ഒരു ദിവസം കരച്ചിൽ മാപ്പ്, അടുത്ത ദിവസം വെല്ലുവിളി, ഇവരെ മനസിലാക്കാൻ കഴിയുന്നില്ല, അവശതകൾ എവിടെ?; ചർച്ച!

വീണ്ടും രേണു സുധിയും കിച്ചുവും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചിരിക്കുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ കിച്ചു ജീവിത കഥ വെളിപ്പെടുത്തിയശേഷം കെട്ടടങ്ങിയതായിരുന്നു. പിന്നീട് രേണുവിന് കാൻസർ സ്ഥിരീകരിച്ചു. ഇതോടെ വീണ്ടും നെ​ഗറ്റിവിറ്റിയും വിമർശനവും കിച്ചുവിന് ലഭിക്കാൻ തുടങ്ങി. രാപ്പകൽ ഇല്ലാതെ അധ്വാനിച്ച് പോറ്റി വളർത്തിയ അമ്മയെ തിരിഞ്ഞ് നോക്കാത്ത മകൻ, കാൻസർ രോ​ഗിയാണ് രേണുവെന്ന് അറിഞ്ഞിട്ടും മനസാക്ഷിയുടെ ചെറുകണിക പോലും കിച്ചുവിന് ഇല്ല എന്നിങ്ങനെയായിരുന്നു വിമർശനങ്ങൾ.

പ്രണയത്തിന് പ്രായമില്ല; അമ്പതാം വയസിൽ വിവാഹിതനായി മലയാളികളുടെ ശ്രീകൃഷ്ണൻ, വൈറലായി അരവിന്ദിന്റെ വിവാ​ഹ ഫോട്ടോ!
പ്രണയത്തിന് പ്രായമില്ല; അമ്പതാം വയസിൽ വിവാഹിതനായി മലയാളികളുടെ ശ്രീകൃഷ്ണൻ, വൈറലായി അരവിന്ദിന്റെ വിവാ​ഹ ഫോട്ടോ!

കുറ്റപ്പെടുത്തലുകളും സൈബർ ആക്രമണവും കൂടിയപ്പോൾ കിച്ചു രേണുവിനെ കാണാൻ സുധിലയത്തിലേക്ക് ചെന്നു. പക്ഷെ ഐസിയുവിൽ ചികിത്സയിൽ ആയിരുന്നതിനാൽ രേണുവിനെ കാണാൻ കഴിഞ്ഞില്ല. പകരം സഹോദരനെ കണ്ട് മടങ്ങി.

Renu Sudhi Kichu Controversy

രേണുവിന്റെ വീട് സന്ദർശിച്ച് തിരികെ എത്തിയ കിച്ചു ഇന്നലെ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. എന്തുകൊണ്ടാണ് അമ്മയിൽ നിന്നും അകലം പാലിക്കുന്നത്?, കാൻസർ രോ​ഗം സ്ഥിരീകരിച്ചിട്ടും കാണാൻ പോകാൻ താമസിച്ചതിന് കാരണമെന്ത്? എന്നിവയ്ക്കെല്ലാമുള്ള വിശദീകരണമായിരുന്നു ആ വീഡിയോ.

രേണു സബ്സ്ക്രിപ്ഷൻ എന്ന പേരിൽ കാണിച്ച് കൂട്ടിയതെല്ലാം തന്നെ ബാധിച്ചതിനാലും അത് മൂലം ഉണ്ടായ വിഷമം കൊണ്ടുമാണ് താൻ അമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചത് എന്നാണ് കിച്ചു പറഞ്ഞത്. കിച്ചുവിന്റെ പുതിയ വിശദീകരണ വീഡിയോ ശ്രദ്ധയിൽപ്പെട്ട രേണു രൂക്ഷമായാണ് പ്രതികരിച്ചത്. താൻ സബ്സ്ക്രിപ്ഷൻ ആരംഭിച്ചത് കിച്ചുവിന്റെ സമ്മതത്തോടെയാണ് എന്നും അതിൽ നിന്നും സമ്പാദിച്ചതിൽ നിന്ന് അടക്കം കിച്ചുവിന് നൽകിയിട്ടുണ്ടെന്നുമെല്ലാമാണ് രേണു പറഞ്ഞത്.

സബ്സ്ക്രിപ്ഷൻ തുടങ്ങിയപ്പോൾ അഭിനന്ദിച്ചവൻ, പണവും വാങ്ങി, കിച്ചുവിന് വേണ്ടി പോലീസ് സ്റ്റേഷൻ കയറി, ഞാൻ ചത്താലും!
സബ്സ്ക്രിപ്ഷൻ തുടങ്ങിയപ്പോൾ അഭിനന്ദിച്ചവൻ, പണവും വാങ്ങി, കിച്ചുവിന് വേണ്ടി പോലീസ് സ്റ്റേഷൻ കയറി, ഞാൻ ചത്താലും!

