എങ്ങനെ തോന്നി ആ കുഞ്ഞിനോട് ഇത് ചെയ്യാൻ?; ആദ്യം സ്വന്തം കുഞ്ഞിനെ നോക്കൂ, കിച്ചു അനുഭവിച്ചത് ഓർക്കൂ; വിമർശനം!

നെടുമങ്ങാട്ട് ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ വേദന പ്രകടിപ്പിച്ച് മുൻ ബി​ഗ് ബോസ് താരം രേണു സുധി. ക്രൂരമർദ്ദനത്തിന് ഇരയായാണ് കു‍ഞ്ഞ് മരിച്ചതെന്ന വാർത്ത തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നാണ് രേണു സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്. ഇവർക്കൊക്കെ എങ്ങനെ തോന്നുന്നു ആ കുഞ്ഞിനോട് ഇങ്ങനൊക്കെ ചെയ്യാനെന്നും രേണു ചോദിച്ചു. രാവിലെയാണ് ഒരു വാർത്ത അറിഞ്ഞത്.

ആഗ്രഹിച്ച രീതിയില്‍ ഫോട്ടോസ്! അത് ഞങ്ങളുടെ ഇഷ്ടം, താല്‍പര്യം! തുറന്നടിച്ച് അഭിലാഷും ശ്രീക്കുട്ടിയും
ആഗ്രഹിച്ച രീതിയില്‍ ഫോട്ടോസ്! അത് ഞങ്ങളുടെ ഇഷ്ടം, താല്‍പര്യം! തുറന്നടിച്ച് അഭിലാഷും ശ്രീക്കുട്ടിയും

സ്വന്തം കുഞ്ഞിനെ ഒരു അമ്മയും... അമ്മയെന്ന് അവളെ ഒന്നും വിളിക്കാൻ പറ്റില്ല. ഒരു സ്ത്രീയും അവരുടെ രണ്ടാം ഭർത്താവും ചേർന്ന് കൊന്നു എന്നുള്ളതാണ്. ഇവർക്കൊക്കെ എങ്ങനെ തോന്നുന്നു ആ കുഞ്ഞിനോട് ഇങ്ങനൊക്കെ ചെയ്യാൻ. ആ കുഞ്ഞിന്റെ വീഡിയോ ഞാൻ കണ്ടു. രണ്ട് കയ്യും വാവയുടെ രണ്ട് കയ്യും ഒടിഞ്ഞിരിക്കുകയാണ്.

Renu Sudhi Nedumangad Child Abuse Case

എന്ത് ‌വേദന ആ കുഞ്ഞ് തിന്നിട്ടുണ്ടാകും. അതിനുശേഷമാകും ആ കുഞ്ഞ് മരിച്ചത്. ആ കുഞ്ഞിന്റെ ആത്മാവിന് നിത്യശാന്തി കൊടുക്കണേ എന്ന ഒറ്റ പ്രാർത്ഥനയേയുള്ളു.‌ അതുപോലെ ഈ ക്രൂരകൃത്യം ചെയ്ത അവൾക്കും അവനും ഏറ്റവും വലിയ ശിക്ഷ തന്നെ കിട്ടട്ടെ. ദൈവത്തിന്റെ കോടതിയിൽ നിന്നും ഇവരെ എന്തായാലും വെറുതെ വിടില്ല. എന്ത് വേദനയനുഭവിച്ചാകും ആ കുഞ്ഞ് മരിച്ചത്. എനിക്ക് കണ്ടിട്ട് സഹിക്കുന്നില്ല. ഇങ്ങനൊരു ക്രൂരത ആരും ആരോടും ചെയ്യാതിരിക്കട്ടെ.

ദൈവം സത്യമായും ആ വാർത്തകേട്ട ശേഷം എനിക്ക് സങ്കടമാണ് എന്നാണ് രേണു പറഞ്ഞത്. എന്നാൽ വീ‍ഡിയോ പ്രത്യക്ഷപ്പെട്ടപ്പോൾ ലഭിച്ച പ്രതികരണങ്ങൾ ഏറെയും രേണുവിനെ വിമർശിച്ചായിരുന്നു. ഷോയ്ക്ക് വേണ്ടിയും വ്യൂവർഷിപ്പിന് വേണ്ടിയും അല്ലാതെ സ്വന്തം കുഞ്ഞിനെ സ്നേഹിക്കൂ എന്നിട്ട് സഹതാപ്രകടനം നടത്തുവെന്നാണ് രേണുവിനെ വിമർശിച്ചവർ കുറിച്ചത്.

