ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം കലിപ്പിൽ മത്സരാർത്ഥിയുടെ മെസേജ്, ഗെയിം അവിടെ തീർന്നു: രേണു സുധി
ബിഗ് ബോസ് മലയാളം സീസൺ 7 ൽ വന്ന ഒട്ടുമിക്ക മത്സരാർത്ഥികളും പ്രേക്ഷകരുടെ വിമർശനം നേരിടേണ്ടി വന്നവരാണ്. എന്നാൽ അധികം വിമർശനം കേൾക്കാതെ പുറത്തിറങ്ങാൻ പറ്റിയ മത്സരാർത്ഥിയാണ് രേണു സുധി. ബിഗ് ബോസ് വിന്നറായ അനുമോൾക്ക് പോലും വ്യാപക വിമർശനം വരുന്നുണ്ട്. എന്നാൽ രേണു സുധിക്ക് ജനങ്ങളുടെ പ്രശംസ ലഭിക്കുന്നു. ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് സഹമത്സരാർത്ഥിയായിരുന്ന സരികയുടെ യൂട്യൂബ് ചാനലിൽ രേണു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ബിഗ് ബോസിലെ കാര്യങ്ങൾ അവിടെ കഴിഞ്ഞെന്ന് രേണു പറയുന്നുണ്ട്. ആരാണെന്ന് പറയുന്നില്ല. കഴിഞ്ഞ ദിവസം ഒരു മത്സരാർത്ഥി ഒരു ക്ലിപ്പ് ഇട്ടിട്ട് രണ്ട് കലിപ്പ് ചിഹ്നം ഇട്ട് മെസേജ് അയച്ചു. എടേ അത് ഗെയിം അല്ലേ, നീ എന്നെ പലപ്പോഴും നോമിനേറ്റ് ചെയ്തിട്ടില്ലേ, അത് അവിടെ കഴിഞ്ഞന്ന് ഞാൻ പറഞ്ഞു. അത് ഗെയിമാണ്. ഇത് ജീവിതമാണെന്നും രേണു സുധി പറഞ്ഞു.

തനിക്കിപ്പോൾ മാനേജരുണ്ടെന്നും രേണു സുധി പറയുന്നു. ബിഗ് ബോസിന് ശേഷം വന്ന മാറ്റം എനിക്ക് മാനേജരായി എന്നതാണ്. അവൾ മാനേജരോ എന്ന് ആളുകൾ പറയും. ഇന്ന് രേണു സുധിക്ക് അടിപാെളി മാനേജരുണ്ട്. കരിഷ്മയെന്ന പെൺകുട്ടി. നല്ല വിദ്യഭ്യാസമുള്ള കുട്ടിയാണ്. എന്റെ കാര്യങ്ങൾ നന്നായി നോക്കുന്നു. ഇപ്പോൾ തനിക്ക് ടെൻഷനില്ലെന്നും രേണു പറയുന്നു.
രേണുവിനെക്കുറിച്ച് സരികയും സംസാരിക്കുന്നുണ്ട്. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെടലുകൾ സഹിച്ച്, ഒരുപാട് ചെളി വാരിയെറിലുകൾ സധെെര്യം നേരിട്ട് തലയുയർത്തി നിൽക്കുന്നയാളാണ്. ഒരാളെ കുറിച്ചും അന്നും ഇന്നും കുറ്റം പറയാത്ത വ്യക്തിയാണ് രേണു സുധി. അവരെ കുറിച്ച് നൂറ് കുറ്റം പറഞ്ഞ ആൾക്കാർക്കെതിരെ ഒരു വാക്ക് പോലും പറയാത്ത വ്യക്തി. നിവൃത്തി കേട് കൊണ്ട് മാത്രം പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. അങ്ങനെയൊരാൾക്കെതിരെ ബിഗ് ബോസിൽ കളിക്കാൻ താൻ തയ്യാറായിരുന്നില്ലെന്നും സരിക പറയുന്നു. ഇന്ന് രേണുവിന്റെ ഉയർച്ചയിൽ അഭിമാനമുണ്ടെന്നും സരിക വ്യക്തമാക്കി.

ബിഗ് ബോസിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ രേണു എന്നോട് സുധി ചേട്ടൻ മരിച്ചപ്പോഴുള്ള ഓർമകൾ എന്നിലേക്ക് വരുന്നെടീ, ആ ഓർമകളിൽ നിന്ന് രക്ഷപ്പെടാനാണ് ഞാനിതെല്ലാം ചെയ്ത് കൊണ്ടിരുന്നത്, എനിക്ക് പേടി തോന്നുന്നു, എന്റെ പ്രേക്ഷകരുടെ വോട്ട് കൂടെ നിനക്ക് തരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു. ഇത് സ്ട്രാറ്റജിയല്ലെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു.
നമ്മൾ പുറത്തിറങ്ങിയാൽ സ്വഭാവം നീ മാറ്റില്ലല്ലോ. ഇറങ്ങി കഴിഞ്ഞാൽ നമുക്ക് മീറ്റ് ചെയ്യണം എന്ന് രേണു എന്നോട് പറഞ്ഞു. തിരക്കിലേക്ക് പോയിട്ടും എനിക്ക് തന്ന വാക്ക് മറന്നില്ല. കിട്ടിയ ഒരു ദിവസം എനിക്ക് വേണ്ടി മാറ്റി വെച്ചു. സുഹൃത്ബന്ധത്തിന് രേണു നൽകുന്ന പ്രാധാന്യം അഭിനന്ദിക്കേണ്ടതാണെന്നും സരിക പറഞ്ഞു. ആൽബം സോങ്സും ഫോട്ടോഷൂട്ടും ഉദ്ഘാടന പരിപാടികളുമെല്ലാമായി തിരക്കുകളിലാണിപ്പോൾ രേണു സുധി. ഭർത്താവ് നടൻ കൊല്ലം സുധിയുടെ മരണ ശേഷം ജീവിതം വഴിമുട്ടിയപ്പോഴാണ് രേണു ലെെം ലെെറ്റിലേക്ക് വരുന്നത്. ഇന്ന് കേരളമൊട്ടുക്കും അറിയപ്പെടുന്ന വ്യക്തിയായി രേണു മാറിക്കഴിഞ്ഞു.


Click it and Unblock the Notifications











