കുറേക്കാലം എന്റെ വിധവ പെൻഷൻ കൊണ്ടാണ് ഞങ്ങൾ കഴിഞ്ഞത്, ഞങ്ങളുടെ വർക്കിന് ക്വാളിറ്റിയുണ്ട്; പ്രതികരിച്ച് രേണു

അഭിനയത്തിലേക്ക് വന്നശേഷം നിറം, രൂപം, ആകാര ഭം​ഗി എന്നിവയുടെ പേരിൽ വലിയ രീതിയിൽ രേണു ബോഡി ഷെയ്മിങ് നേരിട്ടിട്ടുണ്ട്. പല്ലി, ഓന്ത് എന്നിങ്ങനെയാണ് തന്റെ ഫോട്ടോകൾക്ക് വരുന്ന കമന്റെന്ന് രേണു തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. സുധി ചേട്ടന്റെ മരണത്തോടെ ജീവിതം ആകെ മാറിയെന്നും ഭക്ഷണത്തിനോട് പോലും മടുപ്പായിയെന്നും അതിനാലാണ് താൻ മെലിഞ്ഞിരിക്കുന്നതെന്നും മെയൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ രേണു പറഞ്ഞു.

ഭക്ഷണം കഴിക്കാത്തതുകൊണ്ടാണ് ഞാൻ വണ്ണം വെക്കാത്തത്. പൊക്ക കുറവായതുകൊണ്ട് വണ്ണം വെച്ചാൽ ഞാൻ ഉരുണ്ടിരിക്കുമെന്ന തോന്നൽ എനിക്ക് ഉള്ളിൽ വന്നുപോയി. അതുകൊണ്ടാണ് ഞാൻ എന്റെ ബോഡി വെയ്റ്റ് കൂടാതെ മെയ്ന്റൈൻ ചെയ്യുന്നത്. മുമ്പ് ജ്യൂസ് കുടിക്കാറില്ലായിരുന്നു. ഇപ്പോൾ ജ്യൂസൊക്കെ കുടിച്ച് തുടങ്ങി. പ്രതീഷ് പറഞ്ഞിട്ടാണ് ജ്യൂസ് കുടിച്ച് തുടങ്ങിയത്.

Renu Sudhi
Photo Credit: Renu Sudhi / instagram

സുധി ചേട്ടന്റെ മരണമാണ് എന്റെ ലൈഫ് ചെയ്ഞ്ചാവാൻ കാരണം. സുധി ചേട്ടൻ ഉണ്ടായിരുന്ന സമയത്തെ വീഡിയോ എടുത്ത് നോക്കിയാൽ എനിക്ക് കുറച്ച് കൂടി വണ്ണമുള്ളത‍ായി കാണാം. പിന്നീട് സങ്കടവും ദുരിതവും എല്ലാം ബാധിച്ച് തുടങ്ങിയതോടെ ശരീരത്തിലും അതിന്റെ പ്രതിഫലനമുണ്ടായി. വിഷമം വരുമ്പോൾ ആഹാരം കഴിക്കാതെയാകും.

നമ്മളെ മുമ്പ് ഭക്ഷണം നിർബന്ധിപ്പിച്ച് കഴിപ്പിച്ചിരുന്നയാൾ നമ്മുടെ മുന്നിൽ നിന്നും ശൂന്യമായി കഴിയുമ്പോൾ ഭക്ഷണം കഴിക്കാൻ തോന്നുകയില്ല. ഞാൻ ഭക്ഷണം കഴിക്കാത്തതിനാണ് എന്നും സുധി ചേട്ടൻ എന്നെ വഴക്ക് പറഞ്ഞിട്ടുള്ളത്. അതുപോലെ സുധി ചേട്ടൻ ഷൂട്ടിന് പോയാലും ഞാൻ ഇടയ്ക്കിടെ വിളിച്ച് സംസാരിക്കുമായിരുന്നു. സ്റ്റാർ മാജിക്ക് എപ്പിസോഡ് പരിശോധിച്ചാൽ ഫോൺ റിങ് ചെയ്യുന്നത് കേൾക്കാം.

