'അനുമോളോട് അസൂയയില്ല, അവരാണോ എനിക്ക് മാമാ പണി ചെയ്യുന്നത്?, എങ്ങനെ സംസാരിക്കണം എന്നത് എന്റെ ഇഷ്ടം'
വിവാദങ്ങളും വിമർശനങ്ങളും രേണുവിനെ വിടാതെ പിന്തുടരുന്ന ഒന്നാണ്. അനാവശ്യമായി എല്ലായിടത്തും അനുവിന്റെ പേര് വലിച്ചിട്ട് സംസാരിക്കുന്നുവെന്നതാണ് പുതിയ വിവാദം. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയാതെ തന്റെ പേര് കൂടി രേണു വലിച്ചിടുന്നതിലുള്ള അതൃപ്തി അനുവും തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അനുവിനെ കുറിച്ചും പുതിയ വിവാദങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് രേണു സുധി വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ.
എന്റെ ഫോട്ടോ വെച്ച് തമ്പ്നെയിൽ ഉണ്ടാക്കി റീച്ച് ഉണ്ടാക്കുന്നവർ ഉണ്ടാക്കട്ടെ. അതിൽ ഞാൻ കേസ് കൊടുക്കാനൊന്നും പോകുന്നില്ല. അവരുണ്ടാക്കുന്ന അത്തരം വീഡിയോകളും വാർത്തകളും ഞാൻ കാണുന്നതുമില്ല. റീച്ച് ഉണ്ടാക്കുന്നവന്മാർ എന്നെ കൊണ്ട് ആഹാരം വാങ്ങി കഴിക്കുന്നത് അല്ലാതെ അവർക്ക് ഞാൻ കാരണം ദോഷം ഒന്നും വരുന്നില്ലല്ലോ. അതുകൊണ്ട് തന്നെ അവന്മാർ ആഹാരം കഴിക്കട്ടെ.

അതുപോലെ അനുമോളുമായി പ്രശ്നമുണ്ടോയെന്ന് ചോദിക്കുന്നവരോടുള്ള മറുപടി. എനിക്ക് എന്തിനാണ് അനുമോളോട് അസൂയ. അനുമോൾ കൊല്ലം സുധി ചേട്ടന്റെ സഹപ്രവർത്തകയായിരുന്നു. അന്ന് തൊട്ട് അറിയാവുന്നതാണ് അനു മോളെ എനിക്ക്. ഒരുപാട് വർഷമായി ഷാനാവാസിക്കയ്ക്കും രേണു ചേച്ചിക്കും ജിഷിൻ ചേട്ടനും എന്നെ അറിയാമെന്ന് അനുമോൾ തന്നെ പറഞ്ഞിട്ടുണ്ട്. സത്യമാണ് അനു സുധി ചേട്ടന്റെ സഹപ്രവർത്തകയാണ്. അവളെ എനിക്ക് നേരത്തെ തൊട്ട് അറിയാം.
അനുവിന്റെ വളർച്ച അന്ന് തൊട്ട് കാണുന്നൊരാളാണ് ഞാൻ. അവൾ വളരുന്നതിൽ എനിക്ക് സന്തോഷമേയുള്ളു. ഞാൻ എന്തിന് അസൂയപ്പെടണം. ബിഗ് ബോസിൽ അനു വിന്നറായത് അവളുടെ കഴിവുകൊണ്ടാണ്. അതിൽ ഞാൻ എന്തിന് അസൂയപ്പെടണം. എനിക്ക് എന്റേതായ തിരക്കും കാര്യങ്ങളുമുണ്ട്. ഞാൻ വളർന്ന് വരുന്നതേയുള്ളു. അനുവൊക്കെ എത്ര വലിയ സെലിബ്രിറ്റിയാണ്.
അനുമോൾ എന്നല്ല ഒരു സെലിബ്രിറ്റി വളരുന്നതിലും എനിക്ക് അസൂയയില്ല. എനിക്ക് സന്തോഷം മാത്രമെയുള്ളു. പക്ഷെ എന്നോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം പറയും. അനുമോൾ പണിയില്ലാതെ വീട്ടിരിക്കുകയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് അതിന്റെ ആവശ്യമില്ല. അനുമോളെ കുറിച്ച് ചോദിച്ചപ്പോൾ ബിന്നിയുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പോകാത്തതിനെ കുറിച്ച് സംസാരിച്ചതിന് പിന്നിൽ... അത്തരം പരിപാടികൾ ഒരു റീയൂണിയൻ പോലെയാണല്ലോ.
അന്ന് ബിന്നിയുടെ ഷോപ്പ് ലോഞ്ചിന് ഞാനും അനുമോളും മാത്രമാണ് പോകാതിരുന്നത്. അനുവും ഞാനും തിരക്കായതുകൊണ്ട് ആ ഫങ്ഷന് പോയില്ല എന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ അനു വീട്ടിലിരിക്കുകയാണെന്ന് ഞാൻ എവിടേയും പറഞ്ഞിട്ടില്ല. എനിക്ക് അതിന്റെ ആവശ്യമില്ല. പറയുകയാണെങ്കിൽ തന്നെ അത് അവിടേയും ഇവിടേയും ഫോൺ വിളിച്ച് പറയാറില്ല.

