എത്ര സുന്ദരിയായാലും പല്ലിയെന്ന് പറയുന്നു, അവന് ഞാൻ വെച്ചിട്ടുണ്ട്; പ്രതികരിച്ച് രേണു സുധി
സോഷ്യൽ മീഡിയ സെൻസേഷണൽ താരങ്ങളുടെ പ്രശസ്തിയുടെ ആയുസ് പൊതുവെ കുറവാണ്. കുറച്ച് മാസങ്ങളിലെ ഹെെപ്പിന് ശേഷം അടുത്തയാൾ വരുമ്പോൾ നെറ്റിസൺസ് അവരുടെ പിന്നാലെ പോകും. ഇക്കഴിഞ്ഞ ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ മത്സരിച്ച പലരെയും ജനം ഏറെക്കുറെ മറന്നു. കാരണം ഷോ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ അടുത്ത വിഷയങ്ങൾ വന്നു. എന്നാൽ സോഷ്യൽ മീഡിയ ഉള്ളിടത്തോളും തന്റെ പ്രശസ്തി വീഴില്ലെന്ന് തീരുമാനിച്ചുറപ്പിച്ചത് പോലെയാണ് രേണു സുധിയുടെ പോക്ക്.
ഒന്നല്ലെങ്കിൽ മറ്റൊരു വിഷയവുമായി രേണു സുധി സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. രേണുവിന്റെ മക്കളുടെ പേരിലുള്ള വീടും സ്ഥലവുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച. വ്ലോഗർമാർ വളഞ്ഞിട്ട് ആക്രമിക്കുന്നത് പോലെ നെഗറ്റീവ് കണ്ടന്റ് രേണുവിനെതിരെ ഉണ്ടാക്കിയിട്ടും രേണു തളർന്നില്ല. തനിക്ക് നേരെ ഇപ്പോഴും തുടരുന്ന ബോഡി ഷെയ്മിംഗ് കമന്റിനെക്കുറിച്ച് രേണു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എത്ര സുന്ദരിയായാലും പല്ലിയെന്ന് പറഞ്ഞ് ഒരുത്തൻ കമന്റിടുന്നുണ്ട്. അവന് ഞാൻ വെച്ചിട്ടുണ്ട്. ഞാൻ പല്ലിയാടാ, അതിന് നിനക്കെന്താണ് എന്ന് രേണു പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇപ്പോഴും കുറ്റപ്പെടുത്തലുകളും ട്രോളുകളും രേണുവിന് നേരിടേണ്ടി വരുന്നുണ്ട്. എന്നാൽ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്കാണ് രേണുവിന്റെ പോക്ക്. കൊല്ലം സുധിയുടെ ഭാര്യയായി മാത്രം അറിയപ്പെട്ടിരുന്ന രേണു ഇന്ന് ജനലക്ഷങ്ങൾ അറിയുന്ന ആളാണ്.


Click it and Unblock the Notifications











