നിങ്ങൾ എങ്ങും പോകരുത്, നമ്മുടെ വീടല്ലേ പപ്പ, ഞാൻ ഒന്നും പറഞ്ഞിട്ടില്ല; പപ്പയെ കിച്ചു വിളിച്ചെന്ന് രേണു സുധി!

കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചു എന്ന് അറിയപ്പെടുന്ന രാഹുൽ പുതിയ വീടിന്റെ ഇപ്പോഴത്തെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി വ്ലോ​ഗ് ചെയ്തശേഷമാണ് സന്നദ്ധ സംഘടന വെച്ച് നൽകിയ വീട് വീണ്ടും ചർച്ച വിഷയമാകുന്നത്. വീട് നിർമ്മിച്ചവരും രേണുവും മാതാപിതാക്കളും തമ്മിലുള്ള വാക്കേറ്റം വരെ നടന്നു. താൻ വീട്ടിൽ നിന്നും മാറി താമസിക്കുന്നതിനെ കുറിച്ച് വരെ ആലോചിച്ച് തുടങ്ങിയെന്നാണ് രേണു ഒരു അഭിമുഖത്തിൽ പറഞ്ഞത്. ആ വീട്ടിൽ താമസിച്ച് എന്തെങ്കിലും ചെയ്യണമെങ്കിൽ നാട്ടുകാരെ ബോധിപ്പിക്കേണ്ട അവസ്ഥയാണെന്നും രേണു പറഞ്ഞിരുന്നു.

വീട് വെക്കാൻ സ്ഥലം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിലും രേണുവിന് എതിരാണ്. ഇപ്പോഴിതാ സുധിയുടെ മൂത്തമകൻ കിച്ചുവിനെ കുറിച്ചും ബിഷപ്പിനെ കുറിച്ചും രേണു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സ്ഥിരത ഇല്ലാതെ സംസാരിക്കുന്ന വ്യക്തിയാണ് ബിഷപ്പെന്ന് ഹോണസ്റ്റ് ഹവർ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രേണു പറഞ്ഞു.

Renu Sudhi
Photo Credit: Renu Sudhi / instagram

ബിഷപ്പ് കാര്യങ്ങൾ മാറ്റി മാറ്റിയാണ് പറയുന്നത്. അദ്ദേഹത്തിന്റെ കാര്യം പറയാനാണെങ്കിൽ ഒരുപാടുണ്ട് പറയാൻ. പക്ഷെ ഞാൻ വ്യക്തിഹത്യ ചെയ്യുന്നില്ല. ഒരു ഇന്റ‌ർവ്യൂവിൽ ബിഷപ്പ് ഞാൻ നല്ലതാണെന്ന് പറയും. അടുത്ത ഇന്റർവ്യൂവിൽ ഞാൻ മോശമാണെന്ന് പറയും. ഇങ്ങനെ സ്ഥിരത ഇല്ലാതെ സംസാരിക്കുന്നവരുടെ കാര്യത്തിൽ ഞാൻ എന്ത് പറയാനാണ്.

കുടുംബ സ്വത്തിൽ നിന്നുമാണ് അദ്ദേഹം ഞ​ങ്ങൾക്ക് സ്ഥലം തന്നത്. അതിന്റെ പേരിലും കുറേ കാര്യങ്ങൾ നടക്കുന്നുണ്ട്. ഞാൻ അതൊന്നും പറയുന്നില്ല. എന്റെ പേരിൽ ആരും ഒന്നും എഴുതി തന്നിട്ടില്ല. പുള്ളിയുടെ ഇന്റർവ്യു ഒന്നും ഞാൻ കാണാറില്ല. പുള്ളിയുടെ മാത്രമല്ല ആരുടേയും കാണാറില്ല. ഞാൻ ആ വീട്ടിൽ നിന്നും മാറാൻ ആലോചിക്കുന്നുവെന്ന് പറഞ്ഞിരുന്നു.

