അയാൾ എന്റെ തന്തയൊന്നുമല്ലല്ലോ, സുധി ചേട്ടന്റെ അക്കൗണ്ടിൽ വന്ന പൈസയ്ക്ക് കിച്ചുവിന് ബൈക്ക് വാങ്ങി; രേണു

മരണശേഷം കൊല്ലം സുധിയുടെ അക്കൗണ്ടിലേക്ക് പലയിടത്തും നിന്നും ആളുകൾ സഹായ തുക അയച്ചതായി കഴിഞ്ഞ ദിവസം നടന്റെ സുഹൃത്തും കലാകാരനുമായിരുന്ന താജ് പത്തനംതിട്ട വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല അക്കൗണ്ടിലേക്ക് വന്ന പണം ഭാര്യ രേണുവാണ് ഉപയോ​ഗിക്കുന്നതെന്ന തരത്തിലും സംസാരം വന്നിരുന്നു. സ്ക്രീൻഷോട്ടുകൾ അടക്കം പുറത്ത് വിട്ടാണ് താജ് പത്തനംതിട്ട സംസാരിച്ചത്.

ഇപ്പോഴിതാ അതിൽ വിശദീകരണം നൽകി എത്തിയിരിക്കുകയാണ് രേണു സുധി. മുൻ ബി​ഗ് ബോസ് താരം വൈബർ ​ഗുഡ് ദേവുവിന്റെ യുട്യൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ് രേണു മനസ് തുറന്നത്. സുധി ചേട്ടൻ മരിച്ച ശേഷം എനിക്ക് പലരിൽ നിന്നും ഒരുപാട് പണം കിട്ടിയെന്നും അത് ഞാൻ പൂഴ്ത്തി വെച്ചിരിക്കുകയാണെന്നുമാണ് ആളുകൾ പറയുന്നതെന്ന് രേണു പറയുന്നു.

Renu Sudhi
Photo Credit: Renu sudhi / instagram

തന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമിച്ച താജ് പത്തനംതിട്ടയ്ക്കെതിരേയും രേണു തുറന്നടിച്ചു. ഇൻഷുറൻസ് തുകയുടെ കേസ് നടക്കുന്നതേയുള്ളുവെന്നും പണം കൈ പറ്റിയിട്ടില്ലെന്നും രേണു വ്യക്തമാക്കി. എനിക്ക് എന്റേതായ ശരികളുണ്ട്. വീടിനുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം കെഎച്ച്ഡിഇസി വന്ന് ശരിയാക്കി തന്നു. അവർക്ക് താങ്ക്സ്. ഞാൻ വീഡിയോസ് ഒന്നും കാണാറില്ല.

ഫ്രണ്ട്സ് പറയുമ്പോഴാണ് ഞാൻ പലതും അറിയുന്നത്. ഇതൊന്നും കാണാത്തതുകൊണ്ടാണ് ഞാൻ ഹാപ്പിയായി ഇരിക്കുന്നത്. സുധി ചേട്ടൻ മരിച്ച ശേഷം എനിക്ക് പലരിൽ നിന്നും ഒരുപാട് പണം കിട്ടിയെന്നും അത് ഞാൻ പൂഴ്ത്തി വെച്ചിരിക്കുകയാണെന്നുമാണ് ആളുകൾ പറയുന്നത്. ചേട്ടൻ മരിച്ച് ഒമ്പത് കഴിഞ്ഞ ശേഷമാണ് ചേട്ടന്റെ ബാലൻസ് ഞങ്ങൾ ചെക്ക് ചെയ്തത്.

75000 രൂപ ഉണ്ടായിരുന്നു. ഇടയ്ക്ക് ചേട്ടന്റെ അക്കൗണ്ടിലേക്ക് പൈസ വരുന്നത് കണ്ടാണ് പരിശോധിച്ചത്. ചേട്ടൻ മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് പൈസ അടയ്ക്കാത്തതുകൊണ്ട് കിച്ചുവിന് വാങ്ങി കൊടുത്ത ബൈക്ക് സിസിക്കാർ പിടിച്ചുകൊണ്ടുപോയി. അത് അവനും സുധി ചേട്ടനും വിഷമമായി. അടുത്ത മാസം പൈസ കിട്ടുമ്പോൾ മറ്റൊന്ന് വാങ്ങി തരാമെന്ന് സുധി ചേട്ടൻ അവന് ഉറപ്പ് കൊടുത്തിരുന്നു.

ഇതെല്ലാം ചേട്ടന്റെ മരണശേഷമാണ് ഞാൻ അറിഞ്ഞത്. അതുകൊണ്ട് ആ പൈസയ്ക്ക് അവന് ഞാൻ ഒരു ബൈക്ക് വാങ്ങി കൊടുത്തു. അല്ലാതെ ഞാൻ അതിൽ നിന്നും പണമെടുത്ത് പൂഴ്ത്തിവെച്ചിട്ടില്ല. താജ് എന്റെ തന്തയൊന്നുമല്ലല്ലോ. അയാളെ ഞാൻ എല്ലാ കാര്യവും ബോധിപ്പിക്കണോ?. ഇൻഷുറൻസ് ക്ലെയിം കിട്ടിയിട്ടില്ല. കിട്ടിയാൽ തന്നെ എത്ര വേദനപ്പെട്ടിട്ടാകും ഞങ്ങൾ അത് വാങ്ങുന്നത്.

Renu Sudhi
Photo Credit: Renu sudhi / instagram

സുധി ചേട്ടന്റെ ജീവൻ ബലികൊടുത്ത പൈസ അല്ലേ അത്. അത് എനിക്ക് തിന്നാനുള്ളതല്ല. ഇൻഷുറൻസ് ക്ലെയിമിന്റെ പൈസയുടെ കേസ് നടക്കുന്നതേയുള്ളു. സുധി ചേട്ടൻ മരിച്ചശേഷം കിച്ചുവിന്റെ കുറ്റം എന്നോട് വന്ന് പറഞ്ഞയാളാണ് താജ്. അവനെ സൂക്ഷിക്കണം, അവൻ പൈസ മേടിക്കും എന്നൊക്കെയാണ് ഇയാൾ പറഞ്ഞത്.

ഇയാളുടെ ഉദ്ദേശം അറിയേണ്ടതുകൊണ്ട് ഒന്നും ഞാൻ പറഞ്ഞില്ല. എന്നെ പറ്റി അയാൾ‌ പറഞ്ഞതുകൊണ്ടാണ് ഞാൻ ഇതെല്ലാം വെളിപ്പെടുത്തുന്നത്. നിന്നെ എതിർക്കുന്നവർക്ക് എതിരെ കേസ് കൊടുക്കാനും അയാളാണ് എന്നോട് പറഞ്ഞത്. എന്നെ കിച്ചുവിനേയും വേർപിരിക്കുകയാണ് പലരുടേയും ലക്ഷ്യം. പക്ഷെ അത് നടക്കില്ലെന്നും രേണു പറഞ്ഞു. രണ്ട് വർഷം മുമ്പ് കാർ അപകടത്തിലാണ് സുധി മരിച്ചത്.

അനാഥമായ കുടുംബം വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. പിന്നീട് സന്നദ്ധ സംഘടന കെഎച്ച്ഡിഇസി ഇടപെട്ടാണ് കോട്ടയത്ത് വീട് വെച്ച് നൽകിയത്. കഴിഞ്ഞ ആ​ഗസ്റ്റിലായിരുന്നു വീടിന്റെ പാലുകാച്ചൽ.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X