അവളുടെ വേദന കണ്ടുനില്‍ക്കാന്‍ വയ്യ! മോശം പറയുന്നത് നിര്‍ത്തണം! രേണുവിനെക്കുറിച്ച് ശാരിക

രേണു സുധിയുടെ അസുഖത്തെക്കുറിച്ച് അറിഞ്ഞതോടെ ആരാധകരെല്ലാം ഞെട്ടലിലായിരുന്നു. വിമര്‍ശകര്‍ പോലും താരത്തെ ആശ്വസിപ്പിച്ചാണ് വീഡിയോകളും, പോസ്റ്റുകളുമൊക്കെ ചെയ്യുന്നത്. തന്റെ അവസ്ഥയെക്കുറിച്ചും, ട്രീറ്റ്‌മെന്റിനെക്കുറിച്ചുള്ള വിവരങ്ങളുമെല്ലാം രേണു സോഷ്യല്‍മീഡിയയിലൂടെ പങ്കിടുന്നുണ്ട്. കീമോ തുടങ്ങാന്‍ പോവുകയാണ്. നല്ല വേദനയാണ്. പാട്ടൊക്കെ പാടി സ്വയം ആശ്വസിക്കാനുള്ള ശ്രമത്തിലാണ്. 15ാം വയസില്‍ മാറിലൊരു മുഴ കണ്ടിരുന്നു. അന്നത് അത്ര കാര്യമാക്കിയില്ല. വേദനയോ, മറ്റ് പ്രശ്‌നങ്ങളോ ഇല്ലായിരുന്നു. ഭാവിയില്‍ ഇത് കാന്‍സറായി വന്നേക്കാമെന്ന് പറഞ്ഞിട്ടും വേണ്ടത്ര ശ്രദ്ധിച്ചില്ല. സുധിച്ചേട്ടന്റെ മരണ ശേഷം ഡോക്ടറെ കണ്ടപ്പോഴായിരുന്നു കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. അപ്പോഴാണ് കാന്‍സറാണെന്നും, നാലാമത്തെ സ്‌റ്റേജാണെന്നും അറിഞ്ഞത്.

സൂചി വരെ പേടി! എന്നിട്ടും ടാറ്റു! സംശയങ്ങള്‍ക്ക് മറുപടിയായി വീഡിയോ പുറത്തുവിട്ട് സുജിന്‍
സൂചി വരെ പേടി! എന്നിട്ടും ടാറ്റു! സംശയങ്ങള്‍ക്ക് മറുപടിയായി വീഡിയോ പുറത്തുവിട്ട് സുജിന്‍

മകന്റെ കാര്യം ഓര്‍ക്കുമ്പോഴാണ് സങ്കടം, അതോര്‍ത്തെങ്കിലും ദൈവം സുഖപ്പെടുത്തട്ടെ. ചികിത്സയ്ക്കുള്ള പണത്തിന് വേണ്ടിയാണ് സബ്‌സ്‌ക്രിപ്ഷനൊക്കെ തുടങ്ങിയത്. വീട്ടുകാരോടൊന്നും അസുഖത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. അവര്‍ അറിഞ്ഞാല്‍ പിന്നെ ജോലിക്ക് വിടില്ല. ജോലിക്ക് പോയില്ലെങ്കില്‍ കാര്യങ്ങളൊന്നും നടക്കില്ല. ചികിത്സയ്‌ക്കൊക്കെ നല്ല പണം ആവശ്യമായി വരുന്നതാണ്, എല്ലാം ഞാന്‍ തന്നെ സെറ്റാക്കണ്ടേ എന്നുമായിരുന്നു രേണു പറഞ്ഞത്. ഇപ്പോഴിതാ രേണുവിനെക്കുറിച്ച് വാചാലയായിരിക്കുകയാണ് ശാരിക. ഈ അവസ്ഥയില്‍ എങ്കിലും അവരെ വെറുതെ വിടൂ, അവരെക്കുറിച്ച് മോശം പറയുന്നത് അവസാനിപ്പിക്കണമെന്നുമായിരുന്നു ശാരികയുടെ അഭ്യര്‍ത്ഥന.

Reality By Sarika about Renu Sudhi
Photo Credit: Renu Sudhi / Instagram

എന്റെ രേണുവിന് വേണ്ടിയാണ് ഞാന്‍ ഈ റിയാക്ഷന്‍ വീഡിയോ ചെയ്യുന്നത്. അവളിന്ന് കരയുവാണ്. വേദന കൊണ്ട്. ചികിത്സയുടെ വേദന കൊണ്ട് ഓരോ നിമിഷവും നീറിനീറിപ്പുകയുകയാണ്. അവളുടെ അടുത്ത് നില്‍ക്കുന്നവര്‍ക്ക് മാത്രമേ ആ വേദന കേള്‍ക്കാന്‍ സാധിക്കത്തുള്ളൂ. സോഷ്യല്‍മീഡിയയിലെ കമന്റോളികള്‍ക്കൊന്നും ഇത് കേള്‍ക്കാന്‍ പറ്റില്ല. അത് കേള്‍ക്കുന്നവരിലൊരാളാണ് ഞാനും. അവളെ എല്ലാ ദിവസവും ഞാന്‍ വിളിക്കാറുണ്ട്്. പറ്റുമ്പോഴൊക്കെ അവള്‍ വീഡിയോ കോള്‍ ചെയ്യാറുണ്ട്. ഇന്നും വീഡിയോ കോള്‍ ചെയ്തിരുന്നു. അവളുടെ വേദന കണ്ട് നില്‍ക്കാന്‍ പറ്റാതെ ഞാന്‍ ആ കോള്‍ കട്ട് ചെയ്യുകയായിരുന്നു. അത്രയും വേദന സഹിക്കുന്നുണ്ട് ആ കുട്ടി. അസുഖമുണ്ടായതിനെക്കുറിച്ച് അവള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതെനിക്ക് ലോകത്തോട് വിളിച്ച് പറയേണ്ട കാര്യമില്ല. രേണുവിന് അസുഖമുള്ളതായി അറിയാവുന്ന കുറച്ചുപേരിലൊരാളായിരുന്നു ഞാന്‍.

