സുധി ചേട്ടനെക്കൊണ്ട് ദെെവം പറയിച്ചതാണ്, അല്ലെങ്കിൽ ഞാനെന്ത് പറഞ്ഞേനേ; മുൻ ഭാര്യയെന്ന വാദത്തിനെതിരെ രേണു സുധി

ലെെം ലെെറ്റിൽ നിറസാന്നിധ്യമായതോടെ രേണു സുധിയെ തേടി വിവാദങ്ങളും വരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് രേണുവിനും അന്തരിച്ച ഭർത്താവ് നടൻ കൊല്ലം സുധിക്കുമെതിരെ ആരോപണങ്ങളുമായി സുധിയുടെ രണ്ടാം ഭാര്യ എന്ന് അവകാശപ്പെട്ട് കൊണ്ട് ഒരു സ്ത്രീ രം​ഗത്ത് വന്നത്. കൊല്ലം സുധിയുടെ രണ്ടാം ഭാര്യ താനായിരുന്നെന്നും സുധി കടുത്ത മദ്യപാനമായിരുന്നെന്നും ഇവർ ആരോപിച്ചു. തന്റെ ഭർത്താവായിരുന്ന സമയത്ത് രേണുവുമായി മോശം ചാറ്റിം​ഗ് ഉണ്ടായത് കൊണ്ടാണ് ബന്ധം പിരിഞ്ഞതെന്നും പേര് വെളിപ്പെടുത്താത്ത ഈ സ്ത്രീ ആരോപിച്ചു.

ആരോപണത്തിന് മറുപടി നൽകുകയാണിപ്പോൾ രേണു സുധി. ന്യൂസ് 18 നുമായുള്ള അഭിമുഖത്തിലാണ് രേണു പ്രതികരിച്ചത്. സുധി ചേട്ടന്റെ ആണ്ടായിരുന്നു. അതുകൊണ്ട് ഇതൊന്നും എന്നെ ബാധിച്ചില്ല. ആരും എനിക്കിതൊന്നും അയച്ച് തരില്ല. അബദ്ധത്തിൽ ആരെങ്കിലും അയച്ചാൽ അയ്യോ സോറി എന്ന് പറയും. ഞാനിതൊന്നും കാണില്ല.

Renu Sudhi  Kollam Sudhi

മരണപ്പെട്ട ഒരാളെക്കുറിച്ചാണ് ഈ പറഞ്ഞുണ്ടാക്കുന്നത്. എന്നെക്കുറിച്ച് പറഞ്ഞോട്ടെ. രേണു സുധി എന്ന് പേരെടുത്ത് പറഞ്ഞാലും എനിക്ക് വിഷയമല്ല. മരിച്ച് പോയ ഒരാളുടെ സ്വകാര്യ കാര്യങ്ങളിലേക്ക് പോലും കടക്കുന്നു. ആളുടെ പ്രെെവസി പോലും നശിപ്പിച്ച് എന്തൊക്കെയാണ് ഓരോരുത്തർ കാണുന്നത്. സുധി ചേട്ടന്റെ വെെഫിനെ എനിക്കറിയാം. ആൾ മരിച്ച് പോയി. കിച്ചുവിനെ പ്രസവിച്ച അമ്മ. അതല്ലാതെ എനിക്കെന്ത് അറിയാനാണ്.

സുധി ചേട്ടൻ ഫ്ലവേഴ്സിൽ എന്നെയും മക്കളെയും പരിചയപ്പെടുത്തിയിട്ടുണ്ട്. അതിൽ സുധി ചേട്ടൻ എന്താണ് പറയുന്നത്. രണ്ടാമത് കൊണ്ടു വന്ന വാവക്കുട്ടനാണ് എന്റെ രേണു എന്നാണ് പറഞ്ഞത്. അത് എന്റെ വാക്കുകളല്ല. സുധി ചേട്ടന്റെ വാക്കുകളാണ്. ഇതാണ് ദെെവം കയ്യൊപ്പുകളായി എഴുതി വെക്കുന്ന സത്യം. അങ്ങനെ ഒരു വാക്ക് സുധി ചേട്ടൻ അവിടെ പറഞ്ഞില്ലായിരുന്നെങ്കിൽ ഈ പറഞ്ഞതിന് ഞാൻ എന്ത് മറുപടി നൽകും. എനിക്കറിയില്ല. ആൾ എന്റെ ജീവിതത്തിലേക്ക് വന്ന ശേഷമുള്ള കാര്യങ്ങളെ തനിക്ക് അറിയൂ എന്നും രേണു സുധി വ്യക്തമാക്കി.

Renu Sudhi  Kollam Sudhi

നല്ല അവസരങ്ങൾ വന്നാൽ ഈ ഫീൽഡിൽ നിൽക്കും എന്ന ഉറപ്പെനിക്കുണ്ട്. അവസരം വരുമെന്നാണ് എന്റെ മനസ് പറയുന്നത്. പോസിറ്റീവായി ചിന്തിച്ചാലേ നമ്മുടെ ജീവിതം പോസിറ്റീവ് ആകൂ. നാളെ ഞാൻ നല്ല നിലയിൽ എത്തും, എന്റെ മക്കൾക്ക് കെെത്താങ്ങാവും എന്നാണ് എന്റെ ഉറച്ച വിശ്വാസം. അഥവാ ഞാൻ വിവാഹം ചെയ്താൽ എന്തായിരിക്കും അവസ്ഥ. സോഷ്യൽ മീഡിയയിൽ ഭൂകമ്പമായിരിക്കും. കല്യാണം കഴിക്കുന്നയാളെ ഇവർ വെച്ചേക്കുമോയെന്നും രേണു സുധി ചോദിക്കുന്നു. കിട്ടുന്ന പെെസയെല്ലാം വീട്ടിൽ ചെലവാക്കാറെന്ന് രേണു സുധി പറയുന്നു. സുധി ചേട്ടനും ഒന്നും സമ്പാദിച്ചിരുന്നില്ല. താനും ആ വഴിയാണോ എന്ന് ഭയമുണ്ടെന്നും രേണു സുധി തുറന്ന് പറഞ്ഞു.

ദെെവമേ ആ പാതയാണോ ഞാൻ പിന്തുടരുന്നതെന്ന പേടിയെനിക്കുണ്ട്. അന്നന്ന് അഭിനയിച്ച് കിട്ടുന്നത് ഞാൻ വീട്ടിൽ ചെലവാക്കും. ഇന്ന് വരെ സൂക്ഷിച്ച് വെച്ചിട്ടില്ല. അത്രയും പണം താൻ വാങ്ങിച്ചിട്ടില്ലെന്നും രേണു സുധി പറയുന്നു. രേണു സുധിയെ പിന്തുണച്ച് മകൻ രാഹുൽ ദാസ് (കിച്ചു) സംസാരിച്ചിട്ടുണ്ട്. അമ്മയ്ക്ക് അഭിനയ രം​ഗത്ത് താൽപര്യമുണ്ടെങ്കിൽ അങ്ങനെ പോട്ടെ. അമ്മയെ കളിയാക്കുന്നത് ശരിയല്ലെന്ന് രാഹുൽ ദാസ് പറഞ്ഞു. ഇപ്പോൾ അങ്ങനെ അഭിനയിച്ച് ചിലപ്പോൾ പിന്നീട് നല്ലൊരു അവസരം വരുമ്പോൾ നന്നായി ചെയ്യുമായിരിക്കും. ഒരാളെ തളർത്താൻ പാടില്ലെന്നും രേണു സുധി പറഞ്ഞു. 2023 ലാണ് കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X