അമ്മ എന്താ ബ്ലൗസ് ഇടാതിരുന്നത് ആ ഫോട്ടോഷൂട്ട് കണ്ട് മോൻ ചോദിച്ചു, എന്റെ ബോൾഡ്നെസ് ആരും കണ്ടിട്ടില്ല; രേണു
കഴിഞ്ഞ കുറച്ച് മാസങ്ങളായി രേണു സുധി വിവാദങ്ങളിലും സോഷ്യൽമീഡിയയിലും നിറഞ്ഞ് നിന്നത് ബിഗ് ബോസിൽ കയറാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ഭൂരിഭാഗം ആളുകളും പ്രതികരിച്ച് പറഞ്ഞത്. സോഷ്യൽമീഡിയയിലും ജനങ്ങൾക്കിടയിലും ലൈവായി നിൽക്കുന്നവർക്ക് ബിബിഷോയിലേക്ക് അവസരം കിട്ടാറുണ്ട്. ജനങ്ങളുടെ പ്രവചനം ശരിയായിരുന്നു രേണു ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ 19 മത്സരാർത്ഥികളിൽ ഒരാളാണിപ്പോൾ.
ഹൗസിലേക്ക് കയറും മുമ്പ് അടുത്തിടെയുണ്ടായ വിവാദങ്ങൾക്കെല്ലാം ഓൺലൈൻ മീഡിയകൾക്ക് നൽകിയ അഭിമുഖങ്ങളിലൂടെ ക്ലാരിഫിക്കേഷൻ നൽകിയിട്ടാണ് രേണു പോയത്. ഇപ്പോഴിതാ വെറൈറ്റി മീഡിയയ്ക്ക് നൽകിയ രേണുവിന്റെ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. ബിഗ് ബോസിൽ അവസരം കിട്ടിയാൽ ടോപ്പ് ഫൈവിൽ എത്തുമെന്നും കപ്പ് അടിക്കുമെന്നും രേണു പറയുന്നു.

ബിബി കാണാറേയുള്ള ആളേയല്ല ഞാൻ. എന്താണെന്ന് പോലും അറിയില്ല. വല്ലപ്പോഴും സ്ക്രോൾ ചെയ്യുമ്പോൾ വരുന്ന ക്ലിപ്പുകൾ കാണാറുണ്ടെന്ന് മാത്രം. ഞാൻ ഒരു സീസൺ പോലും മുഴുവനായി കണ്ടിട്ടില്ല. ഫൈനൽ ഫൈവിൽ വന്നാൽ വരും. ഞാൻ ഞാനായി മാത്രമെ നിൽക്കൂ. ആരുടെ അടുത്ത് പോയാലും എനിക്ക് പേടിയില്ല. ധൈര്യത്തോടെയാണ് എവിടേയും പോകുന്നത്.
എനിക്ക് ഞാൻ തന്നെയാണ് ധൈര്യം പകരുന്നത്. ഞാൻ ഒന്നും പുതുതായി ആർജിച്ച് എടുത്തിട്ടില്ല. പണ്ട് എന്റെ ബോൾഡ്നെസ് ആരും കണ്ടിട്ടില്ല അത്രമാത്രം. ഞാൻ അഹങ്കാരിയുമല്ല. അഹങ്കരിക്കാൻ മാത്രം എനിക്ക് ഒന്നുമില്ല. ട്രോൾസ് ആസ്വദിക്കുന്നയാളാണ് ഞാൻ. ഒരിക്കലും അത് കണ്ട് ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടില്ല. എന്നെ നെഗറ്റീവ് പറയുന്നവരോട് എനിക്ക് ഒരു ദേഷ്യവുമില്ല. ആരോടും റിയാക്ട് ചെയ്യുകയുമില്ല.
പാട്നർ വേണമോയെന്ന് ചോദിച്ചാൽ സുധി ചേട്ടന് പകരമാകാൻ ആർക്കും പറ്റില്ല. ഇപ്പോൾ സിംഗിൾ ആയി ജീവിക്കാനാണ് താൽപര്യം. എനിക്ക് കിട്ടുന്ന സോഷ്യൽമീഡിയ ഹേറ്റ് കണ്ട് റിതുൽ മോൻ എന്നെ വെറുക്കുകയില്ല. ചോദ്യങ്ങളൊക്കെ അവൻ ചോദിക്കാൻ തുടങ്ങി. ബ്രാലെസ് സാരിയുടുത്ത് അടുത്തിടെ ഞാൻ ഒരു ഫോട്ടോഷുട്ട് ചെയ്തിരുന്നു. അത് അവൻ കണ്ടു.
അമ്മ എന്താ ബ്ലൗസ് ഇടാതിരുന്നത് എന്നാണ് അവൻ എന്നോട് ചോദിച്ചത്. മോനെ അതിൽ ബ്ലൗസുണ്ടെടാ എന്ന് പറഞ്ഞ് ആ സംഭാഷണം ഞാൻ അവസാനിപ്പിച്ചു. വീട്ടിലെ സംസാരം കേട്ടിട്ട് ചോദിച്ചതാണോയെന്നും അറിയില്ലെന്നും രേണു പറയുന്നു. ഗ്ലാമർ ഫോട്ടോഷൂട്ടുകളെ കുറിച്ചും രേണു മനസ് തുറന്നു. ഞാൻ എല്ലായിടത്തും പോകുമ്പോൾ എന്തിനാണ് ചാനലിനെ വിളിക്കുന്നത്?. ഓരോ വ്യക്തിക്കും പ്രൈവസി ആവശ്യമുള്ളതാണല്ലോ.