എന്നാൽ ഇത്തവണ രേണുവിന് എതിരാണ് ​ഗാലറി. ഇത്രയും കാലം രേണുവിന്റെ ആയുർ ആരോ​ഗ്യത്തിനും രോ​ഗശാന്തിക്കും വേണ്ടി പ്രാർത്ഥിച്ചവർ അടക്കം കിച്ചുവിനെ കടന്ന് ആക്രമിച്ച രേണുവിന് എതിരെ രം​ഗത്ത് എത്തി. സുധിലയം നിർമ്മിച്ച് നൽകിയ കെഎച്ച്ഡിഇസി സംഘടനയുടെ ഭാരവാഹി ഫിറോസ് കുറിച്ചത് ഇങ്ങനെയാണ്... വല്ലാത്ത ഒരു അവസ്ഥ. രേണുവിനെ മനസിലാക്കാൻ കഴിയുന്നില്ല. ഒരു ദിവസം കരച്ചിൽ, സങ്കടം, മാപ്പ്.

അടുത്ത ദിവസം വെല്ലുവിളി ബഹളം. രേണു... നിങ്ങൾക്ക്‌ കാര്യങ്ങൾ പറഞ്ഞ് തരാൻ ആരുമില്ലേ അവിടെ എന്നാണ് ഫിറോസ് ചോദിച്ചത്. രേണു മൊത്തം അഭിനയമാണ്. ഇതുപോലെ ഈ അവസ്ഥയിൽ ഏതെങ്കിലും രോഗിയെ കണ്ടിട്ടുണ്ടോ?. ഇവർക്ക് പഞ്ച പാവമായി ഇരിക്കാൻ പറ്റില്ല. ഇതാണ് സ്വാഭാവം ഇപ്പോൾ കണ്ടില്ലേ വിശ്വരൂപം വെളിയിൽ വന്നത്.

Renu Sudhi Kichu Controversy

പണവും ഫെയിമും മോഹിച്ച് രേണു തെറ്റുകളിൽ നിന്നും തെറ്റുകളിലേക്ക് പോയി. രേണുവിന് ബിഗ്‌ബോസിൽ നിന്നും വന്നപ്പോൾ ക്യാഷ് ഒത്തിരി കിട്ടി ഇല്ലേലും അത്യാവശ്യം നല്ല ഫെയിം കിട്ടിയിരുന്നു. അതും കൊണ്ട് കിട്ടുന്ന നല്ല വർക്കുകൾ മാത്രം ചെയ്ത് സ്വന്തം യുട്യൂബ് ചാനലും ആയിട്ട് മുന്നോട്ട് പോയിരുന്നുവെങ്കിൽ.

ഇപ്പോൾ കിച്ചുവിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചത് ഉൾപ്പെടെ ജനങ്ങളുടെ വെറുപ്പ് ഒന്നും തന്നെ ഇത്രയും അധികം വരില്ലായിരുന്നു, സബ്സ്ക്രിപ്ഷൻ ആരംഭിച്ചുവെങ്കിൽ അത് നല്ലതെന്ന് കിച്ചു ചിലപ്പോൾ പറഞ്ഞ് കാണും. പക്ഷെ രേണു ഇതൊക്കെയാകും കാണിച്ച് കൂട്ടുകയെന്ന് കരുതി കാണില്ല. പിന്നീട് കാണിച്ച് കൂട്ടിയത് കണ്ടതും അവന്റെ കൂട്ടുകാരുടെ അമ്മമാർ അവരെ വിലക്കുകയും ചെയ്തതോടെയാണ് കിച്ചു എതിർത്തത്. ഇക്കാര്യത്തിൽ രേണു നുണ പറയേണ്ട.

കുടുംബത്തെ സംരക്ഷിക്കണമെന്ന ഉത്തരവാദിത്തബോധം, അധികാര പ്രകടനമോ അഹങ്കാരമോ അല്ല, കർമ്മം കൊണ്ട് അമ്മയായവൾ!
കുടുംബത്തെ സംരക്ഷിക്കണമെന്ന ഉത്തരവാദിത്തബോധം, അധികാര പ്രകടനമോ അഹങ്കാരമോ അല്ല, കർമ്മം കൊണ്ട് അമ്മയായവൾ!

കിച്ചുവിനെ അടിക്കാൻ വടി കിട്ടിയപ്പോൾ രേണുവിന്റെ അവശതകൾ പമ്പ കടന്നു. എന്തൊരു ആവേശമാണ്. സത്യത്തിൽ അസുഖ ബാധിതയാണോ?. ഇനിയെങ്കിലും കാര്യങ്ങൾ മനസിലാക്കി മകന് വേണ്ടി മുന്നോട്ട് പോകാൻ ശ്രമിച്ചൂടേ എന്നിങ്ങനെ നീളുന്നു കമന്റുകൾ.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X