ഇത്രയൊക്കെ ദ്രോഹിച്ചത് പോരേ?, എനിക്ക് എന്റെ കുഞ്ഞിനെ വേണം, ഇനി ഒരു വിവാഹം പോലുമില്ല; സജ്നയോട് ഫിറോസ്!
ഇത്രയൊക്കെ ദ്രോഹിച്ചത് പോരേ?, എനിക്ക് എന്റെ കുഞ്ഞിനെ വേണം, ഇനി ഒരു വിവാഹം പോലുമില്ല; സജ്നയോട് ഫിറോസ്!

ബിഗ് ബോസിലുണ്ടായിരുന്ന സമയം മുതലാണ് ഞങ്ങളുടെ സൗഹൃദം ആരംഭിക്കുന്നത്. അവള്‍ക്കെതിരെ വരുന്ന ആരോപണങ്ങള്‍ക്ക്, നീതി എന്ന് തോന്നുന്നതൊക്കെ ഞാന്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന് പലരും എന്നെ വിമര്‍ശിച്ചിട്ടുണ്ട്. നിങ്ങളൊരു നല്ല സ്ത്രീയാണ്, നിങ്ങള്‍ക്കൊരു മാന്യതയുണ്ട്, നിങ്ങളെന്തിനാണ് രേണു സുധിയെ സപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ചോദിച്ചവരുണ്ട്. നിങ്ങളെന്തിനാണ് അവരുടെ പുറകേ പോവുന്നതെന്ന് ചോദിച്ച് എന്നെ വിമര്‍ശിച്ചവരുണ്ട്. അതും വളരെ മോശമായ ഭാഷയിലാണ് വിമര്‍ശനങ്ങള്‍. അന്നും ഇന്നും നിങ്ങളോട് ഞാന്‍ ഒറ്റക്കാര്യമേ പറഞ്ഞിട്ടുള്ളൂ. അവര്‍ രാജ്യദ്രോഹക്കുറ്റം ചെയ്തിട്ടില്ല. അവര്‍ ആരുടേയും മുന്നില്‍തുണിപറച്ച് ആടിയിട്ടില്ല. കാബറേ കളിക്കുന്നില്ല. അവര് മതസ്പര്‍ദ്ദ നടത്തിയിട്ടില്ല ഇന്നേവരെ.

ഒരു മീഡിയയിലും വന്ന് അവരത് പറഞ്ഞിട്ടുമില്ല. ജാതി പറയുകയോ, മതം പറയുകയോ ഒന്നും ചെയ്തിട്ടില്ല. അവര്‍ക്ക് ഇഷ്ടമുള്ള സാധനം ചെയ്ത് അവര്‍ ജീവിച്ചു. അത്ര തന്നെ, അതുമാത്രമാണ് രേണു സുധി ചെയ്തത്. ജീവിക്കാന്‍ വേണ്ടി കെട്ടിയാടിയ ഒരു മുഖം, ആ മുഖം എന്തിനെന്ന് അവര്‍ തന്നെ തുറന്നുപറഞ്ഞു. അവര്‍ തന്നെ അത് അഴിച്ചുവെച്ചു. ഇനിയെങ്കിലും വെറുതെ വിട്ടൂടേ അവരെ. ഞാന്‍ അവരെ സപ്പോര്‍ട്ട് ചെയ്ത് പറയുന്ന വീഡിയോകളുടെ താഴെ ഇന്നും വന്നത് , നന്നായിപ്പോയി, അവള്‍ക്ക് ഇങ്ങനെ തന്നെ വേണം, അവള്‍ കൂത്താടിയത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നൊക്കെയാണ്. എങ്ങനെ സാധിക്കുന്നു, ഇതൊക്കെ പറയാന്‍. സാധാരണ ജനങ്ങളല്ല ഇതൊന്നും പറയുന്നത്. സോഷ്യല്‍മീഡിയയിലെ കമന്റോളികളാണ്. ദുഷ്ട ജന്മങ്ങള്‍. ഒരു മനസാക്ഷിയുമില്ലാത്ത, കുറേ വൈറസുകള്‍, അവരെയാണ് ഞാന്‍ പറയുന്നതെന്നുമായിരുന്നു ശാരിക പറഞ്ഞത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X