ലക്ഷ്മി നക്ഷത്ര അന്നേ പറഞ്ഞതാണ്, അമ്മയ്ക്കും മകനുമിടയിൽ ഇത് ഈ​ഗോയുണ്ടാക്കും; സായ് കൃഷ്ണ

സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമാണ് രേണു സുധി. ഭർത്താവ് നടൻ കൊല്ലം സുധിയുടെ ആരാധകരുൾപ്പെടെ രേണുവിനെ കുറ്റപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ മണമുള്ള പെർഫ്യൂമിനെക്കുറിച്ച് പറഞ്ഞതും വിവാ​ദത്തിലായി. എനിക്കും കിച്ചുവിനും എന്റെ വീട്ടുകാരിൽ കുറച്ച് പേർക്കും മാത്രം മനസിലാകുന്ന മണമാണത്. അത് ദേഹത്ത‌‌ടിച്ചാൽ നിങ്ങൾ ഓടും. വല്ലാത്ത ​ഗന്ധമാണതെന്നായിരുന്നു രേണു സുധി പറഞ്ഞത്. കൊല്ലം സുധിയെ രേണു മറന്നു എന്ന തരത്തിൽ ഈ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.

ഇതേക്കുറിച്ച് സംസാരിക്കുകയാണ് യൂട്യൂബർ സായ് കൃഷ്ണ. പെർഫ്യം ദേഹത്ത് ഉപയോ​ഗിക്കാനുള്ളതല്ലെന്ന് പെർഫ്യൂം സമ്മാനിച്ച ലക്ഷ്മി നക്ഷത്ര നേരത്തെ പറഞ്ഞതാണെന്ന് സായ് കൃഷ്ണ ചൂണ്ടിക്കാട്ടി. പെർഫ്യൂമായി ഉപയോ​ഗിക്കാൻ പറ്റില്ലെന്ന് അന്നേ പറഞ്ഞ കാര്യമാണ്. പണ്ട് രേണുവിനോട് വലിയ സിംപതി ജനങ്ങൾക്കുണ്ടായിരുന്നു. അന്ന് അവർ പറയുന്നത് ഓഡിറ്റ് ചെയ്യില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല. വലിയ ഹേറ്റാണ് അവർക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.

Renu Sudhi

ഹേറ്റിന്റെ എക്സ്ട്രീമിലാണിപ്പോൾ. അന്നും ഇന്നും രേണു പറയുന്ന കാര്യങ്ങൾ ഒന്ന് തന്നെയാണ്. പെർഫ്യൂമിനെക്കുറിച്ച് ലക്ഷ്മി നക്ഷത്ര നേരത്തെ പറഞ്ഞതും സായ് കൃഷ്ണ തന്റെ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇതൊരിക്കലും സു​ഗന്ധമല്ല. നടന്ന് പോകുമ്പോൾ ഏത് പെർഫ്യൂമാണ് അവർ അടിച്ചത് എന്ന് തോന്നിക്കുന്ന തരത്തിലുള്ള സു​ഗന്ധമല്ല ഇത്. അന്ന് യൂസഫ് ഭായ് എന്നോട് ഇങ്ങോ‌ട്ട് ചോദിച്ച കുറച്ച് ചോദ്യങ്ങളുണ്ടായിരുന്നു. വസ്ത്രം കുറച്ച് നാൾ എടുത്ത് വെച്ചതിനാൽ പൂപ്പലിന്റെ സ്മെൽ ഉണ്ട്. രക്തത്തിന്റെ സ്മെൽ ഉണ്ട്. വിയർപ്പിന്റെയും മണമുണ്ട്.

സുധി ചേട്ടൻ കഴിക്കുമോ എന്നെന്നോട് യൂസഫിക്ക ചോദിച്ചിരുന്നു. വലിക്കാറുണ്ടായിരുന്നു. ആ മണങ്ങളെല്ലാം ചേർന്നതാണത്. പക്ഷെ സുധി ചേട്ടന്റെ മണമാണതെന്നാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്. എന്നാൽ ഇന്ന് രേണുവിനോടുള്ള വിരോധം കാണണം എന്ത് പറഞ്ഞിട്ടും ആളുകൾ മനസിലാക്കുന്നില്ലെന്നാണ് സായ് കൃഷ്ണ പറയുന്നത്. മീഡിയകളുടെ ചോദ്യങ്ങളെയും സായ് കൃഷ്ണ വിമർശിക്കുന്നുണ്ട്. ഇത് എവിടെ ചെന്ന് നിൽക്കുമെന്നാണ് ഞാൻ ആലോചിക്കുന്നത്. യെസ്മ സീരീസിൽ അഭിനയിക്കുമോ എന്നൊക്കെയാണ് ചോദിക്കുന്നത്.

Renu Sudhi

മീഡിയ അവരെ ഭയങ്കരമായി എക്സ്പ്ലോയിറ്റ് ചെയ്യുന്നുണ്ട്. അവരതിന് നിന്ന് കൊടുക്കുന്നുമുണ്ട്. എക്സ്പ്ലോയിറ്റേഷൻ അവർ വിളിച്ച് വരുത്തുന്നത് പോലെയാണ് എനിക്ക് തോന്നിയതെന്ന് സായ് കൃഷ്ണ പറയുന്നു. കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചു കഴിഞ്ഞ ദിവസം ഒരു ഓൺലെെൻ മീഡിയക്ക് അഭിമുഖം നൽകിയിരുന്നു. അഭിമുഖത്തിൽ ആങ്കർ കിച്ചുവിനോട് ചോദിച്ച ചോദ്യങ്ങൾ വളരെ മോശമാണെന്നും സായ് കൃഷ്ണ പറയുന്നു.

ഒരു മകനോട് അമ്മയുടെ ഇപ്പോഴത്തെ കാര്യങ്ങൾ ചോദിക്കുമ്പോൾ ചോദിക്കുന്നതിൽ ഒരു മാന്യതയും ഉളുപ്പും വേണം. അതൊന്നുമില്ലാത്ത കാര്യങ്ങളാണിവർ ചോദിച്ചതെന്ന് സായ് കൃഷ്ണ തുറന്നടിച്ചു. ആ ചെക്കൻ ചെറിയ പ്രായവും റിയാക്ട് ചെയ്യാൻ പറ്റാത്ത സിറ്റുവേഷനുമായത് കൊണ്ടാണ് ഇറങ്ങിപ്പോടെ എന്ന് പറയാത്തത്. പത്ത് കൊല്ലം കഴിഞ്ഞിട്ടാണ് പോയി ചോദിച്ചതെങ്കിൽ ക്യാമറയും ലെെറ്റുമെല്ലാം എടുത്തെറിഞ്ഞ് തലയടിച്ച് പൊട്ടിച്ച് അവൻ ഇറക്കി വിടും.

അത്രയും മോശമായ ചോദ്യങ്ങളാണ് ആങ്കർ ചോദിച്ചതെന്നും സായ് കൃഷ്ണ തുറന്നടിച്ചു. അഭിമുഖത്തിനിടെ രേണുവിന്റെ റീലുകളെക്കുറിച്ച് ചോദിച്ചപ്പോൾ കിച്ചു ചിരിക്കുന്നുണ്ട്. ഇത് തെറ്റായി ഓൺലെെൻ മീഡിയ വ്യാഖ്യാനിക്കും. ആ അമ്മയും മകനും തമ്മിൽ ഒരു പ്രശ്നവുമില്ല. എന്നാൽ ഈ സംഭവം കാരണം അവർ തമ്മിൽ ഈ​ഗോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സായ് കൃഷ്ണ പറയുന്നുണ്ട്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X