മക്കളുടെ സമ്മതം ആവശ്യമില്ല... അവരല്ലല്ലോ ഞാൻ അല്ലേ വിവാഹം കഴിക്കുന്നത്; മൂന്നാം വിവാഹത്തെ കുറിച്ച് രേണു സുധി!

കൊല്ലം സുധിയുടെ മൂത്തമകൻ രാഹുൽ എന്ന കിച്ചു രേണു സുധിയേ കുറിച്ചും അവരുടെ കുടുംബാം​ഗങ്ങളെ കുറിച്ചും ചില വെളിപ്പെടുത്തലുകൾ നടത്തിയതോടെ രേണുവിന് നെ​ഗറ്റീവും പോസിറ്റീവുമായ പ്രതികരണങ്ങളാണ് സോഷ്യൽമീഡിയ വഴി പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പരിധിവിട്ടുള്ള വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും കുറിക്കുകൊള്ളുന്ന മറുപടി രേണു നൽകാറുമുണ്ട്.

ഇപ്പോഴിതാ ഒരു ജ്വല്ലറി ഷോപ്പിന്റെ ഉദ്ഘാടനത്തിനായി കിളിമാനൂരിൽ എത്തിയ രേണു തനിക്ക് എതിരെ വരുന്ന വിമർശനങ്ങളെ കുറിച്ചും രേഷ്മ എന്ന പേര് തനിക്ക് വന്നതിന് പിന്നിലെ കഥയും മൂന്നാം വിവാഹത്തെ കുറിച്ചും ഓൺലൈൻ മീഡിയയോട് മനസ് തുറന്നു. ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് വെരിഫൈഡ് ആയതോടെയാണ് രേണു സുധി എന്ന പേര് മാറ്റി രേഷ്മ പി തങ്കച്ചൻ എന്ന് താരം ചേർത്തത്.

Renu Sudhi

സ്കൂളിൽ ചേർത്ത സമയത്ത് എന്റെ ടീച്ചറായിരുന്ന ക്ഷേമ പറഞ്ഞു രേണു എന്ന പേര് മാറ്റി ഇവൾക്ക് രേഷ്മയെന്ന് ഇടാമെന്ന്. അപ്പോഴേക്കും എല്ലാവർക്കും എനിക്കും രേണു എന്ന പേര് ഇഷ്ടപ്പെട്ടിരുന്നു. ടീച്ചർ രേഷ്മ എന്ന പേര് നിർദേശിച്ചപ്പോൾ ഞാൻ കുഞ്ഞായിരുന്നല്ലോ. അതുകൊണ്ട് തന്നെ അഭിപ്രായ വ്യത്യാസമൊന്നും പറയാൻ അറിയില്ല. അതുകൊണ്ട് ടീച്ചറിന്റെ ഇഷ്ടപ്രകാരം മുന്നോട്ട് പോവുകയും രേഷ്മ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു.

രേണു എന്നത് തന്നെയായിരുന്നു ആദ്യം എനിക്കിട്ട പേര്. ഞാൻ എങ്ങോട്ട് നടന്നാലും വിമർശനങ്ങളാണ്. അതുകൊണ്ട് അതിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. വിമർശനങ്ങൾ മേടി​ക്കുക എന്നത് എനിക്കുള്ള ഒരു പ്രത്യേകത തരം കഴിവാണ്. വിമർശനങ്ങൾ വരും. പക്ഷെ ഒന്നും മൈന്റ് ചെയ്യരുത്. നമ്മൾ നമ്മുടെ കാര്യം നോക്കി മുന്നോട്ട് പോവുക.

അതല്ലാതെ വിമർശനത്തെ കുറിച്ച് കൂടുതൽ ചിന്തിച്ച് ഇരുന്നാൽ നമ്മൾ അവിടെ തളർന്ന് ഇരുന്ന് പോകും. മനുഷ്യനല്ലേ... ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും ഒരു പരിധിയില്ലേ. ഫേക്ക് ഐഡിയിൽ നിന്നും മോശം കമന്റുകൾ വന്നാൽ ഒരു പരിധി കഴിയുമ്പോൾ ശക്തമായി പ്രതികരിച്ച് പോകും. എല്ലാവരേയും പോലെ പലവിധ ഫീലിങ്സുള്ള ആളാണ് ഞാൻ.