പക്ഷെ ഇതുവരെ മാറിയില്ലല്ലോ. പിന്നെ എന്തിനാണ് ബിഷപ്പ് വിഷമിക്കുന്നത്. അദ്ദേഹത്തിനെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. കാരണം സ്ഥിരത ഇല്ലാതെയാണ് പുള്ളി സംസാരിക്കുന്നത്. ഒരു വാക്ക് പറഞ്ഞാൽ അതിൽ ഉറച്ച് നിൽക്കണം. അല്ലാതെ ഒരു ചാനലിനോട് രേണു സുധി നല്ലതാണെന്നും മറ്റൊരു ചാനലിനോട് രേണു സുധി മോശമാണെന്നുമല്ല പറയേണ്ടത്.

ഇതിൽ ഏതാണ് സത്യം. അദ്ദേഹത്തെ പറ്റി ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്. ഞാൻ അത് പറയുന്നില്ലല്ലോ. എന്നെ പറ്റി എന്തൊക്കെയാണ് പറയുന്നത്. അ​ദ്ദേഹത്തെ കുറിച്ച് കേട്ട കഥകൾ ഞാൻ വിശ്വസിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കാര്യം പറയാൻ ‍ഞാൻ താൽപര്യപ്പെടുന്നില്ലെന്നും രേണു പറഞ്ഞു. ഒരു വിവാദത്തെ പറ്റിയും ഞാനും കിച്ചുവും സംസാരിക്കാറില്ല. അവൻ കഴിഞ്ഞ ദിവസം പപ്പയേയും അമ്മയേയും വിളിച്ച് സംസാരിച്ചിരുന്നു.

Renu Sudhi
Photo Credit: Renu Sudhi / instagram

നിങ്ങൾ എങ്ങും പോകരുതെന്ന് പറഞ്ഞു. ഞാൻ ഒന്നും പറഞ്ഞിട്ടില്ല. നിങ്ങൾ എങ്ങും പോകരുത്. നമ്മുടെ വീടല്ലേ പപ്പ. അനിയനെ നോക്കണ്ടേയെന്ന് അവൻ പപ്പയോട് സംസാരിച്ചതായി ഞാൻ അറിഞ്ഞു. ഞാനും എന്നും വിളിച്ച് സാധാരണപോലെ സംസാരിക്കും. വിവാദത്തെ പറ്റി ഈ നിമിഷം വരെ ഞാനും അവനും സംസാരിച്ചിട്ടില്ല.

മുമ്പ് ഞാൻ ബോൾഡല്ലായിരുന്നുവെങ്കിലും എന്റേതായ കാര്യങ്ങൾക്ക് ബോൾഡായിരുന്നു. അന്ന് മീഡിയയ്ക്ക് എന്നെ അറിയില്ല. അതുകൊണ്ടാണ് ഞാൻ പെട്ടന്ന് ബോൾഡായി എന്ന് അവർ പറയുന്നത്. മുമ്പും ബോൾ‌‍ഡ്നസ് കാണിക്കേണ്ടിടത്ത് ഞാൻ കാണിക്കുമായിരുന്നു. സുധി ചേട്ടനുള്ളപ്പോഴും പ്രതികരിക്കുമായിരുന്നു. എനിക്ക് ധൈര്യം തരുന്ന കുറച്ച് പേരുണ്ട്. അവരാണ് എന്റെ സപ്പോർട്ടാണ്.

എന്നെ സഹായിച്ചവർ മാത്രമല്ല അവരോട് പല കാര്യങ്ങൾ ചോദിച്ചപ്പോൾ ഞാനും വിഷമിച്ചിട്ടുണ്ട്. വീട് വെക്കാൻ സഹായിച്ചവരെ ഞാൻ ബ്ലാക്ക് മെയിൽ ചെയ്തിട്ടില്ലെന്നും പുതിയ അഭിമുഖത്തിൽ രേണു വ്യക്തമാക്കി.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X