ആസ്വദിച്ച് കണ്ടശേഷം ഏതോ ഒരുത്തൻ ലീക്ക് ആക്കിയതാണ്, അതൊരു ലൈവ് വീഡിയോയായിരുന്നു, ഇനിയും ഇടും; രേണു

സോഷ്യൽമീഡിയയിൽ സജീവമായശേഷം വിവാദം ഒഴിഞ്ഞ സമയം രേണു സുധിക്ക് ഉണ്ടായിട്ടില്ല. അതിനിടയിലാണ് ഇൻസ്റ്റ​ഗ്രാമിൽ രേണു സബ്സ്ക്രിബ്ഷൻ ആരംഭിച്ചതും ​ഗ്ലാമറസായുള്ള വീഡിയോകൾ സബ്സ്ക്രൈബേഴ്സിനായി പങ്കുവെച്ച് തുടങ്ങിയതും. അവയിൽ ചിലത് ഇടയ്ക്കിടെ ലീക്കാകാറുമുണ്ട്. കഴിഞ്ഞ ദിവസവും രേണുവിന്റേത് എന്ന പേരിൽ മോശമായ ചില വീഡിയോകൾ സോഷ്യ‌ൽമീഡിയയിൽ പ്രചരിച്ചിരുന്നു. അതിന് എതിരെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് രേണു സുധി.

തന്റെ സബ്ബിൽ കയറി വീഡിയോകൾ ആസ്വദിച്ചശേഷമാണ് ചിലവന്മാർ തന്റെ വീഡിയോകൾ ലീക്കാക്കുന്നതെന്ന് രേണു പറയുന്നു. രേണുവിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... രേണു സുധിയുടെ വീഡിയോ ലീക്കായെന്ന് പറഞ്ഞ് ഒരുത്തൻ ഇട്ട് കണ്ടു.

Renu Sudhi

ഇവനൊക്കെ സബ്സ്ക്രിബ്ഷനിൽ കയറി ഇരുന്ന് ആസ്വദിച്ചശേഷമാണ് ഇവനൊക്കെ പിന്നീട് അത് പുറത്ത് വിടുന്നത്. സത്യം പറഞ്ഞാൽ അതൊരു ലൈവായിരുന്നു. സബ്ബിനുള്ളിൽ ലൈവ് പോയതാണ് അല്ലാതെ ആരുമായും പേഴ്സണലായി ചാറ്റ് ചെയ്തതോ വീഡിയോ കൊടുത്തതോ അല്ല. നിങ്ങൾ ആരും തെറ്റിദ്ധരിക്കരുത്. ഞാൻ ഇന്നലെ ഉച്ചയ്ക്കാണ് ലൈവ് പോയത്. ഒരുപാട് നാളായി ലൈവ് പോയിട്ട്. അതുകൊണ്ടാണ് ലൈവ് പോയത്.

ആ ലൈവ് പോയ വീഡിയോ ആസ്വദിച്ചിട്ടാണ് ഇവന്മാരൊക്കെ സ്ക്രീൻഷോട്ട് എടുത്ത് പുറത്ത് വിട്ടത്. ഏത് നാണം കെട്ടവനാണ് ഈ പ്രവൃത്തി ചെയ്തതെങ്കിലും അവരോടാണ് ചോദിക്കാനുള്ളത്... ഇതൊക്കെയാണോ നിന്റെയൊക്കെ പരിപാടി. എന്റെ ചുണ്ട് പൊട്ടിയിരിക്കുകയാണ്. നിങ്ങൾക്ക് നോക്കിയാൽ കാണാം. കാലാവസ്ഥയുടെ പ്രശ്നം കൊണ്ടാണെന്ന് തോന്നുന്നു... ചുണ്ട് പൊട്ടിയിരിക്കുന്നത്.

