പ്രശ്നം തീരാൻ മൂന്ന് വഴികളുണ്ട്, ഇത്രയും സഹായം കിട്ടിയിട്ടും മോൻ ചെയ്തത്...; വിമർശിച്ച് യൂട്യൂബർ
കൊല്ലം സുധിയുടെ മക്കൾക്ക് നൽകിയ ഭൂമിയുടെ ആധാരം റദ്ദ് ചെയ്യാൻ ബിഷപ്പ് നോബിൾ ഫിലിപ്പ് നീങ്ങിയ വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായി തുടരുന്നു. രേണു സുധിയും രേണുവിന്റെ ഒപ്പമുള്ളവരും സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചു വിഷയത്തിൽ പ്രതികരിച്ചു. തനിക്കും അമ്മ രേണുവിനും നേരെയാണ് കേസെന്നും ബിഷപ്പിനെതിരെ ഒന്നും പറയാത്ത തന്നെ ഇതിലേക്ക് വലിച്ചിഴച്ചതാണെന്നും കിച്ചു പറഞ്ഞു.
ഇതേക്കുറിച്ച് യൂട്യൂബർ ഷഫീന ബീവി നടത്തിയ പ്രതികരണമാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആറര സെന്റ് സ്ഥലമാണെങ്കിൽ 25 ലക്ഷം രൂപയുടെ വസ്തു നിന്റെ കയ്യിലേക്ക് വന്നില്ലേ മോനെ. കണക്ക് ശരിയാണോ എന്നറിയില്ല. അച്ഛനില്ലാത്ത നിനക്കും നിന്റെ അനിയനുമാണ് ആ വസ്തു തന്നത്. അച്ഛനില്ലാത്ത എത്രത്തോളും കുട്ടികൾ ഇവിടെയുണ്ടെന്ന് അറിയാമോ. അവർക്കാർക്കും കിട്ടാത്ത സൗഭാഗ്യം നിങ്ങൾക്ക് കിട്ടി.

വീടും സ്ഥലവും ആരും കൊണ്ട് പോകില്ല. എനിക്ക് ഫാദറിനെ അക്കാര്യത്തിൽ വിശ്വാസമാണ്. ഫാദറിന്റെ കുടുംബമാണ് ഇടപെട്ടിരിക്കുന്നത്. കാരണം ആ മനുഷ്യനെ രേണു ഇനി പറയാനൊന്നുമില്ല. ഒരു ഗുണ്ടകൾക്കും നിങ്ങളെ സഹായിക്കാൻ പറ്റില്ല. ഒന്നുകിൽ വസ്തു തിരിച്ച് കൊടുക്കുക. അല്ലെങ്കിൽ വസ്തുവിന്റെ വില ബിഷപ്പിന് കൊടുക്കുക. പിന്നെ അദ്ദേഹം നിങ്ങളുടെ പ്രോപ്പർട്ടിയെ ശല്യം ചെയ്യാൻ വരില്ല.
ആ ഏരിയയിലേ അദ്ദേഹം വരില്ല. ഞാനാണ് ഗ്യാരണ്ടി. ഞാനദ്ദേഹത്തോട് സംസാരിക്കാം. പെെസ കൊടുക്കാൻ ഇല്ലെങ്കിൽ ഒരു പരിഹാരം ഉണ്ട്. റിതപ്പനെയും കൂട്ടി മോൻ അച്ഛനെ പോയി കാണ്. എന്നിട്ട് അദ്ദേഹത്തോട് കാര്യം പറ. നമ്മൾ തലയെടുത്ത് കഴിഞ്ഞാൽ കുടുംബത്തിന്റെ ഭരണം നമ്മൾ ഏറ്റെടുക്കണം. ഒരുപാട് കുട്ടികൾ ലോട്ടറി വിറ്റ് അമ്മയെ പോറ്റുന്നുണ്ട്. അതിലൊക്കെ എന്തൊരു അന്തസുണ്ട്. പക്ഷെ നിനക്ക് വീട് വെച്ച് തന്നപ്പോഴും നീ പൊതുസമൂഹത്തിന് കൊടുത്ത ഇൻഫർമേഷൻ എന്താണ്. കള്ള് കുടിച്ച് കാർ ഓടിച്ച് ആക്സിഡന്റ് ആക്കി അതിൽ ഫെെൻ കിട്ടി എന്നതാണ്. നിനക്കിതിന് അർഹതയില്ല എന്നതിന് ഈ ഒരൊറ്റ കാര്യം മതി. നിന്റെ പ്രവൃത്തിയിൽ കൂടെ നീ എന്താണെന്ന് ജനങ്ങൾക്ക് മനസിലാക്കി കൊടുത്തതാണെന്നും ഷഫീന ബീവി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
കിച്ചുവിന്റെ യൂട്യൂബ് ചാനലിലെ കമന്റ് ബോക്സിലും സമാന പ്രതികരണങ്ങളാണ് വരുന്നത്. മോന്റെ വീട്ടിൽ നിന്ന് മറ്റുള്ളവർ ആക്ഷേപിക്കുമ്പോൾ അവരെ തിരുത്താൻ മോന്റെ ഭാഗത്തു നിന്നും ഒരു സമീപനവും ഉണ്ടായില്ല, എൻ്റെ പൊന്നു മോനെ നിൻ്റെ അമ്മ അഹങ്കാരത്തിന് കിട്ടിയത് ആണ് ഈ കേസ്. വളരും തോറും എളിമ ഉള്ളവൻ ആയി വളര് കിച്ചു മോനെ, മോനെ നിങ്ങളെക്കാളും അവശത അനുഭവിക്കുന്നവർ ഒത്തിരി പേർ ഉണ്ടായിട്ടും നിങ്ങൾക്ക് ഒരു സഹായം തന്ന കൈയെ അമ്മ തള്ളി പറഞ്ഞപ്പോൾ നീ തിരുത്താൻ തുനിഞ്ഞില്ല എന്നിങ്ങനെ കമന്റുകളുണ്ട്.


Click it and Unblock the Notifications











