'വിമർശിക്കാൻ പോയാൽ രേണു കൂടുതൽ കാണിക്കും, കുൽസിതത്തിന് ഉപയോ​ഗിക്കുമെന്ന് മെറ്റ പോലും വിചാരിച്ച് കാണില്ല'

അടുത്തിടെയായി ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്ന ഒന്നാണ് രേണു സുധി ഇൻസ്റ്റ​ഗ്രാം സബ്സ്ക്രിബ്ഷൻ സംവിധാനം കൊണ്ട് വന്നുവെന്നത്. ദിവസങ്ങൾക്കുള്ളിൽ 1200ന് അടുത്ത് സബ്സ്ക്രൈബേഴ്സിനെ രേണു നേടി കഴിഞ്ഞു. ​ഗ്ലാമറസായ വീഡിയോകളും ഫോട്ടോകളുമാണ് രേണുവിന്റെ എക്സ്ക്ലൂസീവ് കണ്ടന്റുകളിൽ ഏറെയും. തന്റെ എക്സ്ക്ലൂസീവ് കണ്ടന്റുകളുടെ സ്ക്രീൻഷോട്ട് പ്രചരിക്കുന്നുവെന്ന് അറിഞ്ഞ് രേണു പ്രതികരിച്ച് എത്തിയിരുന്നു.

എക്സ്ക്ലൂസീവ് കണ്ടന്റുകൾ പരസ്യപ്പെടുത്തുന്നവർക്ക് എതിരെ നിയമപരമായി നീങ്ങുമെന്നാണ് രേണു പറഞ്ഞത്. രേണു സുധി സബ്സ്ക്രിബ്ഷൻ വിവാദത്തിൽ പ്രതികരിച്ച് എ‌ത്തിയിരിക്കുകയാണ് ഇപ്പോൾ മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ. വിമർശിക്കുന്നവരുടേയും പിന്തുണയ്ക്കുന്നവരുടേയും ക്യൂരിയോസിറ്റിയാണ് രേണു കാശാക്കി മാറ്റുന്നതെന്ന് സായ് പറയുന്നു.

Renu Sudhi

സായ് കൃഷ്ണയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 1119 സബ്സ്ക്രൈബേഴ്സ് ഇപ്പോൾ രേണു സുധിക്കായി കഴിഞ്ഞു. ഒരാളിൽ നിന്നും 199 രൂപയാണ് സബ്സ്ക്രിബ്ഷനായി ഈടാക്കുന്നത്. ഏകദേശം ഇതിനോടകം രണ്ടേകാൽ ലക്ഷത്തോളം രൂപ ഇതിനോടകം രേണുവിന് ലഭിച്ച് കാണണം. സബ്സ്ക്രൈബേഴ്സിന് വേണ്ടി രേണു പോസ്റ്റ് ചെയ്ത എക്സ്ക്ലൂസീവ് കണ്ടന്റുകൾ പലതും അതിനിടയിൽ ചിലർ സ്ക്രീൻഷോട്ട് ചെയ്ത് പുറത്ത് വിട്ടു.

എന്തിന് രേണു എക്സ്ക്ലൂസീവ് കണ്ടന്റുകളുടെ സബ്സ്ക്രിബ്ഷൻ തുടങ്ങി എന്നുള്ള ചർച്ചയും നടക്കുന്നുണ്ട്. അവർ എന്തോ കാണിക്കട്ടേ... അത് കാണാൻ ആളുമുണ്ട്. അപ്പോൾ പിന്നെ രേണു കാരണം കേരളത്തിന്റെ എന്ത് ചോർന്ന് പോയി എന്നാണ് വിമർശിക്കുന്നവർ പറയുന്നത്. ഇത്രയും കാലം വ്യൂവേഴ്സിന് വേണ്ടി ചെയ്ത കാര്യങ്ങൾ ഇപ്പോൾ സബ്സ്ക്രിബ്ഷൻ ആരംഭിച്ച് അവിടേയും രേണു കാണിക്കുന്നു അത്രയേയുള്ളു.

