അവരോടൊക്കെ ദെെവം ക്ഷമിക്കട്ടെ, ഏറ്റവും ആശ്വാസപ്രദമായ കാര്യം; എന്റെ ഇപ്പോഴത്തെ സാഹചര്യം: രേണു സുധി

കാൻസർ ബാധിതയായ രേണു സുധിക്ക് വേണ്ടി നിരവധി പേരാണ് ഇന്ന് പ്രാർത്ഥിക്കുന്നത്. പെട്ടെന്ന് വന്ന ഈ വാർത്ത ഏവരെയും ഞെട്ടിച്ചു. ഇത്രയും നാൾ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നതിനാൽ രേണുവിന് വന്ന ഈ വിഷമഘട്ടം ജനങ്ങളെ അലട്ടുന്നുണ്ട്. ഇപ്പോഴിതാ തന്റെ ചികിത്സയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രേണു.

ആദ്യ കീമോ കഴിഞ്ഞു! ക്ഷീണവും വേദനയും! എല്ലാത്തിനും കൂട്ടായി ചേച്ചിയുണ്ടെന്നും രേണു സുധി
ആദ്യ കീമോ കഴിഞ്ഞു! ക്ഷീണവും വേദനയും! എല്ലാത്തിനും കൂട്ടായി ചേച്ചിയുണ്ടെന്നും രേണു സുധി

കീമോ സ്റ്റാർട്ട് ചെയ്യാൻ വേണ്ടിയുള്ള പിക്ക് ലെെനാണിത്. ഈ ലെെൻ ഇങ്ങനെ വന്ന് നമ്മുടെ ​ഹാർട്ടിന്റെ ധമനിയിലേക്കാണ് കിടക്കുന്നത്. അസ്വസ്ഥതകളും ബ്ലീഡിം​ഗും വേദനയും എനിക്കുണ്ട്. ഞാൻ കുഞ്ഞിലേ മുതലേ ദെെവ വിശ്വാസിയാണ്. പ്രാർത്ഥനയുമായി നടന്ന ആളാണ്. കുറേ നാളായി തിരക്ക് മൂലം ഓടി നടക്കുകയായിരുന്നു. രോ​ഗശയ്യയിൽ ആയപ്പോഴാണ് ദെെവത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനായത്. ഹിന്ദുവെന്നെ മുസ്ലിമെന്നോ ക്രിസ്ത്യനെന്നോ വ്യത്യാസമില്ലാതെ ഒരുപാട് പേർ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. വഴിപാടുകൾ ചെയ്യുന്നു. ജീവിതത്തിലെ ഏറ്റവും ആശ്വാസപ്രദമായ കാര്യം തന്നെയാണത്. ട്രീറ്റ്മെന്റ് നല്ല രീതിയിൽ നടക്കട്ടെ. കുറച്ച് ദിവസങ്ങളായി എനിക്ക് ഉറക്കം കുറവായിരുന്നു.

Renu Sudhi

ചുറ്റുമുള്ള ഒരുപാട് പേർ എന്നെക്കുറിച്ച് അപവാദം പറഞ്ഞപ്പോഴും ഞാൻ പതറാതെ നിന്നു. ഇപ്പോഴും ഞാൻ പതറിയില്ല. ആദരാ‍ഞ്ജലി പോസ്റ്റിട്ടവരോട് എനിക്കൊന്നും പറയാനില്ല. ഇനിയിപ്പോൾ എഐ വെച്ച് ഞാൻ ശവപ്പെട്ടിയിൽ കിടക്കുന്ന ഫോട്ടോയും വരും. അവരോടൊക്കെ ദെെവം ക്ഷമിക്കട്ടെ. അവരുടെ വീട്ടിലൊന്നും ഇങ്ങനെ വരരുതേ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ആ പോസ്റ്റിട്ടവനോട് എനിക്ക് യാതൊരു പ്രശ്നവുമില്ല. കാരണം അവൻ അവന്റെ റീച്ചിന് വേണ്ടി ചെയ്തതാണ്. ആരും ജീവിച്ചിരിക്കുന്നവരെക്കുറിച്ച് മരിച്ചെന്ന് പറയരുത്. മരണം ദുഖകരമായ സംഭവമാണ്. ഒരിക്കലും നമ്മുടെ ലെെഫിലേക്ക് പെട്ടെന്ന് കടന്ന് വരരുതേ എന്ന് എല്ലാവരും ആ​ഗ്രഹിക്കുന്ന കാര്യമാണ് മരണം എന്നും രേണു സുധി പറഞ്ഞു.

രേണുവിനെ പിന്തുണച്ച് നിരവധി കമന്റുകൾ വരുന്നുണ്ട്. പ്രിയപ്പെട്ട രേണു ഇത്രയും വേദനകൾക്കിടയിലും പടച്ചവനിൽ ആശ്രയിച്ച് പുഞ്ചിരിയോടെ നിൽക്കുന്ന നിങ്ങളുടെ മനസ്സ് കാണുമ്പോൾ വലിയ ബഹുമാനം തോന്നുന്നു. തുടക്കത്തിൽ പാടിയ പാട്ട് മനസ്സിൽ ഒരുപാട് സമാധാനം തന്നു.
​ചിലർ റീച്ചിന് വേണ്ടി ഉണ്ടാക്കുന്ന വ്യാജ വാർത്തകളും ആദരാഞ്ജലി പോസ്റ്റുകളും കണ്ട് ഒട്ടും വിഷമിക്കരുത്. അവരോട് ക്ഷമിക്കാൻ കാണിച്ച നിങ്ങളുടെ ആ വലിയ മനസ്സ് തന്നെയാണ് നിങ്ങളുടെ വിജയം. ​ജാതിയും മതവും നോക്കാതെ ഒരുപാട് നല്ല മനുഷ്യരുടെ പ്രാർത്ഥനകൾ നിങ്ങൾക്കൊപ്പമുണ്ട്. വരാൻ പോകുന്ന കീമോയും ചികിത്സകളും ഒക്കെ വിജയകരമായി പൂർത്തിയാക്കാൻ പടച്ചവൻ നിങ്ങൾക്ക് കൂടുതൽ കരുത്ത് നൽകട്ടെ. എല്ലാ വേദനകളും മാറി പൂർണ്ണ ആരോഗ്യത്തോടെ റെനു എത്രയും വേഗം തിരിച്ചുവരും. പ്രാർത്ഥനകളോടെ ഞങ്ങൾ എപ്പോഴും കൂടെയുണ്ടാകും. വേഗം സുഖമാവട്ടെ!‌ എന്നാണ് ഒരു കമന്റ്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X