'നാക്കിന് ലൈസൻസില്ല എന്തെങ്കിലുമൊക്കെ വിളിച്ച് പറയും, ടിനിക്ക് ബെകിടത്തരങ്ങളുണ്ട്, തരികിട സാബുവിനും റോൾ'‍‍
'നാക്കിന് ലൈസൻസില്ല എന്തെങ്കിലുമൊക്കെ വിളിച്ച് പറയും, ടിനിക്ക് ബെകിടത്തരങ്ങളുണ്ട്, തരികിട സാബുവിനും റോൾ'‍‍

സുധിയുടെ മൂത്ത മകൻ കിച്ചുവും നിന്റെ ചില പ്രവൃത്തികൾ മൂലം എന്ത് വിഷമം അനുഭവിച്ച് കാണും?. അതുകൂടി ഓർത്തശേഷം അഭിനയിക്കുന്നതാകും ഉചിതം, ഇതാരാ ഈ പറയുന്നേ... സ്വന്തം കൊച്ചിന് ചിലവിന് കൊടുക്കാൻ നാട്ടുകാരോട് പറയുന്ന സബ്സ്ക്രൈബ് അമ്മായിയോ?, രേണുവും കുഞ്ഞിനെ ‌നോക്കുന്നില്ലല്ലോ.

കുട്ടിയുടെ കഴുത്തിൽ വന്ന മുറിവ് എങ്ങനെയാണെന്ന് പോലും അന്വേഷിക്കാത്ത അമ്മയല്ലേ?, എന്താ ഒരു അഭിനയം... വിഷമം മുഖത്ത് വരുത്താൻ ഒരുപാട് കഷ്ടപെടുന്നു, സ്വന്തം കുഞ്ഞിനെ നീ നന്നായി നോക്കാറുണ്ടോ? എന്നിങ്ങനെയാണ് രേണുവിനെ വിമർശിച്ച് വന്ന കമന്റുകൾ. സുധിയുടെ മൂന്നാം ഭാര്യയാണ് രേണു.

Renu Sudhi Nedumangad Child Abuse Case

തന്റെയും അച്ഛന്റേയും ജീവിതത്തിലേക്ക് രേണു വന്ന കുറച്ച് കാലം തങ്ങളുടെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നുവെന്നും പിന്നീട് രേണുവിന്റെ സ്വഭാവം മാറിയതോട താൻ ഒറ്റപ്പെട്ട് പോയിയെന്നും ലഹരിക്ക് പോലും അടിമയായിയെന്നും കിച്ചു അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. അച്ഛൻ തന്നോട് മിണ്ടുന്നതോ സ്നേഹം പ്രകടിപ്പിക്കുന്നതോ രേണുവിന് ഇഷ്ടമായിരുന്നില്ലെന്നും കിച്ചു വെളിപ്പെടുത്തിയിരുന്നു.

രേണുവിന്റെ മാതാപിതാക്കളാണ് താരത്തിന്റെ സ്വന്തം കുഞ്ഞായ റിതുലിനെ നോക്കുന്നത്. അതേസമയം ചിലർ രേണുവിനെ അനുകൂലിച്ചുമെത്തി. രേണുവിനേ എല്ലാവരും കുറ്റം പറയുന്നു. അവളുടെ മക്കളുടെ മുഖത്തേക്ക് നോക്കി ഇരുന്നാൽ അവർക്ക് ജീവിക്കാൻ പറ്റുമോ?. എങ്ങനേലും ആ മക്കളേ അവൾ വളർത്തട്ടെ. എന്തിനാണ് എപ്പോഴും കുറ്റം പറയുന്നത്. അവളുടെ അമ്മയും അച്ഛനും നോക്കാൻ ഉണ്ടല്ലോ. അതല്ലേ അവളുടെ ധൈര്യം.

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' ഒടിടിയിൽ; ഈ വാരാന്ത്യം മിസ്സാക്കരുത് ഈ സ്പൈ ത്രില്ലർ!
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' ഒടിടിയിൽ; ഈ വാരാന്ത്യം മിസ്സാക്കരുത് ഈ സ്പൈ ത്രില്ലർ!

അല്ലാതെ പെരുവഴിയിൽ ഇട്ടിട്ട് പോകുന്നുണ്ടോ?. ഞാനും ചില കാര്യത്തിൽ നെഗറ്റീവ് പറയുമെങ്കിലും എല്ലാത്തിനും അങ്ങനെ പറയില്ല, രണ്ടാനമ്മ ആയിട്ട് പോലും രേണു കിച്ചുനെ അടിച്ചിട്ട് ഇല്ല. എന്നിട്ടും ആ ചെക്കൻ രേണുവിനോട് നന്ദികേട് കാണിച്ചു എന്നിങ്ങനെയാണ് അനുകൂലിച്ച് വന്ന കമന്റുകൾ.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X