വിമർശിക്കുന്നവരുടേയും പിന്തുണയ്ക്കുന്നവരുടേയും ക്യൂരിയോസിറ്റിയാണ് രേണു കാശാക്കി മാറ്റുന്നത്. അതിൽ വിജയിക്കുകയും ചെയ്തു. കാണിക്കുന്നത് കാണിച്ചിട്ട് പോട്ടേ. പറയുന്തോറും രേണു കൂടുതൽ കാണിക്കും. പറയാതിരുന്നാൽ‌ കുഴപ്പമുണ്ടാവില്ല. പിന്നെ എക്സ്ക്ലൂസീവ് കണ്ടന്റ് ചോർത്തിയതിന് രേണു കേസ് കൊടുക്കാൻ പോകുന്നുവെന്ന് കേട്ടു.

ഇവിടെ രാജ്യങ്ങളുടെ ഇന്റലിജൻസ് വരെ ചോരുമ്പോഴാണ് രേണുവിന്റെ കണ്ടന്റ് ചോർച്ചയും കേസും. ഒരു കാര്യവുമില്ല. ഒന്നും നടക്കാനും പോകുന്നില്ല. ക്ലോസ് കമ്യൂണിറ്റിയുണ്ടാക്കി എക്സ്ക്ലൂസീവായ കാര്യങ്ങൾ അതായത് ഫാഷൻസ്, ഫുഡ്, ഇൻഫോർമേഷൻ, ടെക്ക് തുടങ്ങിയവ ആളുകളിലേക്ക് എത്തിക്കാനുള്ള അവസരം എന്നോണമാണ് മെറ്റ സബ്സ്ക്രിബ്ഷൻ ഓപ്ഷൻ കൊണ്ടുവന്നത്.

Renu Sudhi

പക്ഷെ കേരള‌ത്തിൽ അത് ഉപയോ​ഗിക്കുന്നത് ക്ലീവേജും നേവലും കാണിക്കാനും മുൻഭാ​ഗവും പിറകും ഇരുന്നും തള്ളിയും കിടന്നും കാണിച്ച് കൊടുക്കാൻ വേണ്ടി മാത്രമാണ്. ഇത് കുൽസിതത്തിന് ഉപയോ​ഗിക്കുമെന്ന് മെറ്റ പോലും വിചാരിച്ച് കാണില്ല. പാട്ട് പാടാനുള്ള കഴിവുള്ളയാളാണ് രേണു. പക്ഷെ അവർ തെരഞ്ഞെടുത്ത മാർ​ഗം നേവലും ക്ലീവേജും കാണിക്കാം എന്നതാണ്.

അത് കാണാൻ ആളുകൾ കാശ് മുടക്കി കയറുന്നുമുണ്ട്. രേണുവിന് ആദ്യമായിട്ടല്ലല്ലോ വിമർശനം കേൾക്കുന്നത്. ക്രിട്ടിസിസം വരുമ്പോൾ രേണു കൂടുതലായി കാണിക്കും. പിന്നെ സംസ്കാരത്തെ കുറിച്ച് പറയുന്നവരോട് ദേവദാസി സംസ്കാരം ഉണ്ടായിരുന്ന നാടാണ് കേരളം. രേണുവിന് കാശാണ് വേണ്ടത്. അതിനുള്ള തത്രപ്പാടിന് ഇടയിൽ എല്ലാ വഴികളും അവർ സ്വീകരിക്കും.

അത് അടുത്തിടെ അവർ നടത്തിയ സംസാരങ്ങളിൽ നിന്നും കാട്ടിക്കൂട്ടലുകളിൽ നിന്നും വ്യക്തമാണ്. ലാലേട്ടനും മമ്മൂക്കയ്ക്കും ഇല്ലാത്ത റീച്ചാണ് സോഷ്യൽമീഡിയയിൽ രേണുവിന്. ഒരു ഇക്കോ സിസ്റ്റമായി രേണു മാറി എന്നും സായ് കൃഷ്ണ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് സബ്സ്ക്രിബ്ഷൻ ആരംഭിച്ച അഹാന കൃഷ്ണയ്ക്ക് പോലും ഇപ്പോഴും മുന്നൂറ് സബ്സ്ക്രൈബേഴ്സിനെ മാത്രമെ നേടാൻ കഴിഞ്ഞിട്ടുള്ളു.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X