ലക്ഷ്മി നക്ഷത്രയാണ് ഇതിന് തുടക്കമിട്ടത്, രേണുവിന് വളരെ ക്ലിയർ ആയി പറയാമായിരുന്നു; സായ് കൃഷ്ണ

രേണു സുധിക്കും മക്കൾക്കും വീട് നൽകാൻ സ്ഥലം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ് രേണുവിന് നൽകിയ മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്. ബിഷപ്പിനെതിരെ ചെയ്ത എല്ലാ വീഡിയോകളും ഏഴ് ദിവസത്തിനുള്ളിൽ ഡിലീറ്റ് ചെയ്തില്ലെങ്കിൽ ഇഷ്ടദാനം നൽകിയ വസ്തുവിന്റെ ആധാരം റദ്ദ് ചെയ്യുമെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നൽകിയിരിക്കുന്നത്. വിഷയത്തിൽ യൂട്യൂബ് സായ് കൃഷ്ണ നടത്തിയ പ്രതികരണമാണിപ്പോൾ ശ്ര​ദ്ധ നേടുന്നത്.

സത്യത്തിൽ ഇത് പൊട്ടാത്ത ബോംബാണ്. ഈ ബിഷപ്പിനെ രേണു സുധിയുടെ ആൾക്കാരെന്ന് പറയപ്പെടുന്ന ഒരു കൂട്ടം ആൾക്കാർ അറ്റാക്ക് ചെയ്യുന്നുണ്ട്. അതിന്റെ പേരിൽ അയാൾ കേസ് കൊടുത്തിട്ടുണ്ട്. അത് വാർത്തയായതുമാണ്. ഒരു പരിധി വരെ ഈ ആക്രമണങ്ങൾ അയാൾ സഹിച്ചെന്ന് തോന്നുന്നു. ഇപ്പോൾ രേണു സുധി തന്നെ ഫ്രണ്ടിന്റെ ചാനലിൽ ബിഷപ്പ് എന്നതിന് പകരം വിഷപ്പ്, വിഷപ്പാമ്പ് എന്നൊക്കെയുള്ള ഡയലോ​ഗുകളടിക്കാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹമിങ്ങനെ ചെയ്തത്.

Renu Sudhi  Bishop Issue

ഇത്രയെങ്കിലും ചെയ്യണ്ടേ ഒരു മനുഷ്യൻ. സം​ഗതി നനഞ്ഞ പടക്കമാണെങ്കിലും ഒന്നെങ്കിലും എടുത്ത് പൊട്ടിക്കേണ്ടേ. വെെദികനാണെന്ന് കരുതി അയാൾ എല്ലാത്തിലും യേശു ക്രിസ്തു ആകണോ. വീട് പണിയുടെ പ്രശ്നങ്ങൾ പറഞ്ഞതാണ് ഇതിന്റെയൊക്കെ തുടക്കം. ഇത് ഒറ്റപ്പെട്ട സ്ഥലമാണെന്ന് രേണു ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതൊക്കെ ദാനം ചെയ്തയാൾ കേൾക്കുമ്പോൾ എത്ര വേദനിക്കും. നമുക്കൊരു സാധനം ദാനമായി കിട്ടിയാൽ അതിലങ്ങ് ജീവിക്കുക. പക്ഷെ അവരുടെ അടിമയായി ജീവിക്കാൻ ഞാൻ പറയില്ല.

ലക്ഷ്മി നക്ഷത്ര രേണുവിന്റെ പഴയ വീട്ടിലേക്ക് കളിപ്പാട്ടവും ഡ്രസും പെർഫ്യൂമുമെല്ലാം കൊണ്ട് കൊടുക്കുന്നത് ജനങ്ങളെ കാണിച്ചു. സുധി ജീവിച്ചിരുന്ന കാലത്ത് സുധിയും രേണുവും ആളുകളോട് കാശ് വാങ്ങിച്ചിട്ടുണ്ട്. ഇത് ഇവരുടെ സ്ഥിരം പോക്കായിരുന്നു. ആ പോക്കിലാണ് സുധിക്ക് ഈ അപകടം സംഭവിച്ചത്. ഇതിന് ശേഷമാണ് ലക്ഷ്മി നക്ഷത്ര ഇമോഷണലായ കാര്യങ്ങളുമായെത്തുന്നത്. 24 ന്യൂസും സഹായിക്കുന്നു.

അതിനിടയിലാണ് ഒരു നല്ല കാര്യമല്ലേ എന്ന് പറഞ്ഞ് ഈ ബിഷപ്പ് കയറി വരുന്നു. അങ്ങനെയായിരുന്നു ഇതെല്ലാം സംഭവിച്ചത്. അന്ന് രേണുവിനും കുടുംബത്തിനും ഈ സഹായങ്ങൾക്ക് അർഹതയുണ്ടായിരുന്നു. അത് കുട്ടികളുടെ പേരിലുള്ള സ്വത്താണെന്നും അവർക്ക് ഭാവിയിൽ ഉപകാരപ്പെടുമെന്നുമുള്ള ബോധം വേണ്ടത് രേണുവിനല്ലേ.

അത് രേണുവിനില്ല. രേണുവിന് മീഡിയയെ കാണുമ്പോൾ എന്തെങ്കിലുമൊക്കെ വിളിച്ച് പറയണം. രേണുവിന് വളരെ ക്ലിയർ ആയി വീടിനെക്കുറിച്ച് സംസാരിക്കരുത് എന്ന് മീഡിയകളോട് പറയാമായിരുന്നെന്നും സായ് കൃഷ്ണ പറയുന്നു. 24 ന്യൂസിന്റെ അവസ്ഥ ആലോചിച്ച് നോക്കിയേ. ഇതുവരെ ഈ ശ്രീകണ്ഠൻ നായർ ഇങ്ങനെയാരു വള്ളി പിടിച്ചിട്ടില്ല. മതിൽ പണിത മറുനാടൻ നാട്ടിൽ എല്ലാവരെയും വെറുപ്പിക്കുന്നതാണ്. മറുനാടൻ വരെ ആയുധം വെച്ച് കീഴടങ്ങിയെന്ന് സായ് കൃഷ്ണ പറഞ്ഞപ്പോൾ എല്ലാത്തിലും ലക്ഷ്മിയെ പറഞ്ഞാൽ മതിയെന്ന് സായ് കൃഷ്ണയുടെ ഭർത്താവ് സ്നേഹയും പറഞ്ഞു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X