കേട്ടതെല്ലാം ശരിയാണ്! ബിനു അടിമാലിയൊക്കെ വരുന്നുണ്ട്! യുകെ ട്രിപ്പിനെക്കുറിച്ച് രേണു സുധി പറഞ്ഞത്

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇന്ന് ഇന്‍ഡസ്ട്രിയില്‍ സജീവമാണ്. പാട്ടും അഭിനയവും, ഉദ്ഘാടനങ്ങളുമൊക്കെയായി ആകെ തിരക്കിലാണ് രേണു. ജീവിക്കാന്‍ വേണ്ടി ചെയ്യുന്ന തൊഴിലാണ്. അഭിനയം പഠിച്ച് വരുന്നേയുള്ളൂ എന്നും രേണു പറഞ്ഞിരുന്നു. ഇനിയെങ്ങനെ മുന്നോട്ട് എന്നറിയാതെ പകച്ചുനിന്നൊരു സമയമുണ്ടായിരുന്നു. എപ്പോഴും സന്തോഷത്തോടെയിരിക്കണം, കണ്ണ് നിറയുന്നത് എനിക്ക് സഹിക്കാനാവില്ലെന്ന് സുധിച്ചേട്ടന്‍ പറയാറുണ്ടായിരുന്നു. മക്കളെ നോക്കണം, മാതാപിതാക്കളുടെ കാര്യങ്ങളും നോക്കണം. അതിന് വേണ്ടിയാണ് ഇപ്പോള്‍ ജോലി ചെയ്യുന്നതെന്ന് രേണു പറഞ്ഞിരുന്നു. കരിയറിനെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും രേണു പറയുന്ന കാര്യങ്ങളെല്ലാം വൈറലായി മാറാറുണ്ട്.

പ്രണയത്തെക്കുറിച്ചും, രണ്ടാം വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ ഇടക്കാലത്ത് സജീവമായിരുന്നു. അങ്ങനെയൊരു കാര്യം ഉടനെയില്ല. പറ്റിയൊരാള്‍ വന്നാല്‍ സംഭവിച്ചേക്കും. വിവാഹം കഴിഞ്ഞാല്‍ ഇപ്പോഴത്തെ വീട്ടിലേക്ക് വരില്ലെന്നും രേണു തുറന്നുപറഞ്ഞിരുന്നു. വീടിന് സ്ഥലം നല്‍കിയതും, വീട് വെച്ച് നല്‍കിയതുമൊക്കെയായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇപ്പോഴും വിവാദമായി നിലനില്‍ക്കുകയാണ്. യൂട്യൂബ് ചാനലിലൂടെയായി കിച്ചു സുധിയും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. എന്റെ മക്കള്‍ക്കും, വീട്ടുകാര്‍ക്കും, സുധിച്ചേട്ടന്റെ വീട്ടുകാര്‍ക്കും ഞാന്‍ അഭിനയിക്കുന്നതില്‍ എതിര്‍പ്പുകളില്ല. അവരെ മാത്രമേ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതുള്ളൂ എന്നും അവര്‍ പറഞ്ഞിരുന്നു.

Renu Sudhi about UK trip
Photo Credit: Renu Sudhi/Facebook

വൈകാതെ യുകെയിലേക്ക് പോവുന്നുണ്ടെന്ന് രേണു സുധി പറഞ്ഞിരുന്നു. കാമുകനെ കാണാനാണോ യുകെ സന്ദര്‍ശനം എന്നായിരുന്നു ചോദ്യങ്ങള്‍. വരന്‍ യുകെയിലാണ്, വിവാഹം വൈകാതെ, ഇനി അതുംകൂടിയേ വരാനുള്ളൂ എന്ന് പറഞ്ഞത് ഇടയ്ക്ക് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ യുകെ സന്ദര്‍ശനം വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബഹ്‌റിനില്‍ പോയി വന്നിട്ട് ചിലപ്പോള്‍ ദുബായിലേക്ക് പോവും. അതുകഴിഞ്ഞാണ് യുകെയിലേക്ക് പോവുന്നത്. ഏപ്രില്‍ മാസത്തില്‍. ഈസ്റ്റര്‍- വിഷു പരിപാടിയുടെ ഭാഗമായി. അറഫാത്തിക്കയാണ് പ്രോഗ്രാമിന്റെ ഡയറക്ടര്‍. ബിനു അടിമാലി ചേട്ടന്റെയൊക്കെ കൂടെയാണ് പോവുന്നത് എന്നായിരുന്നു രേണു പറഞ്ഞത്.

എന്നെ സംബന്ധിച്ച് എനിക്ക് സ്വപ്‌നം കാണാന്‍ പോലും പറ്റാത്ത കാര്യമാണ്. വിസയൊക്കെ ശരിയായി. അധികം വൈകാതെ തന്നെ കൊളാബ് ഇടുന്നതായിരിക്കും. ലണ്ടന്‍ ബ്രിഡ്ജില്‍ പോയൊരു ഫോട്ടോയെടുക്കാന്‍ ദൈവം എന്നെ അനുഗ്രഹിക്കട്ടെ എന്നും കഴിഞ്ഞ ദിവസം രേണു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രൂക്ഷമായി വിമര്‍ശിച്ച് ചിലരെത്തിയപ്പോള്‍ മറ്റ് ചിലരാവട്ടെ രേണുവിന് പിന്തുണ അറിയിച്ചിരുന്നു. മനുഷ്യന്‍ താഴ്ത്തുമ്പോള്‍ ദൈവം നമ്മെ ഉയര്‍ത്തും. ഒത്തിരി പേര്‍ താഴ്ത്തിയും പരിഹസിച്ചുമൊക്കെ എന്തൊക്കെ പറഞ്ഞു. ഇപ്പോഴെന്തായി. കളിയാക്കിയവര്‍ക്ക് ഇനിയെന്തെങ്കിലും പറയാനുണ്ടോ. ആ കുട്ടി നിന്ന് പിടിച്ചു. എത്ര അടിച്ച് താഴ്ത്തിയിട്ടും തളരാതെ മുന്നോട്ട്, അഭിനന്ദനങ്ങള്‍. കുറ്റം പറയുന്നവര്‍ക്ക് ഇതൊന്നും സാധിക്കില്ല. നെഗറ്റീവ് കമന്റുകളൊന്നും ശ്രദ്ധിക്കരുത്.

നിന്റെ മൗനമാണ് നിന്റെ വിജയം. ഇതൊന്നും വിളിച്ച് പറഞ്ഞ് നടക്കരുത്. പോവുന്ന സമയത്ത് പറഞ്ഞാല്‍ മതിയായിരുന്നു. താഴ്ത്തിക്കെട്ടിയവര്‍ക്ക് നല്ലൊരു മറുപടിയാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും രേണുവിന് ദൈവാനുഗ്രഹമുണ്ട്. ഉയര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയറി വരട്ടെ. തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വന്നത്.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X