ചെരുപ്പിനോടും കാലിനോടും വരെ ആരാധന, അയാൾക്ക് ഞാൻ ദേവി, ഭക്തനാണെന്ന് പറയും; ആരാധകനെ കുറിച്ച് രേണു!
ഭർത്താവും കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷമാണ് ഭാര്യ രേണു അഭിനയത്തിലേക്ക് ഇറങ്ങിയത്. ഇതിനോടകം നിരവധി ഷോർട്ട് ഫിലിമുകളിലും മ്യൂസിക്ക് വീഡിയോകളിലും രേണു അഭിനയിച്ച് കഴിഞ്ഞു. ഇതിന് പുറമെ മോഡലിങിലും സജീവമാണ്. സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന താരത്തിന് വലിയൊരു ആരാധക വൃന്ദവുമുണ്ട്. ഒന്നുമല്ലാതിരുന്നിടത്ത് നിന്ന് ഇത്രയൊക്കെ നേടിയെടുത്തുവെങ്കിൽ ജീവിതം മെച്ചപ്പെടുത്തിയെങ്കിൽ അതിന് രേണുവിനെ പ്രശംസിച്ചേ മതിയാകൂ എന്നാണ് പിന്തുണയ്ക്കുന്നവർ പറയാറുള്ളത്.
കമന്റ് ബോക്സിൽ വന്ന് ചീത്ത വിളിക്കുന്നവരും അശ്ലീലം എഴുതിയിടുന്നവരും മാത്രമല്ല തന്നോട് കടുത്ത ആരാധനയുള്ളവർ വരെ ഫോളോവേഴ്സിൽ ഉണ്ടെന്ന് പറയുകയാണിപ്പോൾ രേണു. തന്നെ ദേവിയായി കണ്ട് ആരാധിക്കുന്ന ഭക്തനെ കുറിച്ച് രേണു വെളിപ്പെടുത്തി.

തന്റെ കാലിനോടും ചെരുപ്പിനോടും വരെ അയാൾക്ക് ആരാധനയാണെന്നും നെഗറ്റീവ് കമന്റിടുന്നവർക്ക് വരെ അയാൾ മറുപടി കൊടുക്കുന്നത് താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും രേണു പറയുന്നു. അയാളുടെ കോൾ വരുന്നത് കാണുമ്പോൾ നമ്മൾ എടുക്കാൻ തുടങ്ങും. പക്ഷെ കോൾ എടുക്കാനല്ല. പുള്ളിക്ക് മെസേജ് കാണുകയാണ് വേണ്ടത്. എന്റെ ചെരുപ്പൊന്ന് കണ്ടാൽ മതി പുള്ളിക്ക് ആശ്വാസമാകും. ഇപ്പോൾ തുടങ്ങിയ ആരാധനയല്ല. മാസങ്ങളായി.
കരിമിഴി കണ്ണാലെ എന്ന എന്റെ ആൽബം ഇറങ്ങിയശേഷമാണ് ആ പുള്ളിക്ക് ആരാധന വന്നതെന്ന് തോന്നുന്നു. അടുത്തിടെയാണ് പുള്ളി വീണ്ടും ഇൻസ്റ്റഗ്രാമിൽ ആക്ടീവായത്. ഞാൻ ആദ്യം കരുതി കളിയാക്കുകയാണെന്ന്. കളിയാക്കൽ അല്ല. എല്ലാത്തിനും വന്ന് കമന്റിടും. അമ്മേ ദേവി അനുഗ്രഹിക്കണമേ അമ്മേ. എന്റെ പ്രാർത്ഥന കേൾക്കണമേ രേണു ദേവി എന്നൊക്കെ മെസേജ് കാണാം.
ഓരോരുത്തരുടെ ചിന്തകൾ കൊണ്ടാകും ഇങ്ങനെയൊക്കെ പറയുന്നത്. ഞാൻ ദൈവമായി അയാൾക്ക്. കയ്യൊക്കെ കൂപ്പി തൊഴുതാണ് ആരാധിക്കുന്നത്. തൊഴുത‍് നിൽക്കുന്ന ഫോട്ടോസ് അയച്ച് തരാറുണ്ട് അയാൾ. കമന്റ്സിലും കാണാം. പുള്ളിക്കാരന്റെ കമന്റുകൾ കണ്ട് വേറൊരുത്തൻ കമന്റിട്ടിരുന്നു. ഇത് രേണുവിന്റെ വേറെ അക്കൗണ്ടാണെന്ന്. അപ്പോഴേക്കും പുള്ളി വന്ന് പറഞ്ഞു.
ഒരിക്കലും അല്ല ഞാൻ രേണുവിന്റെ ഭക്തനാണെന്ന്. ദേവി എന്നാണ് വിശേഷിപ്പിച്ചത്. എന്റെ ചെരുപ്പിനും കാലിനും വരെ ആരാധകരുണ്ട് എന്നും രേണു പറയുന്നു. സെലിബ്രിറ്റീസിനോട് അന്തമായ ആരാധനയുള്ള ഒരുപാട് ഫാൻസുണ്ട്. നടിമാരുടെ പേരിൽ അമ്പലം വരെ പണിത ഫാൻസുള്ള രാജ്യമാണ് ഇന്ത്യ. നടി ഹണി റോസിനായി തമിഴ്നാട്ടില്‍ ആരാധകന്‍ ക്ഷേത്രം പണിതിട്ടുണ്ട്.

ഒരു സ്വകാര്യ ചാനലിന്‍റെ ഗെയിം ഷോയിലാണ് ഹണി റോസ് തന്‍റെ പേരില്‍ അമ്പലം പണിത കാര്യം വെളിപ്പെടുത്തിയത്. തന്‍റെ ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതല്‍ സ്ഥിരമായി ഫോണില്‍ വിളിച്ച് അഭിനന്ദിക്കുന്ന തമിഴ് ആരാധകന്‍ എല്ലാ സിനിമയും കണ്ട് അഭിപ്രായം പറയാറുണ്ടെന്നും അദ്ദേഹമാണ് ക്ഷേത്രം പണിതതെന്നും ഹണി റോസ് വെളിപ്പെടുത്തിയിരുന്നു.
തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്ന ആരാധകനെ പാണ്ടിയെന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും ഹണി റോസ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഹണി റോസിന് മാത്രമല്ല അവതാരകയും പാചകവിദഗ്ദയുമായി ലക്ഷ്മി നായരുടെ പേരിലും തമിഴ്നാട്ടിൽ അമ്പലമുണ്ട്. ലക്ഷ്മിയുടെ പിറന്നാൾ ദിവസം അവിടെ പ്രത്യേക പൂജയും പായസ വിതരണവും നടക്കാറുണ്ടത്രെ. ഇതുവരെ ക്ഷേത്രം കാണാനായിട്ടില്ല. ഒരു തവണ അവിടെ പോയിക്കാണമെന്നുണ്ടെന്നും ലക്ഷ്മി നായർ പറഞ്ഞിരുന്നു.
വിധവയായ സ്ത്രീ ഗ്ലാമറസായി വേഷം ധരിക്കുന്നു പ്രണയ രംഗങ്ങളിൽ അഭിനയിക്കുന്നുവെന്ന് ആരോപിച്ചാണ് രേണുവിന് ഏറ്റവും കൂടുതൽ വിമർശനം ലഭിക്കുന്നത്. എന്നാൽ താരം അതൊന്നും ഇപ്പോൾ കാര്യമാക്കാറില്ല.


Click it and Unblock the Notifications