കാരണം ഞാൻ ഒരു മണിക്കൂർ ഇടവിട്ട് വിളിക്കുമായിരുന്നു. അത്രത്തോളം പ്രധാനപ്പെട്ടൊരാൾ നമ്മൾക്ക് മുന്നിൽ നിന്നും അപ്രത്യക്ഷമാകുമ്പോൾ നമ്മുടെ ബോഡിയിലും അത് റിയാക്ട് ചെയ്യാൻ തുടങ്ങും. ഭക്ഷണത്തിനോട് എന്നല്ല എല്ലാത്തിനോടും മടുപ്പ് തോന്നും. ദേഷ്യം വരും. സങ്കടം തോന്നും പല ഇമോഷൻസും മാറി മാറി വരും. അതുകൊണ്ടാണ് ‍ഞാൻ ക്ഷീണിച്ച് പോയത്.

സുധി ചേട്ടന്റെ മരണം ടേണിങ് പോയിന്റായിരുന്നു. സുധി ചേട്ടൻ വിട്ടുപോയിയെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും രേണു പറയുന്നു. താൻ ചെയ്യുന്ന പ്രോജക്ടുകൾക്ക് നിലവാരമില്ലെന്ന് വിമർശിക്കുന്നവർക്കുള്ള മറുപടിയും രേണു നൽകി. ഞങ്ങളുടെ വർക്കിന് ക്വാളിറ്റിയില്ലെന്ന് പറയുന്നവരോട് പറയാനുള്ളത് ഇതാണ്... ഏത് ജോലിയും നമുക്ക് ഒരു ക്വാളിറ്റിയുള്ളതുകൊണ്ടാണ് നമ്മൾ ചെയ്യുന്നത്. തൂപ്പ് ജോലിക്ക് പോലും ക്വാളിറ്റിയുണ്ട്.

Renu Sudhi
Photo Credit: Renu Sudhi / instagram

പക്ഷെ പുറമെ നിന്ന് നോക്കുന്ന ചിലർക്ക് അതിന് ക്വാളിറ്റിയില്ലെന്ന് തോന്നും. എന്ത് ജോലിയും എന്നെ സംബന്ധിച്ച് ക്വാളിറ്റിയുള്ള ജോലിയാണ്. മോശം കണ്ടന്റുള്ള ആൽബം ഞങ്ങൾ ചെയ്തിട്ടില്ല. പിന്നെ തട്ടിക്കൂട്ട് എന്ന് പറയുന്നവരോട് ഞങ്ങൾ മുടക്കുന്ന പണം കൂടി പരി​ഗണിച്ച് വേണം വിലയിരുത്താൻ. അമ്പതിനായിരം രൂപയ്ക്ക് ഒരു പ്രോജക്ട് ചെയ്താലും ഒരു ലക്ഷം രൂപയ്ക്ക് ഒരു പ്രോജക്ട് ചെയ്താലും അതിൽ അതിന്റേതായ വ്യത്യാസങ്ങൾ ഉണ്ടാകും.

സാധാരണക്കാരിൽ സാധാരണക്കാരായ കലാകാരാണ് ഞങ്ങൾ. സുധി ചേട്ടൻ മരിച്ചശേഷം ഞങ്ങൾക്ക് ആർക്കും ജോലിയില്ലായിരുന്നു. ആകെ ഉണ്ടായിരുന്ന വരുമാനം എന്റെ വിധവ പെൻഷനായിരുന്നു. 1600 രൂപയാണത്. അമ്മയ്ക്ക് വാർധക്യ പെൻഷനുമുണ്ട്. ഈ പൈസ മാത്രം ഉപയോ​ഗിച്ചാണ് ഞങ്ങൾ ജീവിച്ചിരുന്നത്.

പിന്നീടാണ് ഞാൻ വർക്ക് ചെയ്ത് തുടങ്ങിയത്. അതുപോലെ പ്രതീഷ് ഞാൻ കാരണമല്ല അവന്റെ കഴിവുകൊണ്ടാണ് കേറി വന്നത്. എല്ലാത്തിനും ഒരു സമയമുണ്ടല്ലോ. അഭിനയിക്കാനുള്ള ആ​ഗ്രഹം കൊണ്ടാണ് അവൻ ഈ രം​ഗത്തേക്ക് എത്തിയത്. ഞാൻ പക്ഷെ ഒരു ഒഴുക്കിനൊപ്പം വന്നതാണെന്നും രേണു പറയുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X