ഇതാണ് ഞാൻ ലൈവിൽ വന്ന് കാണിച്ച് തന്നതും. നീ എന്താണ് ഓർത്തത് ഞാൻ ഇനി ലൈവ് പോകില്ലെന്നാണോ?. ഞാൻ ഇനിയും ലൈവ് പോകും. സ്ക്രീൻഷോട്ട് ഇടുന്നവന്മാരെ പേടിച്ച് എനിക്ക് ലൈവ് പോകാതിരിക്കാൻ പറ്റില്ല. നീ ഇനിയും സ്ക്രീൻ ഷോട്ട് എടുത്ത് പുറത്ത് വിടടാ എന്നാണ് രേണു പ്രതികരിച്ച് പറഞ്ഞത്. രേണുവിന്റെ വിശദീകരണ വീഡിയോ വന്നതോട അനുകൂലിച്ചും പ്രതികൂലിച്ചും എല്ലാം കമന്റുകൾ വന്നു. സത്യത്തിൽ നിങ്ങൾക്കാണ് സ്ത്രീയെ നാണം ഇല്ലാത്തത്.

എല്ലാം വന്നു കാണിക്കും. എന്നിട്ട് പിന്നെ അത് ആരേലും പറയുമ്പോൾ അത് കുറ്റം. എല്ലാ വീഡിയോയിലും നിങ്ങൾ ചോദിക്കുന്ന ഒരു ചോദ്യമാണ് നാണമില്ലേ നാണമില്ലേ എന്നുള്ളത്. ഒരു കണ്ണാടിയുടെ മുന്നിൽ പോയി നിന്നിട്ട് സ്വയം ഈ ചോദ്യം ഒന്ന് ചോദിച്ച് നോക്കൂ, നിങ്ങളുടെ സംസാരത്തിൽ നിന്നുതന്നെ നിങ്ങളുടെ കൾച്ചർ എന്താണെന്ന് മനസിലാകും.

Renu Sudhi

എന്റെ പൊന്നുമോളെ ഇങ്ങനെ ലൈവൊക്കെ ഇട്ടാൽ സപ്പോർട്ട് ചെയ്യാൻ വീട്ടമ്മമാർ എന്തായാലും വരില്ല, അപ്പോൾ പിന്നെ ചുണ്ടിൽ കടിക്കല്ലേ എന്ന് പറഞ്ഞതോ? അതിന് എന്ത് വിശദീകരണമാണ് പറയാനുള്ളത്?, ആസനത്തിൽ ആല് മുളച്ചാൽ അതും തണലായി കൊണ്ട് നടന്ന് റീച്ചു നേടുക എന്ന ഉദ്ദേശത്തിൽ പൊതുഫ്ലാറ്റ്ഫോമിൽ ഇതൊക്കെ കാണിക്കാൻ നിന്നാൽ നിന്ന നെഗറ്റീവ് കമന്റ സാധാരണമാണ്.

അതിന് തുള്ളിയിട്ട് കാര്യമില്ല, നിങ്ങൾ കാണിച്ചിട്ടല്ലേ ആൺപിള്ളേർ എടുത്തിട്ട് പറയുന്നേ. ചുണ്ട് പൊട്ടിയതാണ് കാണിച്ച‌തെങ്കിൽ പിന്നെ ബട്ടൻസ് തുറന്നിട്ട്‌ കാണിച്ചത് എന്താണെന്ന് കൂടി വിശ​ദീകരിക്കൂ എന്നാണ് വിമർശിച്ച് വന്ന കമന്റുകൾ. 180 രൂപയാണ് രേണുവിന്റെ സബ്സ്ക്രിബ്ഷൻ ഫീസ്. ഇതിനോടകം 2416 സബ്സ്ക്രൈബേഴ്സിനെ രേണുവിന് ലഭിച്ച് കഴിഞ്ഞു.

തുടക്കത്തിൽ തുച്ഛമായ തുകയ്ക്കായിരുന്നു രേണു സബ്സ്ക്രിബ്ഷൻ ആരംഭിച്ചത്. പിന്നീടാണ് അത് വർധിപ്പിച്ചത്. ഇതിനോടകം ലക്ഷങ്ങൾ രേണു സമ്പാദിച്ച് കഴിഞ്ഞു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണു ലൈം ലൈറ്റിൽ സജീവമായത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X