അവർ ഫാമിലിയായി രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ജീവിക്കുകയാണ്; മുൻ വിവാഹബന്ധത്തെക്കുറിച്ച് രേണു

സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി മാറിയിരിക്കുന്ന രേണു സുധിയെ വിടാതെ പിന്തുടരുകയാണ് ചില യൂട്യൂബർമാർ. രേണുവിന്റെ സ്വകാര്യ ജീവിതം ചികഞ്ഞ് പോകുന്നവർ ഏറെയാണ്. അധിക്ഷേപങ്ങൾ കടുത്തതോടെ രേണു പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. പ്രശ്നങ്ങളെല്ലാം മറകടന്ന് രേണു മുന്നോട്ട് നീങ്ങുകയാണ്. ആൽബം സോങ്സും ഫോട്ടോഷൂട്ടുമെല്ലാമായി ലെെം ലെെറ്റിൽ തന്റെതായ സ്ഥാനം രേണു നേടിക്കഴിഞ്ഞു. ഭർത്താവ് നടൻ കൊല്ലം സുധി മരിച്ചതോടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് രേണു അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്.

തന്നെ അധിക്ഷേപിച്ച് സംസാരിച്ച യൂട്യൂബർക്കെതിരെ സംസാരിക്കുകയാണ് രേണു സുധിയിപ്പോൾ. ഫെയിം സ്റ്റെപ്സിന് നൽകിയ അഭിമുഖത്തിലാണ് നടി പ്രതികരിച്ചത്. എടാ അതുലേ, ഞാനിതൊന്നും കാണുന്നില്ല. എന്റെ കുടുംബക്കാരെയും കൂടി വലിച്ചിഴച്ചപ്പോഴാണ് പ്രതികരിച്ചത്. എനിക്ക് രണ്ടാമത്തെ പ്രസവം എന്ന് വരെ പറഞ്ഞു. ഞാൻ ഒന്നേ പ്രസവിച്ചിട്ടുള്ളൂ എന്ന് എനിക്കും എന്റെ വീട്ടുകാർക്കും അറിയാം. പിന്നെ ഇവൻ എന്റെ രണ്ടാമത്തെ പ്രസവം എന്ന് പറയുന്നു. ഇവന് നാണമുണ്ടോ.

Renu Sudhi

ഒരു സ്ത്രീയെ പറ്റി ആവശ്യമില്ലാത്ത കാര്യങ്ങൾ പറയാൻ. എന്റെ ശരീരത്തെ പറ്റി ഇവനാണോ അറിയുന്നത്. ഒരു ഫോണും കോലുമുണ്ടെങ്കിൽ ഇവന് എന്ത് തോന്നിവാസവും കാണിക്കാമെന്ന അവകാശമുണ്ടോ. ഉണ്ടെങ്കിൽ എന്റെ കേസ് എടുക്കേണ്ട. സ്ത്രീത്വത്തെ അപമാനിച്ച് തന്നെയാണ് അവൻ സംസാരിച്ചത്. കേസിനെക്കുറിച്ച് താൻ കൂടുതൽ വിവരങ്ങൾ പറയുന്നില്ലെന്നും രേണു സുധി വ്യക്തമാക്കി.

അതുൽ അല്ലാതെ വേറെ വ്ലോ​ഗർമാരും ചെയ്യുന്നുണ്ട്. അവരുടെ ആവിഷ്കാര സ്വാതന്ത്രമാണ്. അവർ ചെയ്യട്ടെ. ഇത് ഒരു ദിവസം രാവിലെയും ഉച്ചയ്ക്കും വെെകുന്നേരവും സിബിഐ അന്വേഷണം പോലെയങ്ങ് നടക്കുകയാണ്. ഞാൻ പണ്ട് താമസിച്ചിടത്ത് ചെന്ന് അന്വേഷിക്കുക. കുറേ പെണ്ണുങ്ങളുടെ വോയിസ് ഇടുക. ഇതൊക്കെ കേട്ട് രേണു സുധി തളർന്ന് പോയെന്നാണ് വിചാരം.

Renu Sudhi

രേണു സുധി ഇങ്ങനെയുള്ള ഓലപ്പാമ്പ് കണ്ട് പേടിക്കില്ല. കുറച്ച് ദിവസം കഴിയുമ്പോൾ നിർത്തുമെന്ന് ഞാൻ വിചാരിക്കും. പക്ഷെ നിർത്തില്ല. എനിക്ക് മുമ്പ് ഒരു ലെെഫ് ഉണ്ടായിരുന്നെന്ന് ഞാൻ മുമ്പ് പറഞ്ഞതാണ്. ആ ലെെഫിനെ പറ്റി ഡീറ്റെയിലായി പറയാൻ എനിക്ക് താൽപര്യമില്ല. കാരണം അവർ അവരുടെ ഫാമിലിയായി രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ജീവിക്കുകയാണ്. പിന്നെ ആർക്കാണ് ഇത്ര ആവശ്യമെന്നും രേണു ചോദിക്കുന്നു.

രേണു കൊല്ലം സുധിക്ക് മുമ്പ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നെന്നാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്. തനിക്കൊരു കഴിഞ്ഞ കാലമുണ്ടെന്ന് രേണു സമ്മതിക്കുന്നുമുണ്ട്. ഇതേക്കുറിച്ച് നേരത്തെ സംസാരിക്കാതിരുന്നതിന് കാരണമുണ്ടെന്നും രേണു പറയുന്നു. സുധി ചേട്ടനാണ് ഇത് പറയേണ്ടെന്ന് പറഞ്ഞത്. ഭർത്താവിനെ അനുസരിക്കുന്ന ഭാര്യയാണ് ഞാൻ. കഴുത്തിൽ മിന്നു കെട്ടാത്ത കല്യാണമായിരുന്നല്ലോ, രജിസ്റ്റർ മാര്യേജുമല്ല.

ജീവിച്ചിട്ടുമില്ല. പിന്നെ എന്തിനാണ് അത് പറയുന്നത്, നമുക്ക് നമ്മുടെ കാര്യം പറയാം എന്നാണ് സുധി ചേട്ടൻ പറഞ്ഞത്. എന്റെ ഭർത്താവിനെ മാനിക്കുന്ന സ്ത്രീയായത് കൊണ്ട് ഞാൻ പറഞ്ഞില്ല. സുധി ചേട്ടൻ മരിക്കുമെന്ന് ഞാൻ അറിയുന്നില്ലല്ലോയെന്നും രേണു സുധി പറഞ്ഞു. അഭിനയ രം​ഗത്ത് സജീവ സാന്നിധ്യമാണ് വിവാദങ്ങൾക്കിടയിലും രേണു സുധി. കുറ്റപ്പെടുത്തുന്നവർ താൻ വീട്ടിലിരുന്നാൽ സഹായിക്കാൻ വരില്ലെന്ന് രേണു ചൂണ്ടിക്കാട്ടുന്നുണ്ട്.

(ഈ വാർത്തയ്ക്കൊപ്പം ഉപയോ​ഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com/renu_sudhi/?hl=en നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമ​ഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോ​ഗിച്ചത്.)

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X