ഇന്റർവ്യൂസ് കാണാറില്ല, സുഹൃത്തുക്കൾ പറയും, മറുപടി ഇല്ലാത്തതുകൊണ്ട് തപ്പുന്നു; ഫെയിം രേണുവിനെ അഹങ്കാരിയാക്കി?

ജീവിച്ചിരുന്ന കാലത്ത് ലഭിക്കാത്ത പോപ്പുലാരിറ്റിയാണ് മരണശേഷം നടനും മിമിക്രി താരവുമായ കൊല്ലം സുധിക്ക് ലഭിച്ചത്. ഇന്ന് കൊല്ലം സുധി എന്ന പേര് കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. നടന്റെ മരണശേഷം വരുമാനം കണ്ടെത്താനായി ഭാര്യ രേണു തെരഞ്ഞെടുത്തത് അഭിനയമായിരുന്നു. സ്കൂളിലും മറ്റും ഡാൻസ് അടക്കമുള്ളവയിൽ പങ്കെടുത്തുള്ള പരിചയ സമ്പത്തുണ്ടായിരുന്നു. തുടക്കം നാടകത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു.

പിന്നീട് സിനിമകളിലേക്കും മ്യൂസിക്ക് വീ‍ഡിയോകളിലേക്കും ഷോർട്ട് ഫിലിമുകളിലേക്കും മോഡലിങിലേക്കും എല്ലാം അവസരം ലഭിച്ചു. ഇന്ന് കൈ നിറയെ പ്രോജക്ടുകളാണ് രേണുവിന്. അതേസമയം സുധി മരിച്ച സമയം മുതൽ ഈ നിമിഷം വരെയും വിവാദങ്ങൾ രേണുവിനെ വിടാതെ പിന്തുടരുന്നുണ്ട്. അതിന് ആരംഭം ഉണ്ടായത് സുധിയുടെ സ്മെൽ ലക്ഷ്മി നക്ഷത്ര സ്പ്രേയായി മാറ്റി രേണുവിന് എത്തിച്ച് കൊടുത്തതിലൂടെയാണ്.

Renu Sudhi
Photo Credit: renu sudhi / instagram

അന്ന് രേണുവിനേക്കാൾ പതിന്മട​ങ്ങ് വിമർശനം ലഭിച്ചത് ലക്ഷ്മി നക്ഷത്രയ്ക്കായിരുന്നു. നാടകം അവസാനിപ്പിച്ച് ​ഗ്ലാമറസായി ഫോട്ടോഷൂട്ടുകളിലും റീലുകളിലും ഷോർട്ട് ഫിലിമുകളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെയാണ് വിധവയായ സ്ത്രീയോടുള്ള സഹതാപം അവസാനിപ്പിച്ച് രേണുവിനെ ജനങ്ങൾ വിമർശിച്ച് തുടങ്ങിയത്. എന്നാൽ വിമർശനങ്ങളും പരിഹാസങ്ങളും നിരവധി വന്നുവെങ്കിലും അഭിനയം രേണു ഉപേക്ഷിച്ചിട്ടില്ല.

വീടിന്റെ ചോർച്ചയെ കുറിച്ച് രേണു പരാതി പറഞ്ഞതായിരുന്നു മറ്റൊരു വിവാദം. അത് കെട്ടടങ്ങും മുമ്പ് സുധിയുടെ രണ്ടാം ഭാര്യയെന്ന് അവകാശപ്പെട്ട് വീണ എന്ന സ്ത്രീ രം​ഗത്ത് എത്തി. ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയശേഷം താനും സുധിയുമാണ് വിവാഹിതരായതെന്നും ആ ദാമ്പത്യം നല്ലരീതിയിൽ പോകുന്നതിനിടയിലേക്ക് കയറി വന്ന് ബന്ധം നശിപ്പിച്ചത് രേണുവാണെന്നും വീണ ആരോപിച്ചിരുന്നു.

