പോയത് ജിനേഷ് പറഞ്ഞിട്ടാണെന്നും താന്‍ അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കരുത് എന്ന് പറഞ്ഞെങ്കിലും ജിനേഷ് വീഡിയോ എടുത്ത് യൂട്യൂബില്‍ ഇടുകയായിരുന്നുവെന്നും ബിനു പറയുന്നു. ജിനേഷിന് ഗൂഗിള്‍പേ വഴി പണം നല്‍കിയതിന്റെ തെളിവ് ഉള്‍പ്പെടെ ബിനു അടിമാലി ഇതിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

പണ്ടു മുതലേ തനിക്കൊപ്പമുള്ള കൂട്ടുകാര്‍ക്കൊപ്പമാണ് താന്‍ ഇപ്പോഴും മിമിക്രി ചെയ്യുന്നത്. കൂടുതല്‍ സ്‌റ്റേജുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നു എന്ന് കരുതി ഇതുവരെ എന്റെ സ്വഭാവത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. തനിക്കെതിരെ രംഗത്ത് വന്നിട്ടുള്ള വ്യക്തി പല പാനലിലും പലതാണ് പരുന്നത്. ഞാന്‍ എടുത്തെറിഞ്ഞു എന്നും മറ്റു ചിലതില്‍ പറയുന്നത് ചവിട്ടിക്കൂട്ടി എന്നതൊക്കെയാണെന്നും ബിനു അടിമാലി പറയുന്നു.

binu

ഈ വാര്‍ത്തകള്‍ ഒന്നും താന്‍ നേരിട്ട് കേട്ടിട്ടില്ലെന്നും അങ്ങനെ കേട്ടാല്‍ താന്‍ തകര്‍ന്നു പോകുമെന്നും താന്‍ ഇങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നുമാണ് ബിനു അടിമാലി പറയുന്നത്. എന്നാല്‍ അതിനിടെ രേണു തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്‌റ്റോറിയാണ് ചര്‍ച്ചയാകുന്നത്. സുധിയുമായി ബന്ധപ്പെട്ട് അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചവരുടെ തന്നെ തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെയാണ് രേണുവിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

'വിധവ... അത് ആയവര്‍ക്ക് മാത്രം മനസിലാകുന്ന ഒരു വേദന... അത് ആരും ആവാതിരിക്കട്ടെ... നിസ്സാരമല്ല വിധവ ആയിട്ടുള്ള ജീവിതം...അത് വലിയ റിസ്‌ക് ആണ് പല പ്രശ്‌നങ്ങളെ തരണം ചെയ്ത് തന്നെ മുന്നോട്ട് പോവണം,' എന്നുമാണ് രേണു സ്‌റ്റോറിയില്‍ പറയുന്നത്. മറ്റൊരു സ്റ്റോറിയില്‍ തനിക്ക് ഒരു താത്കാലിക ജോലിയുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നുവെന്നും പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അത് പിന്നീട് കളയുകയും ചെയ്തു.

More from Filmibeat

Read more about: Binu Adimali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X