സുധി ചേട്ടനുമായി 15 വയസിന്റെ പ്രായ വ്യത്യാസം; അമ്മയ്ക്ക് കൂട്ട് വേണമെന്ന് നാളെ മക്കൾ പറഞ്ഞാൽ ഓക്കെയാണ്: രേണു
സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമാണ് രേണു സുധി. അഭിനയ രംഗത്ത് സജീവമായിക്കൊണ്ടിരിക്കുന്ന രേണു സുധിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമുണ്ട്. ഭർത്താവ് നടൻ കൊല്ലം സുധിയുടെ മരണ ശേഷം ഉപജീവന മാർഗമായാണ് രേണു സുധി അഭിനയ രംഗം തെരഞ്ഞെടുത്തത്. എന്നാൽ കടുത്ത അധിക്ഷേപങ്ങൾ രേണുവിന് നേരിടേണ്ടി വരുന്നു. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ കരിയറിനെയും ജീവിതത്തെയും കുറിച്ച് മനസ് തുറക്കുകയാണിപ്പോൾ രേണു സുധി.
സുധിച്ചേട്ടനെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്. ഒറ്റപ്പെടുമ്പോഴാണഅ് കൂടുതൽ മിസ് ചെയ്യുന്നത്. എന്റെ സന്തോഷമാണ് സുധി ചേട്ടൻ ആഗ്രഹിക്കുന്നതെന്ന് അറിയാമെന്നും രേണു സുധി പറയുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വില്ലൻ പെെസ തന്നെയാണ്. ഇപ്പോൾ സാമ്പത്തിക സ്ഥിരത ആയിട്ടില്ല. അവുന്നതേയുള്ളൂ. ഇപ്പോൾ ചെറിയ ആൽബം, വെബ് സീരീസുകൾ എന്നിവ ചെയ്യുന്നു. എനിക്ക് ജോലി ആയിട്ടില്ല. സർക്കാർ ജോലി പറഞ്ഞിരുന്നു. എംപ്ലോയ്മെന്റ് വഴിയാണ്. അത് ചെയ്ത് കൊണ്ടിരിക്കുന്നു. ഒന്നും ആയിട്ടില്ല, അങ്ങോട്ട് കയറി എന്നെ അഭിനയിപ്പിക്കുമോ എന്ന് ഞാൻ ചോദിച്ചിട്ടില്ല. ഇങ്ങോട്ട് വരുന്നത് ചെയ്യുന്നത്. വന്ന വർക്കുകളെല്ലാം ചെയ്തിട്ടുണ്ട്.

അഭിനയം മെച്ചപ്പെടണമെന്ന അഭിപ്രായങ്ങൾ കാണാറുണ്ടെന്നും രേണു സുധി പറയുന്നു. ഓൺലെെൻ മീഡിയകളിൽ വെെറലായ ദൃശ്യങ്ങളെക്കുറിച്ചും രേണു സംസാരിച്ചു. ആൽബം ഷൂട്ടിന്റെ സമയത്ത് ഏഴെട്ടോളം മീഡിയകളുണ്ട്. പ്രൊഡ്യൂസറും സംവിധായകനും പറഞ്ഞിട്ട് പ്രൊമോഷന്റെ ഭാഗമായി വന്നതാണ്. അത് ആൽബത്തിന് ഗുണം ചെയ്തെന്ന് രേണു സുധി പറയുന്നു. എട്ട് ദിവസം കൊണ്ട് വൺ മില്യൺ കഴിഞ്ഞു. ഞങ്ങളെ സംബന്ധിച്ച് അത് വലിയ വിജയം തന്നെയാണ്. പത്ത് ലക്ഷം കാഴ്ചക്കാർ നിസാരമല്ല.
മീഡിയകൾ പല ആംഗിളിൽ നിന്ന് വീഡിയോകൾ എടുത്തു. അത് കണ്ട് പലരും വിമർശിച്ചു. ആൽബത്തിൽ അങ്ങനെയല്ല. കണ്ടവർ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും രേണു സുധി വ്യക്തമാക്കി. അമ്മച്ചിയെന്ന കമന്റുകൾ കാര്യമാക്കുന്നില്ല. എനിക്ക് ഏതൊക്കെ വേഷങ്ങൾ ചേരുമെന്ന് എനിക്കറിയാം. എനിക്ക് 33 വയസാണ്. ഞാൻ കൂട്ടിയിട്ടും കുറിച്ചിട്ടുമില്ല. ഞാൻ ജനിച്ച വർഷം സുധി ചേട്ടൻ എസ്എസ്എൽസി എഴുതുകയാണ്. 15 വയസിന്റെ പ്രായ വ്യത്യാസം തങ്ങൾ തമ്മിലുണ്ടായിരുന്നെന്നും രേണു സുധി പറയുന്നു.
സോഷ്യൽ മീഡിയ ആക്രമണം തന്നെ മാനസികമായി ശക്തയാക്കിയിട്ടുണ്ടെന്നും രേണു സുധി പറയുന്നു. രേണൂ, നിന്റെ സ്ഥാനത്ത് ഞങ്ങളായിരുന്നെങ്കിൽ പണ്ടേ തൂങ്ങിച്ചത്തേനെ എന്ന് എത്രയോ പേർ എന്നോട് പറഞ്ഞിട്ടുണ്ട്. പിടിച്ച് നിൽക്കാൻ പറ്റില്ല. ഒറ്റയ്ക്കാണ്. സുഹൃത്തുക്കളായി മനസിൽ കുറച്ച് പേരുണ്ട്. അവരുടെ മുന്നിൽ പൊട്ടിക്കരഞ്ഞ നിമിഷങ്ങളുണ്ട്. പക്ഷെ അതാരും അറിയില്ലെന്നും രേണു സുധി പറയുന്നു.
നാളെ എന്താകുമെന്ന് അറിയില്ല. തീരുമാനങ്ങൾ ഓരോ മാനസികാവസ്ഥകളിലാണ് വരുന്നത്. പല മാനസികാവസ്ഥകളാണ് എന്റെ മനസിലൂടെ കടന്ന് പോയത്. അമ്മയ്ക്ക് കൂട്ട് വേണമെന്ന് നാളെ മക്കൾ പറഞ്ഞാൽ ഞാനും ഓക്കെയാണ്. എനിക്കതിൽ എതിർപ്പില്ല. ഇന്നത്തെ കാര്യമല്ല. കെട്ടുന്നില്ലെന്നാണല്ലോ അവൾ പറഞ്ഞതെന്ന് ആളുകളിപ്പോൾ പറയും. കെട്ടുന്നെന്നല്ല പറഞ്ഞത്. കൂട്ടെന്നേ പറഞ്ഞുള്ളൂ. എന്റെ മക്കളെ അംഗീകരിക്കുന്ന ആരാണെങ്കിലും. എത്ര നാൾ ഒറ്റയ്ക്ക് പോകാനാകുമെന്ന് എനിക്കറിയില്ലെന്നും രേണു സുധി പറയുന്നു. ഇപ്പോൾ കെട്ടാൻ പോകുന്നെന്നല്ല പറഞ്ഞത്. അങ്ങനെ തെറ്റിദ്ധരിക്കരുതെന്നും രേണു സുധി വ്യക്തമാക്കി.


Click it and Unblock the Notifications