വീണ സുധിയുമായുള്ള ദാമ്പത്യ ജീവിതം ഔദ്യോ​ഗികമായി അതിനുശേഷം അവസാനിപ്പിച്ചു. എന്നാൽ രേണു തനിക്ക് മുമ്പും സുധി മറ്റൊരാളെ വിവാഹം ചെയ്തിരുന്നുവെന്നത് സമ്മതിച്ചിട്ടില്ല. രേണു എല്ലാ കള്ളത്തരങ്ങളുമുള്ള സ്ത്രീയാണെ ന്നാണ് വീണയുടെ ആരോപണം. എന്നാൽ ഇതുവരേയും വീണയുടെ ആരോപണങ്ങൾക്ക് രേണു മറുപടി കൊടുത്തിട്ടില്ല.

ഇന്റർവ്യൂസ് കാണാറില്ലെന്നാണ് വീണയുമായും സുധിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മീഡിയ ചോദിച്ചപ്പോൾ രേണു നൽകിയ മറുപടി. അവർ ഇന്റർവ്യൂസ് കൊടുക്കട്ടെ പക്ഷെ ഞാൻ അതൊന്നും കാണുന്നില്ലല്ലോ. ഇത് കാണാൻ ഉള്ളയാൾ ഞാനാണല്ലോ... പക്ഷെ എനിക്ക് കാണാൻ സാധിക്കുന്നില്ല. അതാണ് ഒന്നാമത്തെ കാര്യം. മറ്റൊന്ന് ഞാൻ കാണുന്നില്ല. കാണാൻ ഒട്ടും താൽപര്യവുമില്ല. ഇഷ്ടവുമല്ല അതൊന്നും കാണുന്നത്.

Renu Sudhi
Photo Credit: renu sudhi / instagram

നമുക്ക് നമ്മുടെ കാര്യം നോക്കിയാൻ പോരേ. ഒരുപാട് ടെൻഷനും ഓട്ടവും തിരക്കുമായി നടക്കുമ്പോഴാണോ... ഇതൊക്കെ ഇരുന്ന് കാണുന്നത്?. ഞാൻ കാണാറില്ല. എന്റെ കൺമുന്നിൽ ആ ഇന്റർവ്യു കൊണ്ടുവെച്ചാലും ഞാൻ കാണുകയില്ല. എന്നോട് കാര്യങ്ങളെല്ലാം പറയുന്നത് ഫ്രണ്ട്സാണ്. അതുകൊണ്ട് തന്നെ പറഞ്ഞ് കേട്ടിട്ടുള്ള അറിവേയുള്ളു.

പിന്നെ രേണു സുധിയെന്ന വ്യക്തി ഇത്തരം ഇന്റർവ്യുകൾ കാണുമെന്ന് ആരും കരുതേണ്ട. കാണാൻ പോകുന്നില്ലെന്നും രേണു പറയുന്നു. മറുപടികൾ ഇല്ലാത്തതുകൊണ്ട് തടിതപ്പാൻ വേണ്ടിയാണ് രേണു ഇന്റർവ്യൂസ് കാണാറില്ലന്ന് പറയുന്നതെന്നാണ് പ്രേക്ഷകരുടെ കമന്റുകൾ. രേണു ഒന്നും കണ്ടില്ലെങ്കിലും ജനങ്ങൾ എല്ലാം കാണുന്നുണ്ട്... അറിയുന്നുണ്ട്.. അഹങ്കാരത്തെ താഴേക്ക് വലിച്ചിടുന്ന സമയത്ത് കണ്ടറിഞ്ഞോളും എന്നാണ് ചിലർ കമന്റായി കുറിച്ചത്.

ഫെയിം രേണുവിനെ അഹങ്കാരിയാക്കിയെന്നും കമന്റുകളുണ്ട്. സുധിയുമായുള്ള ദാമ്പത്യത്തിൽ രേണുവിന് അഞ്ച് വയസുകാരനായ ഒരു മകനുണ്ട്. സുധിയുടെ ആദ്യ വിവാഹത്തിലെ മകൻ കിച്ചു സുധിയുടെ അമ്മയ്ക്കും സഹോദരനുമൊപ്പം കൊല്ലത്താണ് താമസം.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X