നടി മാത്രമല്ല ഞാനിപ്പോൾ ഒരു മോഡൽ കൂടിയാണ്; രേണു സുധി ഒരു വർക്കിന് വാങ്ങുന്ന പ്രതിഫലം, എല്ലാം ജോലിയുടെ ഭാ​ഗം!

നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ മരണശേഷമാണ് ഭാര്യ രേണു അഭിനയം തൊഴിലായി സ്വീകരിച്ചത്. സിനിമ, മ്യൂസിക്ക് വീഡിയോകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിൽ നിന്നെല്ലാം നിരവധി അവസരങ്ങൾ രേണുവിനെ തേടി എത്തുന്നുണ്ട്. അഭിനയത്തോട് പണ്ട് മുതൽ കമ്പമുള്ളയാളാണ് രേണു. എന്നാൽ പ്രതീക്ഷിച്ചത് പോലൊരു പ്രതികരണമായിരുന്നില്ല അഭിനയം തൊഴിലായി സ്വീകരിച്ച രേണുവിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

അഭിനയം, വസ്ത്രധാരണം എന്നിവയിൽ അടക്കം രേണു വിമർശനം നേരിടുന്നുണ്ട്. അഭിനയത്തിലേക്ക് ഇറങ്ങിയശേഷം രേണുവിന് വരുമാനം വർധിച്ചുവെന്നും ലൈഫ് സ്റ്റൈൽ തന്നെ മാറിയെന്നും പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ആദ്യമായി താൻ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രേണു. മൈന്റ് എസ്കേപ്പ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

Renu Sudhi
Photo Credit: Renu Sudhi / instagram

അലിൻ ജോസ് പെരേരയെ കുറിച്ചും ​ഗ്ലാമറസ് ഫോട്ടോഷൂട്ടിന് പിന്നിലെ കാരണവുമെല്ലാം രേണു വിശദീകരിച്ചു. സുധിയുടെ രണ്ടാം ചരമ വാർഷികത്തിൽ പങ്കെടുക്കാൻ എത്തിയ അലിൻ ജോസ് രേണുവിന്റെ വീടിന് മുന്നിൽ ഡാൻസ് കളിച്ചതും അത് പ്രോത്സാഹിപ്പിച്ച് രേണുവും കുടുംബാം​ഗങ്ങളും ചിരിച്ചതും വിവാ​ദമായിരുന്നു. അലിൻ ജോസ് പെരേര പാവമാണ്. കുട്ടിത്തമാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് പാവം മനുഷ്യനാണ്.

അതിനെ ആളുകൾ എന്തെങ്കിലുമൊക്കെ പറയുന്നത് കേൾക്കുമ്പോൾ നമുക്ക് വിഷമം വരും. അവനെ ആളുകൾ തെറി പറയുന്ന വീഡിയോയൊക്കെ ഞാൻ കണ്ടിരുന്നു. ചേച്ചി എന്നാണ് എന്നെ വിളിക്കുന്നത്. ഇരുപത്തിനാല് വയസ് മാത്രമെയുള്ളു എന്നാണ് രേണു പറഞ്ഞത്. അലിൻ ജോസിനൊപ്പം ചില പ്രോജക്ടുകളിലും രേണു അഭിനയിച്ചിട്ടുണ്ട്.

ഞാൻ ആരുടേയും ലൈഫിലേക്ക് കയറി ചെല്ലുന്നില്ല. പക്ഷെ എന്റെ പേഴ്സണൽ ലൈഫ് ആളുകൾ കുത്തിപൊക്കുന്നു. ഞാൻ എന്ത് ചെയ്താലും അത് പ്രശ്നമെന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. എനിക്കൊന്ന് ചിരിക്കാൻ പോലും അവകാശമില്ലേ. സുധി ചേട്ടൻ എന്റെ ഭർത്താവല്ലേ. നാട്ടുകാരുടെ ഭർത്താവൊന്നുമല്ലല്ലോ. ഇരുപത്തിനാല് മണിക്കൂറും എനിക്ക് കരഞ്ഞുകൊണ്ടിരിക്കാൻ വയ്യ. ഞാൻ എന്ത് ഡ്രസ്സിട്ടാലും കുറ്റമാണ്. അപ്പോൾ ഡ്രസ്സിടാതെ നടന്നാലോ?.

ഞാൻ വയറ് കാണിക്കുന്നുവെന്നതാണ് പലരുടേയും പ്രശ്നം. എന്റെ വയറ് നല്ലതാണ്. അതുകൊണ്ടാണ് ഞാൻ കാണിക്കുന്നത്. അത് ചുമ്മാ നടന്ന് പൊക്കി കാണിക്കുവല്ലല്ലോ. വയറ് കാണിക്കുന്ന ഡ്രസ്സിട്ട് ഫോട്ടോഷൂട്ട് ചെയ്യുക മാത്രമാണ് ചെയ്തത്. അത് എന്റെ ജോലിയുടെ ഭാ​ഗമാണ്. അതുകൊണ്ട് ഇനിയും ചെയ്യും. പക്ഷെ ലിപ് ലോക്ക് ചെയ്യില്ല.

Renu Sudhi
Photo Credit: Renu Sudhi / instagram

ഒരുപാട് നടിമാർ വയർ എക്സ്പോസ് ചെയ്ത് അഭിനയിക്കുന്നുണ്ട്. എന്നിട്ടും എന്നെ മാത്രം എന്തിന് ഇവരെല്ലാം ആക്രമിക്കുന്നു. എനിക്ക് കൊമ്പുണ്ടോ?. ഒന്നും ഇടാനും പറ്റില്ല, ഇടാതിരിക്കാനും പറ്റില്ല, ഉമ്മ വെയ്ക്കാനും പറ്റില്ല, വെക്കാതിരിക്കാനും പറ്റില്ലെന്ന അവസ്ഥയാണ്. പ്രശസ്തയാകാൻ വേണ്ടിയല്ല എക്സ്പോസ്ഡായി ഫോട്ടോഷൂട്ട് ചെയ്തത്.

നടി മാത്രമല്ല ഞാനിപ്പോൾ ഒരു മോഡൽ കൂടിയാണെന്നും രേണു പറഞ്ഞു. പ്രതിഫലത്തെ കുറിച്ച് ചോദിച്ചപ്പോൾ പ്രതികരണം ഇങ്ങനെ... ഒരു വർക്കിന് പ്രതിഫലമായി വാങ്ങുന്നത് അയ്യായിരം രൂപ മാത്രമാണ്. ചിലപ്പോൾ 3500 ആണ് പ്രതിഫലം എന്നാണ് രേണു പറഞ്ഞത്. സുധിയുടെ രണ്ട് മക്കളുടേയും ചിലവുകൾ എല്ലാം വഹിക്കുന്നത് രേണുവാണ്. രോ​ഗികളും അവശരുമായ മാതാപിതാക്കളേയും രേണുവാണ് സംരക്ഷിക്കുന്നത്.

രേണുവിന്റെ രണ്ടാം ഭർത്താവാണ് സുധിയെന്ന തരത്തിൽ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാൽ അതിൽ സത്യമില്ലെന്ന നിലപാടിൽ തന്നെയാണ് രേണു ഉറച്ച് നിൽക്കുന്നത്. നാട്ടിലുള്ള വെൽഡറായ ഒരു യുവാവിനെ രേണു വിവാഹം ചെയ്തിരുന്നുവെന്നാണ് പ്രചരിച്ചത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X