അതുകൊണ്ട് തന്നെ ഞാൻ വിളിച്ച് വരുത്തുകയില്ലല്ലോ. പക്ഷെ ആൽബത്തിന്റേയും ഷോർട്ട് ഫിലിമിന്റേയും അണിയറപ്രവർത്തകർ മീഡിയയെ വിളിക്കാറുണ്ട്. എന്നെ കൊണ്ട് ഇതുവരെ ആൽബവും മ്യൂസിക്ക് വീഡിയോയും ചെയ്തവർക്ക് ആർക്കും നഷ്ടം വന്നിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഞാൻ വയറ് കാണിക്കുന്നതിന് പെണ്ണുങ്ങളാണ് ഏറ്റവും കൂടുതൽ കുറ്റം പറയുന്നതെന്ന് തോന്നുന്നു.
അവർക്ക് ഇതൊന്നും പറ്റുന്നില്ല. അസൂയയാണ്. പ്രസവിച്ച വയറാണെന്ന് കണ്ടാൽ പറയില്ലെന്ന് എനിക്ക് അറിയാം. പലരും ജിമ്മിൽ പോയി വർക്കൗട്ട് ചെയ്താണ് ഇതുപോലുള്ള വയർ ഉണ്ടാക്കുന്നത്. ഞാൻ പിന്നെ ഭക്ഷണം കഴിക്കാറില്ലാത്തതുകൊണ്ട് വയറ് ചാടുന്ന പ്രശ്നമില്ല. എന്നെ കുറ്റം പറയുന്ന സ്ത്രീകൾക്കും ഇങ്ങനൊക്കെ കാണിക്കാനും സോഷ്യൽമീഡിയയിൽ വന്ന് ഓരോന്ന് ചെയ്യാനും ആഗ്രഹം കാണും.
നാല് പേര് കാണണം അറിയണമെന്ന് ആർക്കായാലും ആഗ്രഹം കാണുമല്ലോ. അത് അവർക്ക് പറ്റുന്നില്ല അതിന്റെ ഇറിറ്റേഷൻ കാണും. അതുകൊണ്ട് നാല് ചുവരിനുള്ളിൽ നിന്ന് അവർ അത് തീർക്കുമെന്നും രേണു പറഞ്ഞു.


Click it and Unblock the Notifications