അമ്മയായ എന്നെ മോനല്ല ഉപദേശിക്കേണ്ടത്, അമ്മമാരാണ് അങ്ങനെ സംസാരിക്കേണ്ടത്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ; രേണു
കൊല്ലം സുധി, രേണു, മകൻ കിച്ചു തുടങ്ങിയവരെല്ലാം കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽമീഡിയയിലെ ട്രെന്റിങ് ടോപ്പിക്കുകളാണ്. സുധിയുടെ മരണശേഷം രേണു അഭിനയം തൊഴിലായി സ്വീകരിച്ചതോടെ ആരംഭിച്ച വിവാദങ്ങളും ചർച്ചകളും ഇന്നും അവസാനിച്ചിട്ടില്ല. അഭിനയവും മോഡലിങും രേണുവിന് പറ്റുന്ന മേഖലയല്ലെന്ന് ഉപദേശിച്ചൂടെയെന്ന ചോദ്യം നിരന്തരമായി സുധിയുടെ മകൻ കിച്ചുവിന്റെ കമന്റ് ബോക്സിൽ നിറയാറുണ്ട്.
അഭിനയിക്കുന്ന കാര്യത്തിൽ അമ്മയെ പറഞ്ഞ് മനസിലാക്കിക്കൂടേയെന്ന് കിച്ചുവിനോട് ആളുകൾ കമന്റ് ബോക്സിലൂടെ ചോദിക്കേണ്ട ആവശ്യമില്ലെന്ന് പറയുകയാണിപ്പോൾ രേണു. യൂണിവേഴ്സൽ എന്റർടെയ്ൻമെന്റ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രേണു.

അത് എന്തിനാണ് മോൻ അത് പറയേണ്ടത്?. അതിന്റെ ആവശ്യം ഇല്ല. കമന്റിടുന്നവരോട് ഞാൻ പറയുകയാണ് അതിന്റെ ആവശ്യം നിങ്ങൾക്കില്ല. കാരണം എന്റെ മോൻ എന്തിനാണ് എന്നോട് പറയുന്നത്. ഞാനാണ് അവന്റെ അടുത്ത് പറയേണ്ടത്. അമ്മമാരാണ് മോന്റെ അടുത്ത് സംസാരിക്കേണ്ടത്. അത് ചെയ്യൂ, ഇത് ചെയ്യൂവെന്ന് പറയേണ്ടത്.
അല്ലാതെ മോനല്ല അമ്മയോട് സംസാരിക്കേണ്ടത്. ഞങ്ങൾ തമ്മിൽ അമ്മയും മോനുമാണ്. അങ്ങനെ പറയേണ്ട കാര്യമില്ല. മാത്രമല്ല കിച്ചും ഇതൊന്നും ശ്രദ്ധിക്കാറില്ല. അമ്മ അമ്മയുടെ ഇഷ്ടം പോലം അഭിനയിക്കുക എന്നാണ് മോൻ പറയാറുള്ളത്. മോന്റെ സപ്പോർട്ട് നല്ല രീതിയിൽ എനിക്കുണ്ടെന്ന് രേണു പറഞ്ഞു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ചില പദപ്രയോഗങ്ങൾ ഉപയോഗിക്കേണ്ടി വന്നതിൽ രേണു ഖേദപ്രകടനവും നടത്തി.
സുധി ചേട്ടന്റെ കൂടെ കിടന്നിട്ടുണ്ടായ മകൻ എന്ന വാക്ക് ഉപയോഗിച്ചതിന് എന്നോട് ക്ഷമിക്കുക. ക്ഷമയുടെ നെല്ലിപ്പലകയുടെ അപ്പുറം കണ്ടു. ഒരു പെണ്ണിനെ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുക എന്നത് മോശമാണ്. മനസാക്ഷിയുള്ളവർക്ക് മനസിലാകും. ക്ഷമയുടെ മാക്സിമം കണ്ടതുകൊണ്ടാണ് ഞാൻ അങ്ങനൊരു പ്രസ്താവന നടത്തിയത്. അങ്ങനെ പറഞ്ഞത് തെറ്റായി എന്ന് എനിക്ക് എന്റെ ഭാഗത്ത് നിന്നും തോന്നിയിട്ടില്ല. പാപം ചെയ്യാത്തവർ എന്നെ കല്ലെറിഞ്ഞോട്ടെ.
മനുഷ്യനാണ്. മനുഷ്യന് തെറ്റ് കുറ്റങ്ങൾ സംഭവിക്കാം. ഏത് പോലീസുകാർക്കും അബദ്ധം പറ്റാം. ഒരു സ്ത്രീയാണ് ഞാൻ. സഹികെട്ടു. എനിക്ക് സപ്പോർട്ടിന് ഒരു പുരുഷനില്ല. ഒരുപാട് കഷ്ടപ്പാടും തെറിവിളികളും എല്ലാം കേട്ട് തന്നെയാണ് ഇവിടെ വരെ എത്തിയത്. ഒരു തെറ്റും ചെയ്യാത്ത ഞാൻ ഇതെല്ലാം കേൾക്കണമെങ്കിൽ അതൊരു വിധിയാണ്.

സുധി ചേട്ടന്റെ മരണത്തോടെയാണ് ആ വിധിയുടെ തുടക്കം. എന്നെ ഇഷ്ടപ്പെടുന്നവർ തുടർന്നും സപ്പോർട്ട് ചെയ്യുക. നെഗറ്റീവ് പറയാൻ തോന്നുവരുടെ മനസിൽ നിന്നും അത് മാറ്റാൻ എനിക്ക് പറ്റില്ല. പിന്നിൽ നിന്ന് കുത്തുന്നവരോട് എനിക്ക് പറയാനുള്ളത്... ആർക്കും ഒരു ദോഷവും ഞാൻ ചെയ്തിട്ടില്ല പറഞ്ഞിട്ടില്ല. എന്നെ പറ്റി നെഗറ്റീവ് പറയുന്നവരെ പോലും ഞാൻ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല.
പിന്നെ പുറകിൽ നിന്ന് കുത്താൻ ആഗ്രഹിക്കുന്നവർ അത് ചെയ്തോട്ടെ. നിമിഷയുടെ ഇന്റർവ്യു കണ്ടില്ല. ഫ്രണ്ട് പറഞ്ഞാണ് അറിഞ്ഞത്. എനിക്ക് എല്ലാവരേയും സ്നേഹിക്കാനെ അറിയൂ. ദ്രോഹിക്കാൻ അറിയില്ല. ഞാൻ ഞാനായിട്ട് തന്നെയാണ് ജീവിക്കുന്നതെന്നും രേണു പറഞ്ഞു. മകൻ റിതുലിനെ നോക്കാൻ പോലും സമയമില്ല രേണുവിന് എന്നാണ് കഴിഞ്ഞ ദിവസം നിമിഷ ബിജോ പറഞ്ഞത്.
കുഞ്ഞിനെ രേണുവിന് വേണ്ടെങ്കിൽ ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും നിമിഷ പറഞ്ഞിരുന്നു. സുധിയുടെ രണ്ടാം ചരമ വാർഷികത്തിന് നിമിഷയും സുധിലയത്തിൽ വന്നിരുന്നു. അതിനുശേഷമാണ് ഇവരുടെ സൗഹൃദത്തിൽ വിള്ളൽ വീണ് തുടങ്ങിയത്.


Click it and Unblock the Notifications