സമാധാനം കിട്ടുമെന്ന് കരുതി... ടെൻഷനിലാണ്, അമ്മ ഒന്നും മൈന്റ് ചെയ്യാൻ നിൽക്കേണ്ടെന്നാണ് കിച്ചു പറഞ്ഞത്; രേണു
പരിഹസിച്ചും അപമാനിച്ചും ചെയ്ത വീഡിയോകൾ നീക്കം ചെയ്തില്ലെങ്കിൽ ദാനം നൽകിയ ഭൂമിയുടെ ആധാരം റദ്ദ് ചെയ്യുമെന്ന് ബിഷപ്പ് നോബിൾ ഫിലിപ്പ് അറിയിച്ചതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് രേണു സുധി. ബിഷപ്പിനെ അപമാനിക്കുന്ന തരത്തിൽ കൂട്ടുകാർക്കൊപ്പം ചേർന്ന് അടക്കം രേണു വീഡിയോ ചെയ്തിരുന്നു. അത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ബിഷപ്പ് നിയമപരമായി നീങ്ങിയത്.
രേണുവിന് എതിരെ മാത്രമല്ല കിച്ചുവിന് എതിരേയും ബിഷപ്പ് വക്കീൽ നോട്ടീസ് അയച്ച് കഴിഞ്ഞു. ഇപ്പോഴിതാ പുതിയ വിവാദവുമായി ബന്ധപ്പെട്ട് രേണു നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. വിവാദത്തെ കുറിച്ച് കേട്ടുവെന്നേയുള്ളുവെന്നും വിശദമായി ഇനി വേണം മനസിലാക്കാനെന്ന് രേണു മീഡിയയോട് സംസാരിക്കവെ പറഞ്ഞു.

പത്ത് ദിവസത്തെ പ്രമോഷൻ പരിപാടികൾക്കായി ഇതുവരെ ബഹറൈനിൽ ആയിരുന്നു രേണു. ബഹറൈൻ അതുപോലൊക്കെ തന്നെ ഇരിപ്പുണ്ട്. പുതിയ പുതിയ ബിൽഡിങ്ങുകൾ ചിലത് വന്നുവെന്ന് മാത്രം. അവിടെ നിന്ന് ഒരുപാട് ഗിഫ്റ്റ് കിട്ടി. അങ്ങനെയാണ് പെട്ടിയുടെ വലുപ്പം കൂടിയത്. വിവോയുടെ ഒരു ഫോണും കിട്ടി. ഫാൻസ് ഇഷ്ടം പോലെയുണ്ട്.
ബാച്ചിലേഴ്സ് റെസ്റ്റോറന്റിന്റെ പ്രമോഷൻ അടിപൊളിയായിരുന്നു. ഇപ്രാവശ്യം ചെന്നപ്പോൾ അവർ എന്നെ അതിന്റെ ബ്രാന്റ് അംബസിഡറാക്കി. ഒഫീഷ്യലി ബാച്ച്ലേഴ്സിന്റെ ബ്രാന്റ് അംബാസിഡറായി. അവരുടെ പുതിയ ഔട്ട്ലെറ്റ് വരുന്നുണ്ട്. അതിന്റെ എല്ലാം ഉദ്ഘാടനവും ഞാൻ തന്നെയാണ് ചെയ്യാൻ പോകുന്നത്. പെരുന്നാളിനുശേഷം വീണ്ടും ചെല്ലണം. ഭയങ്കര സന്തോഷമുണ്ട്.
ബ്രാന്റ് അംബാസിഡറായാൽ എല്ലാ മാസവും നിശ്ചിത തുക പെയ്മെന്റായി കിട്ടുമോയെന്ന് ചോദിച്ചാൽ കിട്ടുമായിരിക്കുമെന്നേ പറയാൻ കഴിയൂ. രേണു സുധിയാണ് അവരുടെ ഐശ്വര്യമെന്നാണ് ബാച്ച്ലേഴ്സിന്റെ ഓണേഴ്സ് പറയുന്നത് യാത്ര വിശേഷങ്ങൾ പങ്കിട്ട് രേണു പറഞ്ഞ് തുടങ്ങി. പുതിയ വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു... ഇപ്പോൾ താമസിക്കുന്ന സ്ഥലം തിരിച്ച് കൊടുക്കേണ്ടി വരുമോയെന്ന് അറിയില്ല.
കാരണം ഞാൻ അല്ലല്ലോ തിരിച്ച് കൊടുക്കേണ്ടത്. കൊടുക്കേണ്ടവരല്ലേ?. അതിനെ പറ്റി ഞാൻ ഒന്നും അറിഞ്ഞില്ല. ഇനി വേണം ഇതിനെ പറ്റി വിശദമായി അന്വേഷിക്കാൻ. വിവാദം നടക്കുന്നുണ്ടെന്ന് മാത്രമെ അറിഞ്ഞിരുന്നുള്ളു. പക്ഷെ എന്താണ് സംഭവമെന്ന് അറിയില്ലായിരുന്നു. അതുപോലെ ഞാൻ ഫ്ലൈറ്റ് ഇറങ്ങിയ ഉടനെ ഒരു ചേച്ചി ചോദിച്ചു കിച്ചു മോളെ വീട്ടിൽ നിന്നും ഇറക്കി വിട്ടോയെന്ന് ചോദിച്ച് കരയുന്നു.