നേരിട്ട് മീഡിയയോടാണ് പറയാറുള്ളത്. ചിലപ്പോൾ വളഞ്ഞ് മൂക്ക് പിടിക്കാൻ ആയിരിക്കും എനിക്ക് ഇഷ്ടം. അതുപോലെ എങ്ങനെ സംസാരിക്കണം എന്നതും എന്റെ ഇഷ്ടമാണ്. അനുവിനെ കുറിച്ച് ചീത്തയൊന്നും ഞാൻ പറഞ്ഞില്ലല്ലോ. അല്ലാതെ അനുമോളെ പറ്റി ഞാൻ ഒന്നും പറഞ്ഞിട്ടില്ല രേണു പറഞ്ഞു. ദുബായ് യാത്രകളുമായി ബന്ധപ്പെട്ടും തന്റെ മുൻകാല ജീവിതവുമായി ബന്ധപ്പെട്ടും അനാവശ്യ കഥകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരേയും രേണു പ്രതികരിച്ചു.
ദുബായിൽ പോയി ഫോട്ടോഷൂട്ടും മറ്റ് കാര്യങ്ങളും ചെയ്തിട്ടാണ് ഞാൻ പണം ഉണ്ടാക്കുന്നതെന്ന് പറയുന്നവരാണോ എനിക്ക് മാമാ പണി ചെയ്യുന്നത്. ദുബായിൽ പോയി ഞാൻ ചെയ്ത കാര്യങ്ങൾക്ക് തെളിവുണ്ടേൽ അത്തരം കഥ മെനയുന്നവർ അത് പുറത്ത് ഇടട്ടേ. ബാർ റസ്റ്റോറന്റിന്റെ പ്രമോഷന് വേണ്ടി മാത്രമെ ഞാൻ പോയിട്ടുള്ളു. ഇനിയും ഞാൻ പോകും. ഭർത്താവിന്റെ മരണശേഷം ഞാൻ തന്നെയാണ് എന്റെ കുടുംബം നോക്കുന്നത്.
പിന്നെ എനിക്ക് രണ്ട്, മൂന്ന് ഭർത്താക്കന്മാരുണ്ടെന്ന് തോന്നുന്നവർ പോയി കേസ് കൊടുക്കുക. അത് എന്റെ പേഴ്സണൽ കാര്യമാണ്. പിന്നെ എന്നെ എന്റെ അപ്പൻ വേറെ രീതിയിലൊന്നും കാണുന്നില്ല. സുധി ചേട്ടനെ കല്യാണം കഴിക്കുന്നതിനു മുമ്പ് ഞാൻ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട് അത് ഞാൻ നേരത്തെ തുറന്ന് പറഞ്ഞതുമാണ്. അയാൾ പെന്തകോസ്ത് സഭക്കാരനായിരുന്നു.
അയാളെ കുറിച്ച് ഇനി ഞാൻ വിശദമായി പറയേണ്ട കാര്യമില്ല. അയാൾ ഒപ്പമുണ്ടായിരുന്നപ്പോൾ ഞാൻ ഒളിച്ചോടി വേറെ വിവാഹം ചെയ്തിട്ടില്ല. അത് പറഞ്ഞുണ്ടാക്കിയവളാകും അങ്ങനെ കല്യാണം കഴിച്ചതെന്നും രേണു പറഞ്ഞു.


Click it and Unblock the Notifications
