വിവിധ മാനസീകാവസ്ഥയിൽ ഇരിക്കുമ്പോഴാകും മോശം കമന്റുകൾ വരുന്നത്. അങ്ങനെ കമന്റിടുന്നവരെ പിന്നെ ഞാൻ പൂവിട്ട് പൂജിക്കണോ?. പിന്നെ ഒറ്റപ്പെട്ടുവെന്ന തോന്നൽ എനിക്കില്ല. ഒരുപാട് ജനങ്ങൾ എനിക്കൊപ്പമുണ്ട്. പേഴ്സണലി നോക്കുകയാണെങ്കിൽ ചിലപ്പോഴൊക്കെ ഒറ്റപ്പെട്ടുവെന്ന് തോന്നാറുണ്ട് രേണു പറഞ്ഞു. ഇനിയൊരു വിവാഹം ഉണ്ടായാൽ മക്കളുടെ സമ്മതം ചോദിക്കുമോയെന്ന് ചോദ്യത്തിന് മറുപടി താരം നൽകി.

Renu Sudhi

വീണ്ടും ഒരു വിവാഹം എന്നതിനെ കുറിച്ച് മുമ്പ് ഞാൻ കിച്ചുവുമായി സംസാരിച്ചിട്ടുണ്ട്. അന്ന് അവൻ പറഞ്ഞ മറുപടി അമ്മയുടെ ഇഷ്ടം എന്നാണ്. ഇനി വിവാഹം കഴിക്കണമെങ്കിൽ കിച്ചുവിന്റേയും ഇളയ മകന്റേയും സമ്മതം ഉണ്ടെങ്കിൽ മാത്രമാകുമോയെന്ന് ചോദിച്ചാൽ എനിക്ക് താൽപര്യമുണ്ടെങ്കിൽ ഞാൻ വിവാഹം കഴിക്കും. മക്കളുടെ സമ്മതം അതിന് ആവശ്യമില്ല. അവരല്ലല്ലോ ഞാൻ അല്ലേ വിവാഹം കഴിക്കുന്നത്.

കെട്ടിയാലും കെട്ടിയില്ലെങ്കിൽ കുഴപ്പമില്ലെന്നാണ് മൂത്തമകൻ പറഞ്ഞത്. ഇളയകുട്ടിയോട് തമാശ രീതിയിൽ മാത്രമെ വിവാഹത്തെ കുറിച്ച് സംസാരിച്ചിട്ടുള്ളു. അവന് ഒന്നും അറിയില്ലല്ലോ രേണു പറഞ്ഞു. തന്റെ പേരിൽ ഫാൻസ് അസോസിയേഷൻ തുടങ്ങാൻ ചിലർ ആ​​ഗ്രഹിച്ചിരുന്നതായും രേണു പറഞ്ഞു. എന്റെ പേരിൽ ഫാൻസ് അസോസിയേഷൻ തുടങ്ങുന്നുവെന്ന് അവർ വന്ന് പറഞ്ഞപ്പോൾ നിങ്ങളുടെ ഇഷ്ടമെന്ന് മാത്രമെ ഞാൻ പറഞ്ഞുള്ളു.

അല്ലാതെ അഭിപ്രായമൊന്നും പറയാൻ പോയില്ല. സുധി ചേട്ടന്റെ ഫാൻസ് അസോസിയേഷൻ അദ്ദേഹം ഉണ്ടായിരുന്ന സമയത്ത് കണ്ടിട്ടുണ്ട്. ഫാൻസ് അസോസിയേഷനിൽ പ്രശ്നങ്ങൾ ഉണ്ടാകാമല്ലോ അതിലൊന്നും ഇടപെടുത്തരുതെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് എന്നും രേണു പറയുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X