സുധി ചേട്ടന്റെ ആദ്യ ഭാര്യ എന്നോട് സംസാരിച്ചു, ചോദിച്ചത് കിച്ചുവിനെക്കുറിച്ചല്ല, എന്നോട് പറഞ്ഞത്: രേണു സുധി
സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ് രേണു സുധി. ആൽബം സോങ്സും ഫോട്ടോഷൂട്ടുമെല്ലാമായി തിരക്കുകളിലാണ് രേണുവിപ്പോൾ അന്തരിച്ച തന്റെ ഭർത്താവ് കൊല്ലം സുധിയെക്കുറിച്ചുള്ള ഓർമകൾ എപ്പോഴും രേണു സുധി പങ്കുവെക്കാറുണ്ട്. കൊല്ലം സുധിയുടെ ആദ്യ ഭാര്യയിലെ മകനെ സ്വന്തം മകനായാണ് രേണു സുധി കാണുന്നത്. കൊല്ലം സുധിയുടെ ആദ്യ ഭാര്യയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ രേണു സുധി. മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലാണ് രേണു മനസ് തുറന്നത്.
അവരുടേത് ലൗ മാര്യേജ് ആയിരുന്നു, സുധി ചേട്ടൻ കൂടുതൽ അതേക്കുറിച്ച് സംസാരിക്കാറില്ലായിരുന്നു. ഞാൻ ആ വീട്ടിലേക്ക് വന്നപ്പോൾ അവരുടെ പഴയ അലമാര മാറ്റണം എന്ന് കിച്ചു പറഞ്ഞു. ആ അലമാര എടുത്ത് മാറ്റി സുധി ചേട്ടനെക്കാെണ്ട് പുതിയ അലമാര വാങ്ങിപ്പിച്ചു. അത് അവരുടെ അലമാര ആയിരുന്നു. അത് ഇവിടെ വേണ്ട, എന്റെ അമ്മ ഇതാണെന്ന് കിച്ചു പറഞ്ഞു. അന്നവന് 12 വയസേയുള്ളൂ.

അലമാരയിൽ ബെെബിളുണ്ടായിരുന്നു. കിച്ചുവിന് കൊടുത്ത കളിപ്പാട്ടവും. അതൊക്കെ അവൻ കളയുന്നത് കണ്ടിട്ടുണ്ട്. അവർ വേറാെരാൾക്കൊപ്പം പോകുകയായിരുന്നു. കിച്ചുവിന് മൂന്നര വയസേയുള്ളൂ. അമ്മയെക്കുറിച്ച് അവൻ പിന്നീട് സംസാരിച്ചിട്ടേയില്ല. മരിച്ച അന്ന് പോലും അവൻ സംസാരിച്ചിട്ടില്ല. അവൻ കമ്പ്യൂട്ടറിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. അമ്മ മരിച്ച കാര്യം അവനോട് പറഞ്ഞു. മോനേ, പോകണമെങ്കിൽ നിനക്ക് പോകാം ഞാൻ വരാമെന്നും പറഞ്ഞു.
അമ്മ മരിച്ചില്ലല്ലോ അമ്മ ഇവിടെ നിൽക്കുകയല്ലേ, നിങ്ങളെല്ലാവരും ഇറങ്ങി പൊയ്ക്കേ ഞാൻ ബാക്കി ഗെയിം കളിക്കട്ടെ എന്നാണ് അവൻ മറുപടി നൽകിയത്. പുള്ളിക്കാരി ആത്മഹത്യ ചെയ്യുകയായിരുന്നു. ലോക്ഡൗൺ സമയത്തായിരുന്നു. നേരിട്ട് കണ്ടിട്ടില്ല. പക്ഷെ മരിക്കുന്നതിന് കുറച്ച് നാൾ മുന്നേ കോൺടാക്ട് ചെയ്തിരുന്നു. ഫേസ്ബുക്കിൽ മെസേജ് ചെയ്തു. ഹായ് രേണൂ, എന്നോട് പിണക്കമുണ്ടോ എന്ന് ചോദിച്ചു. എനിക്കൊരു പിണക്കവുമില്ല, സന്തോഷമേയുള്ളൂ എന്ന് ഞാൻ പറഞ്ഞു. എനിക്കൊന്ന് കാണണമല്ലോ എന്ന് പറഞ്ഞപ്പോൾ അതിനെന്നാടാ കാണാമല്ലോ എന്നാണ് ഞാൻ മറുപടി നൽകിയത്.

വീഡിയോ കോൾ ചെയ്തു. ഹായ് രേണു, എനിക്കൊത്തിരി സന്തോഷമായി കണ്ടതിൽ, ഞാനോർത്തു രേണു എന്നോട് പിണങ്ങുമെന്ന് എന്ന് പറഞ്ഞു. കുഞ്ഞിന് സുഖമാണോ എന്ന് ചോദിച്ചു. കിച്ചുവിന്റെ കാര്യം ചോദിക്കുന്നേയില്ല. എനിക്ക് വല്ലതും തോന്നുമോ എന്ന് കരുതിയായിരിക്കും. സുധി ചേട്ടനോട് പറഞ്ഞപ്പോൾ പെട്ടെന്ന് ബ്ലോക്ക് ചെയ്തോ എന്ന് പറഞ്ഞു. പിന്നെ ഞാൻ ബ്ലോക്ക് ചെയ്തു. പിന്നീടാണ് മരിച്ചു എന്നറിയുന്നത്. ഞങ്ങൾ സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നത്. അന്ന് മകന് ബർത്ത്ഡേയാണെന്ന് പറഞ്ഞപ്പോൾ ഞാൻ ഹാപ്പി ബർത്ത് ഡേ പറഞ്ഞിരുന്നെന്നും രേണു സുധി ഓർത്തു.
കുഞ്ഞുണ്ടായിട്ടാണ് (കിച്ചു) അവർ വീട്ടിലേക്ക് പോയതെന്ന് അറിയാം. കല്യാണം എന്നാണ് നടന്നതെന്നോ താലി കെട്ടിയോ എന്നൊന്നും ഞാൻ ചോദിച്ചിട്ടില്ല. കുഞ്ഞുണ്ടായ ശേഷമാണ് വീട്ടുകാർ ആക്സപറ്റ് ചെയ്തത്. കുഞ്ഞുണ്ടായി എന്ന് പറഞ്ഞ് സുധി ചേട്ടൻ കത്തെഴുതി വെച്ചിരുന്നു. അത് വരെ വീട്ടുകാരും അറിഞ്ഞില്ല. സുധി ചേട്ടൻ അന്ന് വീട്ടിൽ വന്ന് പോകുന്നുമുണ്ട്. കുഞ്ഞുണ്ടായെന്ന് അറിഞ്ഞപ്പോൾ വീട്ടുകാരും ഞെട്ടി. സുധി ചേട്ടൻ അവരെ നിയമപരമായി വിവാഹം ചെയ്തിരുന്നില്ല. താലി കെട്ടിയാലും കല്യാണം കല്യാണമല്ലേ. താലി കെട്ടിയോ എന്നും ഞാൻ സുധി ചേട്ടനോട് ചോദിച്ചിട്ടില്ല.


Click it and Unblock the Notifications