സുധിയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ നിന്നും മാറ്റിയതിന് കാരണം വിവാഹമോ? മറുപടിയുമായി രേണു സുധി

രേണു സുധി ചെയ്യുന്ന കാര്യങ്ങളെല്ലാം വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. എല്ലാ സെലിബ്രിറ്റികളും ചെയ്യുന്ന കാര്യമാണെങ്കില്‍ക്കൂടിയും ഞാന്‍ ചെയ്താല്‍ വിവാദമാണ്. അതാണ് ഇപ്പോഴത്തെ അവസ്ഥ. നെഗറ്റീവ് പറയുന്നവര്‍ എന്നും അത് തന്നെ പറഞ്ഞുകൊണ്ടിരിക്കും. അത്തരം കാര്യങ്ങളൊന്നും തന്നെ ബാധിക്കുന്നേയില്ലെന്ന് രേണു വ്യക്തമാക്കിയിരുന്നു. ആരെങ്കിലും പറയുമ്പോഴാണ് ഇങ്ങനെ നെഗറ്റീവ് പ്രചരിക്കുന്നതായി മനസിലാക്കുന്നത്. റീല്‍സ് പോസ്റ്റ് ചെയ്യാന്‍ വേണ്ടിയാണ് ഫോണ്‍ എടുക്കുന്നത്. വാട്‌സാപ്പിലോ, സോഷ്യല്‍മീഡിയയിലോ അങ്ങനെയധികം സമയം ചെലവഴിക്കാറില്ല. ഫോണില്‍ ആരെയും വിളിച്ച് അധിക സമയം സംസാരിക്കുന്നത് ഇഷ്ടമല്ല. ഞാന്‍ അങ്ങനെയാണ്, എപ്പോഴും പാട്ട് കേള്‍ക്കും, റീല്‍സും പോസ്റ്റ് ചെയ്യും എന്നും രേണു മുന്‍പ് വ്യക്തമാക്കിയിരുന്നു.

കൊല്ലം സുധിയുടെ ഫോട്ടോ ആയിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ഡിപി ആയി വെച്ചിരുന്നത്. അടുത്തിടെയായിരുന്നു അത് മാറ്റി സ്വന്തം ഫോട്ടോ വെച്ചത്. അതേക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് രേണു ഇപ്പോള്‍. രേണു ചേച്ചി മോന്‍ പറഞ്ഞത് കേട്ട് പേടിച്ചാണ് സുധിച്ചേട്ടന്റെ ഫോട്ടോ മാറ്റിയതെന്ന് വ്‌ളോഗില്‍ പറയുന്നത് കേട്ടു. എനിക്ക് ചിരി വന്നിട്ട് വയ്യ. നിന്നെ കാണാനൊക്കെ കൊള്ളാമല്ലോ, പക്ഷേ, നിന്റെ വായില്‍ നിന്നും വരുന്ന വര്‍ത്തമാനമോ. അടിപൊളി വര്‍ത്തമാനമൊന്നും അല്ലല്ലോ. കള്ളമല്ലേ പറയുന്നത്. നിന്നെ ഞാനെന്തിനാണ് പേടിക്കുന്നത്. നീ എന്റെ കെട്ടിയോനൊന്നുമല്ലല്ലോ നിന്നെ പേടിക്കാന്‍. എനിക്ക് ആകെ പേടിക്കാനുള്ളത് സുധിച്ചേട്ടനെ മാത്രമല്ലേ. നിന്നെ പേടിച്ചാണ് ഡിപി മാറ്റിയത് എന്നൊക്കെ പറയുന്നത് വെറുതെയാണ്. കാര്യമറിയാതെ, ഇങ്ങനെ നുണ പറയാതെ.

Renu Sudhi reply about pic change
Photo Credit: Renu Sudhi / Instagram

ഞാന്‍ കമന്റുകള്‍ക്കൊന്നും മറുപടി കൊടുക്കാതെയിരുന്നതാണ്. ചേച്ചി ഇതെന്താണ് സംഭവം എന്ന് ചോദിച്ച് ഒരുപാട് പേര്‍ മെസേജ് അയച്ചിരുന്നു. ചേച്ചി ഡിപി മാറ്റിയതിനെക്കുറിച്ച് ഇയാള്‍ പറയുന്നുണ്ടല്ലോ, അതിലെന്തെങ്കിലും വാസ്തവമുണ്ടോ, അതിന് റിപ്ലേ കൊടുക്കാത്തതെന്താണെന്നും ചോദിച്ചിരുന്നു. അതുകൊണ്ട് മാത്രമാണ് റിപ്ലേ തരുന്നത്.

എനിക്ക് ബ്ലൂ ടിക്ക് കിട്ടിയിട്ടില്ല ഇതുവരെ. സെലിബ്രിറ്റികളില്‍ മിക്കവര്‍ക്കും ബ്ലൂ ടിക്കറ്റുണ്ടല്ലോ, എനിക്കിതുവരെ അത് കിട്ടിയിട്ടില്ല. ഞാനും അങ്ങനെയാക്കാന്‍ പോവുകയാണ്. അതിന്റെയൊരു ആവശ്യത്തിന് വേണ്ടി അത് അപ്രൂവലാക്കാന്‍ വേണ്ടിയാണ് പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയത്. ഡിപി മാറ്റണമെന്ന് പറഞ്ഞ് എനിക്ക് മെസേജ് വന്നിരുന്നു. അങ്ങനെ മാറ്റിയതാണ്. അല്ലാതെ സുധിച്ചേട്ടനെ എന്റെ ഹൃദയത്തില്‍ നിന്നും കളഞ്ഞതല്ല. ഞാന്‍ വേറൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതുമല്ല. എനിക്കൊരു കഠിന പ്രണയവുമില്ല. നിന്നെയൊട്ട് പേടിയുമില്ലെന്നുമായിരുന്നു രേണു പറഞ്ഞത്.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X