എനിക്ക് അത് കേട്ട് ഒന്നും മനസിലായില്ല. ചേച്ചി എന്തിനാണ് ഇതൊക്കെ വിശ്വസിക്കുന്നത് എന്നാണ് ഞാൻ തിരിച്ച് ചോദിച്ചത്. ഞാൻ അത് പറഞ്ഞ് തീർന്നതും കിച്ചുവിന്റെ കോൾ വന്നു. ഞാൻ എത്തിയോയെന്ന് അറിയാൻ വിളിച്ചതാണ് അവൻ. വിവാദം നടക്കുന്നുണ്ടെടായെന്ന് പറഞ്ഞപ്പോൾ അമ്മ എന്തിനാണ് മൈന്റ് ചെയ്യുന്നത് പോകാൻ പറ എന്നായിരുന്നു മറുപടി.
വിവാദം നടക്കുകയാണല്ലോ. വന്നപ്പോൾ മുതൽ അതേ കുറിച്ചാണ് കേൾക്കുന്നത്. കേരളത്തിൽ നിന്നും പോയി കഴിഞ്ഞാൽ സമാധാനം... ഒരു പ്രശ്നവും ഉണ്ടാവില്ലല്ലോയെന്ന് ഞാൻ കരുതി. കുറച്ച് നാളത്തേക്ക് സമാധാനം കിട്ടുമല്ലോയെന്ന് കരുതി. എന്നാൽ ഞാൻ അവിടെ ചെന്നപ്പോഴേക്കും ഇവിടെ വലിയ പ്രശ്നം തുടങ്ങി. അതുകൊണ്ട് ആകെ ടെൻഷനും മൂഡോഫുമാണ്.
ഞാൻ എന്ത് തൊട്ടാലും വിവാദമാണ്. ഗോസിപ്പൊക്കെ ചെറുതായിട്ട് ഞാൻ ആസ്വദിക്കുന്നുണ്ടെന്നും രേണു പറഞ്ഞു. രേണുവും ഇളയമകനും മാതാപിതാക്കളുമാണ് ബിഷപ്പ് ദാനം നൽകിയ സ്ഥലത്ത് ഇപ്പോൾ താമസിക്കുന്നത്. കിച്ചു സുധിയുടെ സഹോദരനൊപ്പമാണ് താമസം. ഏഴ് സെന്റ് സ്ഥലമാണ് സുധിയുടെ മക്കൾക്കായി ബിഷപ്പ് ദാനമായി നൽകിയത്.


Click it and Unblock the Notifications